സുകേഷ് ചന്ദ്ര ശേഖർ ഉൾപ്പെട്ട തട്ടിപ്പ് കേസ്; ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഏഴു കോടിയുടെ സ്വത്തുക്കൾ കണ്ട് കെട്ടി
ബിസിനസുകാരൻ സുകേഷ് ചന്ദ്ര ശേഖർ ഉൾപ്പെട്ട തട്ടിപ്പ് കേസിൽ ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഏഴു കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സ്ഥിരം നിക്ഷേപം ഉൾപ്പെടെയുള്ള നടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സുകേഷ് ജാക്വലിന് 5.71 കോടിയുടെ സമ്മാനങ്ങൾ വാങ്ങി നൽകിയതായി ഇ.ഡി നേരത്തെ കണ്ടെത്തിയിരുന്നു.രാഷ്ട്രീയക്കാരനായ ടി ടി ദിനകരൻ ഉൾപ്പെട്ട അഞ്ച് വർഷം പഴക്കമുള്ള തട്ടിപ്പ് കേസിലും സുകേഷ് പ്രതിയാണ്. അഭ്യന്തര, നിയമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഡൽഹി ബിസിനസുകാരന്‍റെ […]