Kerala News

എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ, കോടതിയിൽ റിപ്പോർട്ട് നൽകി പൊലീസ്

  • 1st March 2023
  • 0 Comments

ബലാത്സംഗ കേസിൽ പ്രതിയായ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ കോടതിയിൽ.എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.എൽദോസിന്‍റെ ഫോണ്‍ വിളി വിശദാംശങ്ങള്‍ ഉള്‍പ്പെടെ തിരു. അഡീഷണൽ സെഷൻസ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോകാൻ പാടില്ലെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാല്‍ എൽദോസ് കുന്നപ്പള്ളി റായ്പൂരില്‍ നടന്ന പ്ലീനറി സമ്മേളനത്തിൽ കോടതി അനുമതിയില്ലാതെ പങ്കെടുത്തുവെന്നാണ് […]

Kerala News

എൽദോസിന്റെ ജാമ്യം റദ്ദാക്കില്ല;ശരിവച്ച് ഹൈക്കോടതി,സർക്കാരിന്റെയും പരാതിക്കാരിയുടേയും ഹർജി തള്ളി

  • 2nd December 2022
  • 0 Comments

ലൈംഗിക പീഡനക്കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പളളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി.കുന്നപ്പളളിയുടെ മുൻകൂർജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരിയും കോടതിയെ സമീപിച്ചിരുന്നു ഈ ഹർജിയും കോടതി തളളി.ഒറ്റ വാക്കിലാണ് കോടതി വിധി പ്രസ്താവിച്ചത്. തിരുവനന്തപുരം അഡി.സെഷൻസ് കോടതിയാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കു പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നോ എന്നു പരിശോധിക്കണമെന്നു ഹർജിയുടെ വാദത്തിനിടെ ഹൈക്കോടതി നേരത്തേ […]

Kerala

നീതി ഉറപ്പാക്കണം; എൽദോസ് കുന്നപ്പിള്ളിക്കെതിരെ യുവതി സ്പീക്കർക്ക് പരാതി നൽകി

  • 25th November 2022
  • 0 Comments

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്കെതിരെ സ്പീക്കർക്ക് പരാതി. എൽദോസിനെതിരെ പീഡന പരാതി നൽകിയ യുവതിയാണ് സ്പീക്കർക്ക് പരാതി നൽകിയത്. നീതി ഉറപ്പാക്കുന്നതിനായി തന്നെ സഹായിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. നിയമസഭയിലെത്തി സ്പീക്കർക്ക് നേരിട്ടാണ് യുവതി പരാതി നൽകിയത്. തനിക്ക് നേരിട്ട ദുരനുഭവങ്ങൾ അടക്കം പരാതിയിൽ വിവരിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഇപ്പോഴും ഭീഷണി ഉയരുന്നുണ്ട്. ഒരാഴ്ച മുമ്പും എംഎൽഎ മെസേജ് അയച്ചു. എംഎൽഎയുടെ ഫോണിൽ നിന്നാണ് മെസേജ് അയച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

Kerala

എൽദോസ് കുന്നപ്പിള്ളിലിനെതിരായ കേസ്; ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമാണോ നടന്നതെന്ന് പരിശോധിക്കണമെന്ന് കോടതി

  • 14th November 2022
  • 0 Comments

എൽദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന കേസിൽ ചോദ്യവുമായി ഹൈക്കോടതി. ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമാണോ നടന്നതെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എംഎൽഎയുടെ ജാമ്യം റദ്ദാക്കണണെന്ന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. പരാതിക്കാരിയെ ആത്മഹത്യ മുനമ്പിൽവച്ച് തള്ളിയിടാൻ എംഎൽഎ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സിനിമാ കഥ പോലെ കാര്യങ്ങൾ തോന്നുന്നുവെന്ന് കോടതി പ്രതികരിച്ചപ്പോൾ നടന്ന സംഭവമെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ആദ്യ പരാതിയിൽ ലൈംഗിക പീഡനമുണ്ടായിരുന്നോ എന്ന് കോടതി ചോദിച്ചു. ഇല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി.

Kerala

ബലാത്സംഗ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴി എൽദോസ് കുന്നപ്പിള്ളിക്ക് പരിശോധിക്കാൻ ഹൈക്കോടതി അനുമതി

  • 10th November 2022
  • 0 Comments

കൊച്ചി : ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് എൽദോസിന്റെ ആവശ്യത്തെ സർക്കാരും പരാതിക്കാരിയും എതിർത്തിരുന്നെങ്കിലും, കോടതി രഹസ്യമൊഴി പരിശോധിക്കാൻ അനുമതി നൽകുകയായിരുന്നു. മുദ്രവച്ച കവറിലാണ് രഹസ്യമൊഴിയുള്ളതെന്ന് സർക്കാരും മൊഴി പകർപ്പ് നൽകരുതെന്ന് പരാതിക്കാരിയും കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് കോടതി ഓഫീസറുടെ സാന്നിധ്യത്തിൽ രഹസ്യമൊഴി പരിശോധിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ദിവസവും എൽദോസ് […]

Kerala News

എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള കേസിൽ അഭിഭാഷകരെ പ്രതി ചേർത്തതിൽ പ്രതിഷേധം,ഹൈക്കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ

  • 31st October 2022
  • 0 Comments

എൽദോസ് കുന്നപ്പിള്ളിക്കെതിരെ വ‌ഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഭിഭാഷകരേയും പ്രതി ചേർത്ത സംഭവത്തിൽ പ്രതിഷേധിച്ച് ഹൈക്കോടതി നടപടികള്‍ ബഹിഷ്‌കരിച്ച് അഭിഭാഷകര്‍. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി അഭിഭാഷകരുടെ ഓഫീസില്‍ എത്തിയപ്പോള്‍ പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളി ആക്രമിച്ചെന്ന കേസിലാണ് പോലീസ് കുന്നപ്പിള്ളിയുടെ മൂന്ന് അഭിഭാഷകരെയും പ്രതി ചേര്‍ത്തത്. അഡ്വ. സുധീര്‍, അഡ്വ. അലെക്‌സ്, അഡ്വ. ജോസ് എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. ഇതില്‍ അഡ്വ. അലെക്‌സ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അംഗമാണ്.അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ചാണ് കോടതി ബഹിഷ്കരിച്ചുള്ള സമരം. […]

Kerala

പീഡനകേസ്; എൽദോസ് കുന്നപ്പിള്ളിൽ ചോദ്യം ചെയ്യലിന് ഹാജരായി

  • 26th October 2022
  • 0 Comments

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി. ക്രൈം ബ്രാഞ്ചിന് മുന്നിലാണ് ഹാജരായത്. ഇത് മൂന്നാം തവണയാണ് എൽദോസ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. നിലവിൽ 17 മണിക്കൂറോളം എൽദോസിനെ ചോദ്യം ചെയ്‌തെങ്കിലും കൃത്യമായ മറുപടികൾ നൽകുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. നിലവിൽ ലഭിച്ച മറുപടികളും തെളിവുകളും നിരത്തി ചോദ്യംചെയ്യൽ കടുപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതിനുശേഷം അറസ്റ്റിലേക്ക് കടക്കാനാണ് തീരുമാനം. ഇതിനിടെ എൽദോസിന്റെ മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. എം.എൽ.എക്കെതിരെ വധശ്രമത്തിന് […]

Kerala News

പാർട്ടി നടപടിയിൽ ദുഃഖമുണ്ട്;വീഴ്ചയുണ്ടെങ്കിൽ തിരുത്തും,അംഗീകരിക്കുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളി

  • 23rd October 2022
  • 0 Comments

പീഡനക്കേസിനെ തുടർന്ന് കെപിസിസിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളിൽ.പാർട്ടി നടപടിയിൽ ദുഃഖമുണ്ടെന്നും എന്നാൽ നടപടി പൂർണമായും അംഗീകരിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു. ഒരു കുറ്റവും താൻ ചെയ്തിട്ടില്ല. നിരപരാധിത്വം പൊതുസമൂഹത്തിലും പാർട്ടിയിലും തെളിയിക്കും. താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും.കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന സൂചനയാണ് തനിക്കെതിരായ നടപടി. പരാതിക്കാരി പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ശരിയല്ലെന്നും എൽദോസ് പറഞ്ഞു. അധ്യാപികയുടെ പരാതിയില്‍ ബലാത്സംഗ കേസില്‍ ചോദ്യം […]

Kerala

എല്‍ദോസ് കുന്നംപ്പിള്ളി ക്രൈംബ്രാഞ്ചിന് മുന്നില്‍;അറസ്റ്റ് ചെയ്‌തേക്കും

  • 22nd October 2022
  • 0 Comments

ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നംപ്പിള്ളി എംഎല്‍എ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി.തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യൽ. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ സംഘത്തിന് മുന്നിൽ എംഎൽഎ എത്തിയത്.എല്‍ദോസിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയേക്കും. മുന്‍കൂര്‍ ജാമ്യമുള്ളസ്ഥിതിക്ക് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്യും. നവംബര്‍ ഒന്നുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാനും മുന്‍കൂര്‍ ജാമ്യ ഉപാധിയില്‍ കോടതി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം.ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ […]

Kerala News

എൽദോസിനെതിരെ ഇന്ന് നടപടി;സന്തോഷം കാരണമാകും ലഡു വിതരണം നടത്തിയത്,അസ്വാഭാവികതയില്ലെന്ന് വി ഡി

  • 21st October 2022
  • 0 Comments

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഇന്ന് തന്നെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെപിസിസി പ്രസിഡന്റുമായി ആലോചിച്ചതിനുശേഷം തീരുമാനമെടുക്കും. ജാമ്യം ലഭിച്ചതും എൽദോസ് കുന്നപ്പള്ളിലിന്റെ വിശദീകരണവും പരിഗണിച്ചായിരിക്കും നടപടി.എംഎൽഎ ഓഫീസിലെ ലഡു വിതരണത്തിൽ അസ്വാഭാവികതയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ജാമ്യം ലഭിച്ചതിലെ സന്തോഷം കാരണമാകും ലഡു വിതരണം നടത്തിയത്. അതില്‍ അസ്വാഭാവികതയില്ല.എല്‍ദോസ് കുന്നപ്പിള്ളിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചപ്പോള്‍ പെരുമ്പാവൂരിലെ എം എല്‍ എയുടെ ഓഫീസില്‍ ലഡു വിതരണം ചെയ്തിരുന്നു. കെ മുരളീധരന്‍ എംപി ഇതിനെതിരെ ഇന്ന് രംഗത്ത് വരികയും […]

error: Protected Content !!