Kerala News

മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതം

  • 31st December 2020
  • 0 Comments

മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും നാളെ മുതല്‍ ഓൺലൈൻ ആയി സേവനം നടത്തുന്നു . ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, ടാക്സ് അടക്കല്‍ എന്നിവയാണ് പൂര്‍ണമായും ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറിയത് . പ്രവാസികള്‍ക്ക് വിദേശത്തിരുന്നുകൊണ്ടെ് തന്നെ ലൈസന്‍സ് പുതുക്കാം. അതത് രാജ്യത്തെ അംഗീകൃത ഡോക്ടര്‍മാര്‍ നല്‍കുന്ന കാഴ്ച,മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പിക്കാം. ഈസ് ഓഫ് ഡൂയിംഗ് ഗവര്‍മ്മെണ്ട് ബിസിനസ് നയത്തിന്‍റെ ഭാഗമായാണ് ഈ നടപടികളെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു

Kerala

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി പിഴകൂടാതെ പുതുക്കാം

  • 24th September 2019
  • 0 Comments

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി പിഴകൂടാതെ പുതുക്കി നല്‍കാം. കാലവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ടാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ സാധാരണയായി ഈടാക്കുന്ന ഫീസുമാത്രം വാങ്ങി പുതുക്കിനല്‍കാമെന്നാണ് പുതിയ നിര്‍ദേശം. ഈ ഭേദഗതിപ്രകാരം കാലാവധികഴിയുന്നതിന് ഒരുവര്‍ഷം മുമ്പ് ലൈസന്‍സ് പുതുക്കാന്‍ അവസരമുണ്ട്. ഒരുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും വാഹനമോടിച്ച് പരീക്ഷ പാസാകണം. ഇതാണ് തത്കാലികമായി നിര്‍ത്തിവെച്ചത്.

Kerala

ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് – മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: കേരള മോട്ടോര്‍ വാഹന വകുപ്പ്, കോഴിക്കോട് ആര്‍.ടി ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷിക്കാരായ ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകര്‍ക്കായി, ഡിഫറന്‍ലി ഏബിള്‍ഡ് വെല്‍ഫെയര്‍ ഫോറത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ മെഡിക്കല്‍ ചെക്ക്അപ്പ് ക്യാമ്പും സര്‍ട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ്.സാംബശിവറാവു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ നടന്ന യോഗത്തില്‍ കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിനീഷ് ടി.സി അധ്യക്ഷത വഹിച്ചു. ഡി.എ.ഡബ്ല്യൂ.എഫ് ഭാരവാഹികളായ ഗിരിഷ് കീര്‍ത്തി, പീലിദാസന്‍, കോഴിക്കോട് ആര്‍.ടിഎ. കെ ശശികുമാര്‍, ആരോഗ്യ […]

error: Protected Content !!