ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ കൂറുമാറി;സി.പി.എം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് പരിഹാസൃമാണെന്ന് സിപിഐ
ഇ. ചന്ദ്രശേഖരൻ എം.എൽ.എയെ ആക്രമിച്ച കേസിൽ സി.പി.എം. സാക്ഷികളുടെ കൂറുമാറ്റത്തിനെതിരെ സി.പി.ഐ.എൽഡിഎഫിലെ നേതാവ് ആക്രമിക്കപ്പെട്ട കേസിൽ സത്യസന്ധമായി കോടതിയിൽ മൊഴി കൊടുക്കുന്നതിന് പകരം ബിജെപി – ആർഎസ്എസ് പ്രവർത്തകരെ രക്ഷിച്ച സിപിഎം നിലപാട് പരിഹാസ്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. 2016 മേയ് 19-ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുശേഷം കാഞ്ഞങ്ങാട് മാവുങ്കാലിൽ ആഹ്ളാദപ്രകടനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ചന്ദ്രശേഖരന്റെ ഇടത് കൈയെല്ലിന് പരിക്കേറ്റിരുന്നു. പരിക്കേറ്റ കൈയുമായാണ് ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാറിൽ റവന്യൂ […]