Kerala News

എൽദോസ് കുന്നപ്പിള്ളി തെറ്റുകാരന്‍ ആണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്;സുധാകരന്‍

  • 12th October 2022
  • 0 Comments

പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തെറ്റുകാരന്‍ ആണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന നടപടി എടുക്കുമെന്നും സംഭവത്തില്‍ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.എല്‍ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദീകരണത്തിന്റെ ഉത്തരം കിട്ടിയാല്‍ കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു. നേരത്തെ, തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയുേെടപരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, മാനഹാനിയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കോവളം പോലീസ് കേസെടുത്തത്.സംഭവത്തില്‍ എല്‍ദോസിനോട് പാര്‍ട്ടി വിശദീകരണം തേടിയെന്ന് […]

Kerala News

കൂടുതല്‍ അടുത്തതോടെ,മോശം വ്യക്തിയെന്ന് മനസിലായി;കേസ് പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം,എൽദോസ് കുന്നപ്പിള്ളി മദ്യപാനിയെന്ന് പരാതിക്കാരി

  • 12th October 2022
  • 0 Comments

കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് പരാതിക്കാരി.എംഎൽഎ കടുത്ത മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മർദ്ദിക്കുന്നത് പതിവായിരുന്നെന്നും പീഡന പരാതി നൽകിയ സ്ത്രീ പറഞ്ഞു.കേസ് പിന്‍വലിക്കാന്‍ തനിക്ക് 30 ലക്ഷം രൂപ എല്‍ദോസ് കുന്നപ്പിള്ളി വാഗ്ദാനം ചെയ്തു. ഹണിട്രാപ്പില്‍ കുടുക്കുമെന്ന് പറഞ്ഞ് എല്‍ദോസ് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു. എല്‍ദോസിന് വേണ്ടി പെരുമ്പാവൂരിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക വിളിച്ചു ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറയുന്നു.കോവളത്ത് വെച്ച് എംഎൽഎ തന്നെ മർദിക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിളിച്ചത്. തന്നെ മർദിക്കുമ്പോൾ […]

Kerala News

പീഡന പരാതി എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  • 11th October 2022
  • 0 Comments

ആലുവ സ്വദേശിനിയായ അധ്യാപികയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ച് കടന്ന് കളയൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോവളം പൊലീസാണ് എൽദോസിനെതിരെ കേസ് എടുത്തത്. കേസ് ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറും. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. എല്‍ദോസ് നിരന്തരമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയായ അധ്യാപിക മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.മൊഴി രേഖപ്പെടുത്തുന്നതിനിടെ പരാതിക്കാരി കുഴഞ്ഞുവീണു. ഇതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനാൽ പൂർണമായി മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല.ഇന്നലെ വഞ്ചിയൂർ കോടതിയിൽ […]

Kerala News

എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ പരാതി;കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തു,പീഡിപ്പിച്ചുവെന്നും യുവതി,ഇന്ന് കേസെടുക്കും,

  • 11th October 2022
  • 0 Comments

സുഹൃത്തായ യുവതിയെ മര്‍ദ്ദിച്ച കേസിൽ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കേസെടുക്കും.കാറിൽ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ താൻ പരാതി നൽകിയതോടെ ഒത്തുതീർക്കാൻ സമ്മർദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്തെന്നും യുവതി പറഞ്ഞു. കാറിനുള്ളിൽ വെച്ചാണ് കൈയ്യേറ്റം ചെയ്തതെന്നും ഇവർ വ്യക്തമാക്കി.കഴിഞ്ഞ മാസം 14-നാണ് എല്‍ദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. അവിടെവെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും കുന്നപ്പിള്ളി മര്‍ദ്ദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പിന്നീട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. രണ്ട് തവണ മൊഴി നൽകാനായി […]

error: Protected Content !!