Kerala News

മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണം; ഹൈക്കോടതി

  • 12th April 2021
  • 0 Comments

മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നത്. എസ്. ശർമ്മയും, നിയമസഭാ സെക്രട്ടറിയും നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. പുതിയ നിയമസഭ രൂപീകരിച്ചശേഷം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന നിയമോപദേശമാണ് ലഭിച്ചതെന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. കാലാവധി കഴിഞ്ഞ നിലവിലെ നിയമസഭംഗങ്ങള്‍ വോട്ടുചെയ്യുന്നത് ധാര്‍മ്മികമായി ശരിയല്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. പക്ഷേ ഈ വാദങ്ങളെല്ലാം തള്ളിയാണ് സംസ്ഥാനത്തു നിന്ന് […]

National News

കൊവിഡ് മാര്‍ഗരേഖ കൃത്യമായി പാലിക്കാന്‍ ദേശീയ- സംസ്ഥാന പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം

  • 10th April 2021
  • 0 Comments

കൊവിഡ് മാര്‍ഗരേഖ കൃത്യമായി പാലിക്കാന്‍ ദേശീയ- സംസ്ഥാന പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. വേദിയില്‍ രാഷ്ട്രീയ നേതാക്കള്‍ മാസ്‌ക് ധരിക്കുന്നത് അടക്കം പാലിക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകും. വീഴ്ച വരുത്തുന്ന സ്ഥാനാര്‍ത്ഥികള്‍, നേതാക്കള്‍, സ്റ്റാര്‍ പ്രചാരകര്‍ എന്നിവരെ വിലക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പൊതുയോഗങ്ങളും റാലികളും വിലക്കാന്‍ മടിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചു.

Kerala News

തപാൽ വോട്ട് ക്രമക്കേട്;തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കെ. സുരേന്ദ്രന്‍

  • 31st March 2021
  • 0 Comments

തപാല്‍ വോട്ട് ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കയറൂരി വിടുകയാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തിനാണ് ഭയപ്പെടുന്നത്. എത്ര സേനയെ വേണമെങ്കിലും ഉപയോഗിക്കാമല്ലോ? സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ എല്ലാ സംവിധാനങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയിലുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ കയറൂരിവിടുന്ന രീതിയിലാണ് പോവുന്നതെങ്കില്‍ ശക്തമായ പ്രതിഷേധമുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അക്കാര്യത്തില്‍ ജാഗ്രതയെടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും . […]

Kerala News

ഇരട്ട വോട്ട്; തെരെഞ്ഞെടുപ്പ് കമ്മീഷനെ വെല്ലു വിളിച്ച് രമേശ് ചെന്നിത്തല

  • 31st March 2021
  • 0 Comments

ഇരട്ട വോട്ട് ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ പറയുന്നതാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതാണോ ശരിയെന്ന് എന്ന് പൊതുജനം അറിയണം. ഇത് സംബന്ധിച്ചുള്ള എല്ലാ രേഖകളും അടുത്ത ദിവസം പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. 38,000 ഇരട്ട വോട്ടുകളെ ഉള്ളൂ എന്ന തെരഞ്ഞെടുപ്പ് കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. വോട്ടര്‍ പട്ടികയില്‍ മണ്ഡലങ്ങളും ബൂത്തുകളും മാറിക്കിടക്കുന്നുണ്ട്. ഇരട്ട വോട്ടുകളില്‍ ഉള്ളതും കണ്ടെത്താന്‍ സാധിച്ചതും തമ്മില്‍ വ്യത്യാസമുണ്ടെന്നും ചെന്നിത്തല. ഇതില്‍ ഗൗരവമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ […]

Kerala News

സ്‌പെഷല്‍ അരി;സര്‍ക്കാര്‍ തീരുമാനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 27th March 2021
  • 0 Comments

നീല, വെള്ള കാര്‍ഡുകാര്‍ക്ക് സ്‌പെഷല്‍ അരി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ചാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാൻ തീരുമാനം ആയത് .തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാല്‍ അരി എത്തുന്നതില്‍ കാലതാമസം ഉണ്ടായതോടെ വിതരണം വൈകുകയായിരുന്നു.പിന്നീട് വിതരണാനുമതി തേടി സര്‍ക്കാര്‍ തെരഞ്ഞെുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴായിരുന്നു അരി വിതരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് […]

Kerala News

ഇരട്ട വോട്ട് പരാതി; പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം

  • 24th March 2021
  • 0 Comments

ഇരട്ട വോട്ട് പരാതി പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. 140 മണ്ഡലങ്ങളിലേയും പട്ടിക പരിശോധിക്കാൻ ജില്ലാ കളക്ടർമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സോഫ്റ്റ്‍വെയർ ഉപയോഗിച്ച് പട്ടിക പരിശോധിച്ച് ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കണം. ഇരട്ട വോട്ടുള്ളവരെ പോളിംഗ് ഉദ്യോഗസ്ഥൻ നേരിട്ട് കണ്ട് സംസാരിച്ച് ബോധവൽക്കരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. വോട്ട് ചെയ്താൽ മഷി ഉണങ്ങും വരെ ബൂത്തിൽ തുടരണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെയ്ക്കുള്ളിൽ പട്ടിക പരിശോധന നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്.

Kerala News

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

  • 26th February 2021
  • 0 Comments

കേരളമടക്കം 5 സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. തെരഞ്ഞെടുപ്പ് തീയതി നേരത്തെ പ്രഖ്യാപിക്കും എന്നുള്ള സൂചന കൽ ശെരി വെച്ച് കൊണ്ട് ഇപ്പോൾ തെരെഞ്ഞെടുപ്പ് കമീഷന്റെ നിർണായകമായ തീരുമാനം വന്നിരിക്കുകയാണ്. ഇന്ന് വൈകീട്ട് 4 ; 30 ഇനുള്ള വാർത്താ സമ്മേളേനത്തിൽ ആണ് തീരുമാനം . മാതൃകാ പെരുമാറ്റ ചട്ടവും ഇന്ന് വൈകുന്നേരം തന്നെ നിലവിൽ വരും.

ബിഹാറില്‍ വോട്ടെണ്ണല്‍ വൈകും; അന്തിമഫലം രാത്രിയോടെ മാത്രമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 10th November 2020
  • 0 Comments

ബിഹാറില്‍ വോട്ടെണ്ണല്‍ വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍ നടക്കുന്നതെന്നതാണ് ഫലം വൈകാന്‍ കാരണം. രാത്രിയോടെ മാത്രമേ അന്തിമഫലം ലഭ്യമാകൂ എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ നാലിലൊന്ന് വോട്ടുകള്‍ മാത്രമാണ് എണ്ണിയിരിക്കുന്നത്. നിലവിലെ ലീഡ് നിലയനുസരിച്ച് ആഹ്ലാദപ്രകടനം ആരംഭിച്ച പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അകലം പാലിക്കേണ്ടതുള്ളതിനാല്‍ ടേബിളുകളുടെ എണ്ണം കുറവാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നേരിയ ലീഡുകള്‍ മാത്രമാണ് പല സീറ്റുകളിലുമുള്ളത്. അതുകൊണ്ട് തന്നെ […]

ഡിസംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പ്; സര്‍ക്കാരിന് കത്തുനല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 30th October 2020
  • 0 Comments

കേരളം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്. ഡിസംബര്‍ മാസം തെരഞ്ഞെടുപ്പ് നടത്തുമെന്ന് വ്യക്തമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി. ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കമ്മീഷന്‍ കത്തയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതികള്‍ പിന്നീട് അറിയിക്കുമെന്നും കത്തില്‍ പറയുന്നു. ഡിസംബര്‍ 31 നകം തെരഞ്ഞെടുപ്പ് നടപടികള്‍ പുര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ നവംബര്‍ 11ന് ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭരണം ഏര്‍പ്പെടുത്തുമെന്നും വിശദീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണത്തിനായി നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരാണ് ഉദ്യോഗസ്ഥ ഭരണത്തിനായി നടപടി സ്വീകരിക്കേണ്ടത് […]

error: Protected Content !!