ജില്ലയില്‍ ഇ-ആപ്‌ളിക്കേഷന്‍ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കും
കലക്‌ട്രേറ്റിലും വിവിധ വകുപ്പുകളിലും അപേക്ഷ സമര്‍പ്പിക്കുന്നതിനും അപേക്ഷകളില്‍ തീരുമാനമാവുന്നതിനും യാതൊരു വിധത്തിലുള്ള കാലതാമസമോ തടസ്സമോ ഉണ്ടാവരുതെന്ന് ജില്ലാകലക്ടര്‍ സാംബശിവ റാവു പറഞ്ഞു. ഇ-ഓഫീസിന്റെ ഭാഗമായുളള, അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനമായ ഇ- ആപ്‌ളിക്കേഷന്‍ കാര്യക്ഷമമായും സുതാര്യവുമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ വകുപ്പിലെ മുഴുവന്‍ ഓഫീസുകളും മറ്റ് ഓഫീസുകളും ഉള്‍പ്പടെ 28 ഓഫീസുകളിലാണ് ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത്. നാല് താലൂക്ക്, മുഴുവന്‍ വില്ലേജ് ഓഫീസുകള്‍, ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ […]
