തദ്ദേശ തിരഞ്ഞെടുപ്പ് അവസാന ഘട്ടം; മലപ്പുറം ജില്ലയിൽ കൊട്ടിക്കലാശം മൂന്ന് മണിക്ക് ശേഷം വിലക്കി കോഴിക്കോട്ട് കർശനനിയന്ത്രണം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന പ്രചാരണ ദിവസമായ ഇന്ന് വലിയ രീതിയിൽ മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ഒരുക്കങ്ങൾ നടക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം മൂന്ന് മണിക്ക് ശേഷം വിലക്കി എസ്പിയുടെ ഉത്തരവ്. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് മലപ്പുറം എസ്പിയുടെ രേഖാമൂലം ഉത്തരവ് തന്നെ ഇറങ്ങിയിരിക്കുന്നത്. ജില്ലയിൽ അനൗൺസ്മെന്‍റ് അടക്കം ഒരു പരിപാടിയും കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് പാടില്ലെന്നും, എന്തെങ്കിലും പരിപാടി നടത്തിയാൽ കർശനനടപടിയുണ്ടാകുമെന്നുമാണ് ഉത്തരവിൽ പറയുന്നത്. വൈകിട്ട് 6 മണി വരെയാണ് കൊട്ടിക്കലാശത്തിന് നേരത്തേ അനുമതിയുണ്ടായിരുന്നത്. […]