GLOBAL News

അഫ്ഗാനിസ്താനിൽ ശക്തമായ ഭൂകമ്പം: മരണ സംഖ്യ 120 ആയി ഉയർന്നു; 1000 പേർക്ക് പരിക്കേറ്റു

  • 8th October 2023
  • 0 Comments

കാബൂൾ: അഫ്ഗാനിസ്താനി HBലെ പടിഞ്ഞാറൻ മേഖലയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ 120 പേർ മരിക്കുകയും 1000പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിസ്ഥാനിലുണ്ടായത്.1,000 ത്തോളം സ്ത്രീകളെയും കുട്ടികളെയും വയോധികരെയും പരിക്കേറ്റ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ശനിയാഴ്ച രാവിലെ 11 മണിക്കാണ് ആദ്യ ഭൂചലനമുണ്ടായത്. തുടർന്ന് 5.5,4.7,6.3,5.9,4.6 തീവ്രതയുള്ള ഏഴ് തുടർചലനങ്ങളും ഉണ്ടായിട്ടുണ്ട്. അഫ്ഗാനിസ്താനിൽ കഴിഞ്ഞ […]

National News

നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; ഈ വർഷം രണ്ടാം തവണ

  • 6th March 2023
  • 0 Comments

നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം. റിക്ടർ സ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലർച്ചെയാണ് ഉണ്ടായത്. 77 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷം രണ്ടാം തവണയാണ് ഈ മേഖലയിൽ ഭൂചലനമുണ്ടാകുന്നത്. അതിന് മുൻപ് ജനുവരിയിൽ ആൻഡമാൻ കടലിനോട് ചേർന്ന് 4.9 റിക്ടർ സ്കെയിലിൽ ഭൂചലനം ഉണ്ടായിരുന്നു. അതേസമയം, ഞായറാഴ്ച പുലർച്ചെ ഉത്തര കാശിയിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും രണ്ട് തുടർ ചലനവും ഉണ്ടായി. ഭത്വരി മേഖലയിലെ സിറോർ വനമേഖലയായിരുന്നു ആദ്യ […]

International News

ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്നും നവജാതശിശുവിനെ രക്ഷപെടുത്തിയത് അത്ഭുതകരമായി, മാതാപിതാക്കൾക്ക് ദാരുണാന്ത്യം

  • 7th February 2023
  • 0 Comments

തുര്‍ക്കി-സിറിയ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ നിന്നും നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി.രക്ഷാപ്രവർത്തകരാണ് നവജാതശിശുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സിറിയയിലെ ആലപ്പൊ നഗരത്തിലാണ് സംഭവം.കെട്ടിടങ്ങൾക്കിടയിൽപ്പെട്ട് കുട്ടിയുടെ അച്ഛനും അമ്മയും മരണപ്പെട്ടു. പ്രസവിച്ച് മണിക്കൂറുകൾ പോലും തികയാത്ത കുഞ്ഞിനെയാണ് തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്നും രക്ഷാപ്രവർത്തകർ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് തുര്‍ക്കിയിലെ തെക്കന്‍ പ്രദേശങ്ങളിലും സിറിയയിലും ഭൂചലനമുണ്ടായത്. തുര്‍ക്കിയില്‍ മാത്രം 2921 പേര്‍ കൊല്ലപ്പെട്ടതായി ലേറ്റസ്റ്റ്ലി റിപ്പോര്‍ട്ട് […]

Kerala News

ഡൽഹിയിൽ ഭൂചലനം;റിക്ടർ സ്കെയിലിൽ 5.8 രേഖപ്പെടുത്തി

  • 24th January 2023
  • 0 Comments

ഡൽഹിയിലും സമീപനഗരങ്ങളായ നോയിഡ, ഗാസിയാബാദ് തുടങ്ങിയ ഇടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.റിക്ടർ സ്കെയിലിൽ 5.8 തീവ്രതയാണ് ഭൂചലനത്തിന് രേഖപ്പെടുത്തിയത്. ദില്ലി നഗരത്തിൽ വിവിധയിടങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ കലിക മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ലക്നൗവിലും ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

International News

ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം;46 മരണം, 700 പേർക്ക് പരുക്ക്

  • 21st November 2022
  • 0 Comments

ഇന്തോനേഷ്യയിലെ സിയാന്‍ജൂര്‍ മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 46 പേര്‍ മരിച്ചു. എഴുനൂറിലധികം ആളുകൾക്ക് പരുക്കേറ്റു.നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇനിയും കൂടാനാണ് സാധ്യത,.ജാവയിലെ സിയാഞ്ചുർ പ്രവിശ്യയിലായിരുന്നു ഭൂചലനം കൂടുതൽ ദുരന്തം വിതച്ചത്. പ്രദേശത്തെ നിരവധി വീടുകൾക്കും ഇസ്ലാമിക് ബോർഡിംഗ് സ്‌കൂളിനും കേടുപാടുകൾ സംഭവിച്ചതായി ദേശീയ ദുരന്ത ഏജൻസി ഒരു പ്രസ്താവനയിൽ പറഞ്ഞു, നാശനഷ്ടത്തിന്റെ മുഴുവൻ വ്യാപ്തിയും ഉദ്യോഗസ്ഥർ വിലയിരുത്തുന്നത് തുടരുകയാണ്.നൂറുകണക്കിന് കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നതായി പ്രാദേശിക ഭരണകൂടം […]

International News

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; മരണസംഖ്യ ഉയരുന്നു, മരണം 920 ആയി, 600 പേര്‍ക്ക് പരിക്ക്

  • 22nd June 2022
  • 0 Comments

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഇപ്പോള്‍ മരണം 920 ആയി. 600 പേര്‍ക്ക് പരിക്കേറ്റെന്ന് അഫ്ഗാന്‍ മന്ത്രി പറഞ്ഞു. താലിബാന്‍ സര്‍ക്കാര്‍ വിദേശസഹായം തേടിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറിലധികം വീടുകള്‍ തകര്‍ന്നതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ പറഞ്ഞു. തുടര്‍ചലനങ്ങളില്‍ പാകിസ്ഥാനിലും നാശനഷ്ടങ്ങളുണ്ട്. റിക്ടര്‍ സ്‌കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണിത്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.

International News

ഇന്തോനേഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • 14th December 2021
  • 0 Comments

ഇന്തോനേഷ്യയിൽ റിക്ടര്‍ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ വൻ ഭൂചലനം. ഫ്ലോറസ് സീ പ്രദേശത്താണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.പ്രാദേശക സമയം പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ചലനം അനുഭവപ്പെട്ടത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

error: Protected Content !!