National News

സോണിയാ ഗാന്ധി നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകാനാകില്ല, ചോദ്യംചെയ്യല്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഇ.ഡിയ്ക്ക് കത്ത് നല്‍കി

  • 22nd June 2022
  • 0 Comments

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകാനാകില്ല. ആരോഗ്യകാരണം ചൂണ്ടിക്കാട്ടിയാണ് സോണിയാ ഗാന്ധി ചോദ്യം ചെയ്യലിന് എത്തില്ലെന്ന് ഇ.ഡിയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ആരോഗ്യനില മെച്ചപ്പെടാന്‍ ആഴ്ചകളെടുക്കുമെന്നാണ് സോണിയ ഗാന്ധി കത്തിലൂടെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണം എന്നാണ് ആവശ്യം. കോണ്‍ഗ്രസ് വക്താവ് ജയറാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ സോണിയാഗാന്ധി നേരിടുന്നുണ്ട്. ചോദ്യംചെയ്യല്‍ കുറച്ച് ആഴ്ചകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഇ.ഡിയ്ക്ക് കത്തയച്ചിട്ടുണ്ട്. […]

National News

ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും തന്നോടൊപ്പമുണ്ട്, പിന്നെ എന്തിന് ഇഡിയെ ഭയക്കണമെന്ന് രാഹുല്‍ ഗാന്ധി

  • 22nd June 2022
  • 0 Comments

ഇഡി ചോദ്യംചെയ്യല്‍ തുടരുന്നതില്‍ പ്രശ്‌നമില്ലെന്ന് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും തന്നോടൊപ്പമുണ്ട്. പിന്നെ എന്തിന് ഭയക്കണമെന്നും രാഹുല്‍. കോണ്‍ഗ്രസിനെ ഭയപ്പെടുത്താനാകില്ലെന്നും രാഹുല്‍ പറഞ്ഞു. എത്ര മണിക്കൂര്‍ ചോദ്യം ചെയ്താലും ഭയക്കില്ല. ഇഡി ഒന്നുമല്ല. കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂര്‍ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുല്‍ ഇഡി ഓഫീസില്‍ നിന്നും […]

National News

രാഹുൽ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും,ആശുപത്രി വിട്ട സോണിയ ഗാന്ധി വ്യാഴാഴ്ച്ച ഹാജരാകില്ല

  • 21st June 2022
  • 0 Comments

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇത് അഞ്ചാം ദിവസമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ 12 മണിക്കൂറിലധികം നേരമാണ് അന്വേഷണ ഏജൻസി രാഹുലിനെ ചോദ്യം ചെയ്തത്. യങ് ഇന്ത്യ കമ്പനിയുടെ സംയോജനം, എജെഎൽ ഏറ്റെടുക്കൽ അടക്കമുള്ള വിഷയങ്ങളിൽ ആണ് രാഹുലിൽ നിന്ന് ഇഡി വിവരം തേടുന്നത്. രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ഇന്ന് എഐസിസി ആസ്ഥാനത്ത് പ്രതിഷേധിക്കും.അതേസമയം സോണിയ […]

National News

ഇന്നലെ 10 മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ,രാഹുല്‍ ഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും

  • 14th June 2022
  • 0 Comments

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്യൽ പത്ത് മണിക്കൂറോളം നീണ്ടുനിന്നു.ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടതായാണ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് രാഹുൽ ഇഡി ഓഫിസിൽ ഹാജരായത്. ചോദ്യം ചെയ്യൽ മൂന്നു മണിക്കൂർ പിന്നിട്ടതിനു ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധി ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെത്തിയിരുന്നു. സോണിയയെ സന്ദർശിച്ച ശേഷം രാഹുൽ വീണ്ടും ഇഡി ഓഫിസിലേക്കു മടങ്ങി.നേതാക്കളെ […]

National News

തെരുവിലൂടെ നടന്ന് രാഹുൽ ഇഡി ഓഫീസിലേക്ക്, അനുഗമിച്ച് പ്രിയങ്കയും പ്രവർത്തകരും , അറസ്റ്റ്

  • 13th June 2022
  • 0 Comments

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തി.ചോദ്യം ചെയ്യലിനായി പ്രകടനമായി പ്രവർത്തകർക്കൊപ്പം നടന്ന് ആണ് രാഹുൽ ഗാന്ധി എത്തിയത്. രാഹുലും പ്രിയങ്കയും ഒന്നിച്ചാണ് എഐസിസി ആസ്ഥാനത്ത് നിന്ന് രാവിലെ പതിനൊന്ന് മണിയോടെ പുറത്തിറങ്ങിയത്. കനത്ത സുരക്ഷയാണ് എഐസിസി ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് ഇന്ന് രാവിലെ മുതൽ ദില്ലി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പൊലീസ് നിയന്ത്രണം വകവെക്കാതെ നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും രാഹുലിന് പിന്തുണയായി സ്ഥലത്ത് എത്തിയിരുന്നു. ഇവിടെ […]

National News

രാഹുൽ ഗാന്ധി ഇന്ന് ഇ.ഡിക്കു മുന്നില്‍, അനുഗമിക്കാൻ പ്രവർത്തകർ കേസ് ആസൂത്രിതമായ കെട്ടുകഥയെന്ന് കെ സി വേണുഗോപാൽ,എഐസിസി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ

  • 13th June 2022
  • 0 Comments

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇ.ഡിക്ക് മുന്നില്‍ ഹാജരാകും.രാവിലെ പതിനൊന്ന് മണിക്കാകും രാഹുല്‍ ഇ ഡിക്ക് മുമ്പിലെത്തുക. രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി ഇ ഡിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയർത്തി മുൻ അധ്യക്ഷനൊപ്പം കോൺഗ്രസ് നേതാക്കളും ഇ ഡ‍ി ഓഫീസ് വരെ അണിനിരക്കാനാണ് തീരുമാനിച്ചിരുന്നത്. എ ഐ സി സി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇ ഡി ഓഫീസിലേക്ക് […]

Kerala News

ഇഡി സമന്‍സ് ബിജെപിയുടെ രാഷ്ട്രീയ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും ബാക്കിപത്രമെന്ന് കെ.സുധാകരന്‍

  • 12th June 2022
  • 0 Comments

ബിജെപിയുടെ രാഷ്ട്രീയ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും ബാക്കിപത്രമാണ് നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കോണ്‍ഗ്രസിനെതിരെ കഴിഞ്ഞ എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ നടത്തുന്ന നെറികെട്ട രാഷ്ട്രീയത്തിന്റെയും തുടര്‍ച്ചയാണിത്.തീവ്ര സംഘപരിവാര്‍ പക്ഷക്കാരനായ ഒരു വ്യക്തിനല്‍കിയ കേസില്‍ നാളിതുവരെ അന്വേഷിച്ചിട്ടും തെളിവുകള്‍ ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയാതെ പോയത് ഈ കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സത്യത്തിന്റെ കണികപോലും ഇല്ലാത്തതിനാലാണ്.ബിജെപിയുമായി ഒരുവിധത്തിലും സന്ധിച്ചെയ്യാന്‍ […]

National News

നാഷണൽ ഹെറാൾഡ് കേസ്; രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ്,വിമര്‍ശിച്ച് കോണ്‍ഗ്രസ്

നാഷണല്‍ ഹെറാള്‍ഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന്റെ നോട്ടീസ്. . ജൂണ്‍ എട്ടിന് ഇ.ഡിക്കു മുമ്പാകെ ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു.ഇ.ഡിയുടെ നീക്കത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കളിപ്പാവകളായ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ പേടിപ്പെടുത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി പറഞ്ഞു. പണം ഇല്ലാത്ത കേസില്‍ കള്ളപ്പണം കൈമാറ്റം എങ്ങനെയുണ്ടാകുമെന്ന് മനു അഭിഷേക് സിംഗ് വി ചോദിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ […]

National News

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡി.കെ ശിവകുമാറിനെതിരെ ഇഡി കുറ്റപ്പത്രം

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന ശിവകുമാര്‍ താന്‍ തെറ്റുകാരനല്ല എന്ന് പറഞ്ഞുകൊണ്ട് നേരത്തേ രംഗത്തെത്തിയിരുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരെന്നെ തൂക്കിലേറ്റട്ടെ, നിശബ്ദനായിരിക്കാന്‍ തയ്യാറല്ല, താന്‍ ഒരു ഘട്ടത്തിലും ആരേയും വഞ്ചിച്ചിട്ടില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. ‘മനസാക്ഷിക്ക് നിരക്കാത്തതൊന്നും ഞാന്‍ ചെയ്തിച്ചില്ല. ആരെയും ബുദ്ധിമുട്ടിക്കാനോ വഞ്ചിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെയൊരു ജീവിതവും എനിക്ക് ആവശ്യമില്ല’- ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നീതിക്കുവേണ്ടി പോരാടുമെന്നും താനും തന്റെ ഇച്ഛാശക്തിയും […]

Kerala News

പുരാവസ്തു തട്ടിപ്പ് കേസ്; മോഹൻലാലിനെ ചോദ്യം ചെയ്യാൻ ഇ ഡി

പുരാവസ്തു തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ നടന്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇ.ഡി നോട്ടീസ് അയച്ചു. ഇ ഡി കൊച്ചി മേഖല ഓഫിസിൽ അടുത്തയാഴ്ച ഹാജരാകാനാണ് മോഹൻലാലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മോൺസന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇ ഡി ക്ക് വിവരം ലഭിച്ചിരുന്നു. മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി. മോന്‍സണ്‍ കേസിന് പുറമോ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ക്കൂടി മോഹന്‍ലാലിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നാണ് […]

error: Protected Content !!