പ്രളയബാധിതര്‍ക്ക് ആശ്വാസമായി ഉപകരണ റിപ്പയര്‍ ക്യാമ്പ്
കോഴിക്കോട് : ജില്ലയില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഒളവണ്ണയിലും മാവൂരും ഹരിതകേരളം മിഷനും തൊഴില്‍ നൈപുണ്യ വകുപ്പ് ഐ.ടി.ഐ യും ചേര്‍ന്നുള്ള ഉപകരണങ്ങളുടെ റിപ്പയര്‍ ക്യാമ്പ് ആരംഭിച്ചു. ഇതിനോടൊപ്പം കേരള സ്റ്റേറ്റ് ഇലക്ട്രോണിക് സര്‍വ്വീസ് ടെക്നീഷ്യന്‍സ് അസോസിയേഷന്‍സ്, കേരള ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍സ് യൂണിയന്‍, കണ്ണിപ്പറമ്പ് അജ്ഞലി ആര്‍ട്സ് ആന്റ് സ്പോട്സ് ക്ലബ് ടെക്നിക്കല്‍ ഫോറം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടെക്നീഷ്യന്‍സ് അസോസിയേഷന്റെ തൃശൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരും ക്യാമ്പിലുണ്ട്. […]