kerala Kerala

ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

  • 25th September 2024
  • 0 Comments

ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നിലവിലെ കാര്‍ഡ് ലൈസന്‍സിനു പകരം ഓണ്‍ലൈന്‍ ആയി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഡിജിറ്റല്‍ ലൈസന്‍സിനെ ക്രമീകരിക്കും. ലൈസന്‍സില്‍ ക്യൂആര്‍ കോഡ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും ലൈസന്‍സ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആര്‍ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണില്‍ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസന്‍സിന്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 13 സ്ഥലങ്ങളില്‍ കൂടി കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുമെന്നും എല്ലാ […]

kerala Kerala

പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി ഡ്രൈവിംഗ്; ദൃശ്യം എഐ ക്യാമറയില്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

  • 3rd April 2024
  • 0 Comments

കോഴിക്കോട്: പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി ഡ്രൈവിംഗ്. ദൃശ്യം എഐ ക്യാമറയില്‍ പതിഞ്ഞതിന് പിന്നാലെ വാഹനം ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ആര്‍ടിഒയുടെ നടപടി. കഴിഞ്ഞ മാസം പത്താം തിയതിയായിരുന്നു സംഭവം. മലപ്പുറത്ത് നിന്ന് കുടുംബവുമൊത്ത് കുറ്റ്യാടിയിലേക്ക് പോകും വഴി കുഞ്ഞ് കരഞ്ഞപ്പോള്‍ കുഞ്ഞിനെ മടിയിലിരുത്തിയെന്നാണ് മുസ്തഫ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ കുഞ്ഞിനെ നിര്‍ത്തി വണ്ടിയോടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിലൂടെ മറ്റ് […]

Kerala News

മലപ്പുറത്ത് സഹോദരിമാരെ മർദ്ദിച്ച സംഭവം;വീണ്ടും വീട്ടിലെത്തി മൊഴിയെടുത്ത് പൊലീസ്

  • 25th April 2022
  • 0 Comments

മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ വെച്ച് സഹോദരിമാരെ യുവാവ് മർദ്ദിച്ച സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് പെൺകുട്ടികളുടെ മൊഴി വീണ്ടും എടുത്തു. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് സഹോദരിമാരുടെ മൊഴിയെടുത്തത്. പൊലീസ് പ്രതിക്ക് അനുകൂല നിലപാടെടുത്തെന്നും അഞ്ചിലേറെ തവണ മുഖത്തടിച്ച സ്ഥിതിയുണ്ടായിട്ടും തങ്ങളുടെ മൊഴി കൃത്യമായി രേഖപ്പെടുത്താൻ പോലും പൊലീസ് തയ്യാറായില്ലെന്നും പെൺകുട്ടികൾ ആരോപിച്ചിരുന്നു. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പൊലീസ് വീണ്ടും പെൺകുട്ടികളുടെ മൊഴിയെടുക്കാൻ തയ്യാറായത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതിയായ സിഎച്ച് ഇബ്രാഹിം ഷബീറിനെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്നാണ് യുവതികളുടെ ആവശ്യം.

Kerala News

അപകടകരമായ ഡ്രൈവിംഗ്;ചോദ്യം ചെയ്ത സഹോദരിമാര്‍ക്ക് നടുറോഡിൽ യുവാവിന്റെ മര്‍ദനം

  • 24th April 2022
  • 0 Comments

മലപ്പുറം പാണമ്പ്രയില്‍ നടുറോഡില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്റെ കയ്യേറ്റം.ടുവീലറിൽ സഞ്ചരിച്ച സഹോദരിമാർ അമിതവേഗത്തിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്തതിനാണ് നടുറോഡിൽ വെച്ച് യുവാവ് മർദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറ് ആണ് പെൺകുട്ടികളോട് മോശമായി പെരുമാറിയത്. അസ്ന, ഹംന എന്നീ സഹോദരിമാര്‍ക്കാണ് മര്‍ദനമേറ്റത്. കാറില്‍ യാത്ര ചെയ്തിരുന്ന യുവാവ് വാഹനത്തില്‍ നിന്ന് ഇറങ്ങി ഇരുചക്ര വാഹനയാത്രക്കാരായ പെണ്‍കുട്ടികളെ കയ്യേറ്റം ചെയ്യുകയായിരുന്നു.തേഞ്ഞിപ്പലം പൊലീസ് ആണ് കേസെടുത്തത്. ഈ മാസം 16 നാണ് സംഭവം. […]

Kerala News

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കും; ആന്റണി രാജു

  • 16th July 2021
  • 0 Comments

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. നിലവില്‍ ഇള വുകള്‍ അനുവദിക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും നടത്തുന്നതിന് അനുവാദം നല്‍കിയിരിക്കുന്നത് കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായി പാലിച്ചു വേണം ടെസ്റ്റും പരിശീലനവും നടത്താനെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. പരിശീലന വാഹനത്തില്‍ ഇന്‍സ്‌പെക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവ് മാത്രമെ ഉണ്ടായിരിക്കുവാന്‍ പാടു. കൊവിഡ് […]

National

ഓക്സിജന്റെ സുഗമമായ നീക്കം; ഡ്രൈവര്‍മാരെ തേടി മോട്ടോര്‍വാഹന വകുപ്പ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ രോഗികള്‍ക്ക് അടിയന്തിരമായി ആവശ്യമുള്ള ഓക്സിജന്റെ സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനായി ഡ്രൈവര്‍മാരെ തേടുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. അടിയന്തര സാഹചര്യങ്ങളിൽ ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന്, പരിചയസമ്പന്നരായ ഹസാർഡസ് ലൈസൻസുള്ള ഡ്രൈവർമാരുടെ വിവരങ്ങൾ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കാൻ തുടങ്ങി. താൽപര്യമറിയിക്കുന്നവരുടെ വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പ് തേടുന്നുണ്ട്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ കുറിപ്പും അധികൃതർ പങ്കുവെച്ചു. ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് അതത് […]

Kerala

മോട്ടോർ വാഹന വകുപ്പിൽ ലൈസൻസിനും രജിസ്‌ട്രേഷനും പുതിയ ഓൺലൈൻ സംവിധാനം

  • 25th September 2020
  • 0 Comments

മോട്ടോർ വാഹന വകുപ്പിൽ വിവിധ സേവനങ്ങൾക്കായി പുതിയ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി. ലേണേഴ്‌സ് ലൈസൻസ് (പുതിയത്/ പുതുക്കിയത്), ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈനിൽ പ്രിന്റ് എടുക്കാം. പുതിയ ലൈസൻസ് എടുക്കുമ്പോഴും, ലൈസൻസ് പുതുക്കുമ്പോഴും, പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴും വാഹന കൈമാറ്റം നടത്തുമ്പോഴും പുതിയ ആർ.സി ബുക്ക് ലഭിക്കുന്നതിനും ആർ.ടി ഓഫീസിലെ നടപടിക്രമം പൂർത്തിയാകുമ്പോൾ അപേക്ഷകന് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും. ഇത് എം.പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനിലും ഡിജി ലോക്കറിലും ഡിജിറ്റൽ […]

Kerala

ഇന്നു മുതൽ ഡ്രൈവിംഗ് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും

  • 14th September 2020
  • 0 Comments

ലോക്ക് ഡൌൺ സാഹചര്യത്തിൽ നിർത്തലാക്കിയ ഡ്രൈവിംഗ് സ്‌കൂളുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുക. എല്ലാ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിലും ആർടിഒയുടെ നിരീക്ഷണവും ഉണ്ടാകും. ണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും വരുന്ന വിദ്യാർത്ഥികളെയും 65 വയസിന് മുകളിൽ പ്രായമുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയും ഡ്രൈവിംഗ് സ്‌കൂളുകളിൽ പ്രവേശിപ്പിക്കുകയില്ല. അധ്യാപകൻ ഒരു വിദ്യാർത്ഥിയ്ക്കും മാത്രമാവും ഒരു സമയം പരിശീലനം കൊടുക്കുക. ഒരേ സമയം രണ്ട് പേർക്ക് മാത്രമാണ് വാഹനത്തിൽ പ്രവേശിക്കാൻ അനുമതി. കോവിഡ് സുരക്ഷാ മുൻകരുതലുകൾ […]

Kerala Local News

വഫയുടെ ലൈസെൻസ് റദ്ദുചെയ്യില്ല പകരം മൂന്ന് മാസം സസ്‌പെന്‍ഷൻ

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണ സമയത്ത് പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ കാറിൽ സഞ്ചരിച്ച വഫയുടെ ലൈസെൻസ് റദ്ദുചെയ്യില്ല. പകരം മൂന്നു മാസം മാത്രം സസ്‌പെൻഡ് ചെയ്യാൻ തീരുമാനം. അപകടം നടന്ന ഉടനെ ഇരുപേരുടെയും ലൈസെൻസ് റദ്ദു ചെയ്യുമെന്ന് നേരത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. നേരത്തെ തന്നെ പലപ്പോളായി നിയമം തെറ്റിച്ച വഫയ്ക്കെതിരെ നടപടി എടുത്തിരുന്നു. കേസിൽ തെളിവുകൾ നൽകാൻ പോലീസ് വൈകിയ സാഹചര്യത്തിൽ ഒറ്റപ്പെട്ട സംഭവമായതിനാല്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസെൻസ് റദ്ദുചെയ്യാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം […]

error: Protected Content !!