Kerala News Technology

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് 30,000 രൂപ സബ്‌സിഡി

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് 30,000 രൂപ സബ്‌സിഡി നൽകുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പുറത്തിറക്കി. സംസ്ഥാനത്ത് 42 ഇലക്ട്രിക് ഓട്ടോകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാഹനങ്ങളുടെ രേഖകള്‍ നല്‍കിയാല്‍ ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫീസില്‍ നിന്നു നേരിട്ടാണ് പണം നല്‍കുക. അതേസമയം റോഡ് നികുതിയിനത്തില്‍ 50 ശതമാനം ഇളവും ലഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 2000 ഇലക്ട്രിക് ഓട്ടോകള്‍ക്കുകൂടി അനുമതി ലഭിച്ചിട്ടുണ്ട്.

Kerala

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇലക്ട്രിക് ഓട്ടോ സബ്‌സിടി നിരക്കില്‍ ലഭ്യമാക്കും: എ.കെ ശശീന്ദ്രന്‍

അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനുവേണ്ടി കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇലക്ട്രിക് ഓട്ടോകള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണം വാഹനങ്ങളാണ്. അത് ഇല്ലാതാക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കണം. ചെറുവണ്ണൂരില്‍ നടന്ന കുടുംബശ്രീ ജില്ലാ മിഷന്‍ കോഴിക്കോട് സമൃദ്ധി കാര്‍ഷിക ക്യാമ്പയിന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി ബിജു അധ്യക്ഷനായി. കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ സി എസ് ദത്തന്‍ പദ്ധതി വിശദീകരിച്ചു. […]

error: Protected Content !!