National

‘അടുത്ത സുഹൃത്തായ മോദിയുമായി സംസാരിക്കും, പ്രശ്നങ്ങൾ പരിഹരിക്കും’: ട്രംപ്

  • 10th September 2025
  • 0 Comments

വാഷിങ്ടൻ: വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് യുഎസ് പ്രസിഡന്റ്ഡോണൾഡ് ട്രംപ്. അടുത്ത സുഹൃത്തായ നരേന്ദ്ര മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കുമെന്നും, രണ്ട് രാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് നല്ല പരിസമാപ്തിയിലെത്താൻ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. തീരുവ വിഷയത്തിൽ യുഎസ് അധികൃതർ ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനം തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. ഇതോടെ, തീരുവ വിഷയത്തിൽ രമ്യമായ പരിഹാരം ഉണ്ടാകാനുള്ള സാധ്യതകളാണ് തെളിയുന്നത്. റഷ്യയിൽനിന്നും എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്ക്ക് യുഎസ് 50% തീരുവ ഏർപ്പെടുത്തിയത്. യുക്രെയ്നുമായി യുദ്ധം […]

International National News

പുതിയ സമ്മർദ തന്ത്രം; ഇന്ത്യയ്ക്ക് ഉപരോധമേർപ്പെടുത്തണം – യൂറോപ്പിനോട് ട്രംപ്

  • 31st August 2025
  • 0 Comments

ന്യൂഡൽഹി∙ യുഎസിന്റെ തീരുവ ഭീഷണി മറികടക്കാൻ റഷ്യയോടും ചൈനയോടും ഇന്ത്യ അടുക്കുന്നതിനിടെ പുതിയ സമ്മർദ തന്ത്രവുമായി ഡോണൾഡ് ട്രംപ് . ഇന്ത്യയ്‌ക്കെതിരെ ഉപരോധമേർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള ഉപരോധങ്ങളാണ് യുഎസ് നിർദേശിച്ചിട്ടുള്ളത്. യുഎസ് ചെയ്തതുപോലെ ഇന്ത്യയ്ക്ക് അധിക തീരുവയേർപ്പെടുത്താനും ട്രംപ് നിർദേശിച്ചെന്നാണ് റിപ്പോർട്ട്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നതിനാണ് ഇന്ത്യയ്ക്ക് യുഎസ് അധിക തീരുവ ചുമത്തിയത്. എന്നാൽ […]

International

ഡോണള്‍ഡ് ട്രംപ് അയോഗ്യന്‍; 2024 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

  • 20th December 2023
  • 0 Comments

യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കി കോടതി. കാപ്പിറ്റോള്‍ ആക്രമണത്തില്‍ ട്രംപ് സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോളറാഡോ സുപ്രീംകോടതിയുടേതാണ് വിധി. യുഎസിന്റെ ചരിത്രത്തില്‍ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരില്‍ അയോഗ്യനാകുന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയാണ് ഡോണള്‍ഡ് ട്രംപ്. 2020 ലെ തിരഞ്ഞെടുപ്പിന് പിന്നാലെ ബൈഡന്‍ അധികാരത്തിലേറുന്നത് ചെറുക്കാന്‍ ക്യാപിറ്റോളില്‍ വലിയ സംഘര്‍ഷം നടന്നിരുന്നു. ഇതിന് പിന്നില്‍ ട്രംപാണെന്ന് ആരോപിച്ച് സിറ്റിസണ്‍സ് ഫോര്‍ റെസ്പോണ്‍സിബിളിറ്റി ആന്റ് എത്തിക്സിന്റെ […]

GLOBAL News

യുഎസിന്റെ ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള രേഖകൾ അതിഥികളെ കാണിച്ചു; ഡോണൾഡ് ട്രംപിനെതിരെ ഗുരുതരമായ ആരോപണം

  • 10th June 2023
  • 0 Comments

യു എസ് ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള തന്ത്രപ്രധാന രേഖകൾ ഗോൾഫ് ക്ലബിലെ പാർട്ടിക്കിടെ അതിഥികളെ കാണിച്ചെന്ന് മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഗുരുതരമായ ആരോപണം. പേര് വെളിപ്പെടുത്താത്ത രാജ്യത്തിനെതിരെയുള്ള ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ പാർട്ടിയിലുണ്ടായിരുന്ന രണ്ടു സ്റ്റാഫുകൾക്കും ഒരു പ്രസാധകനും കാണിച്ചെന്നാണ് ആരോപണം. ഇവർക്ക് യാതൊരുവിധത്തിലുള്ള സെക്യൂരിറ്റി ക്ലിയറൻസും ഉണ്ടായിരുന്നില്ല. ന്യൂജഴ്സിയിലെ ബെഡ്മിസ്റ്റർ ഗോൾഫ് ക്ലബിലായിരുന്നു ട്രംപിന്റെ പാർട്ടി. പ്രതിരോധ വകുപ്പും ഒരു സൈനിക ഉദ്യോഗസ്ഥനും ആക്രമണ നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നതായി പറഞ്ഞ ട്രംപ്‌ […]

International

ബലാത്സംഗം ചെയ്തു, തന്നെ ഇപ്പോഴു വേട്ടയാടുന്നു: എഴുത്തുകാരിയുടെ മൊഴിയിൽ കുരുങ്ങി ട്രംപ്

  • 27th April 2023
  • 0 Comments

വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പീഡിപ്പിച്ചെന്ന മൊഴിൽ ഉറച്ച് പരാതിക്കാരി. അമേരിക്കൻ എഴുത്തുകാരി ഇ ജീൻ കരോളാണ് ട്രെംപിനെതിരെ കോടതിയിൽ ഹാജരായി മൊഴി നൽകിയത്. ട്രംപ് തന്നെ പീഡിപ്പിച്ചെന്നും ഇനിയൊരു പ്രണയത്തിൽ ഏർപ്പെടാൻ കഴിയാത്ത വിധം വേട്ടയാടിയെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. 1990 കളിൽ മാൻഹാട്ടനിലെ ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ വെച്ച് ഇ ജീൻ കരോളിനെ ട്രംപ് പീഡിപ്പിച്ചെന്നാണ് കേസ്. 2019ലാണ് ട്രംപ് തന്നെ പീഡിപ്പിച്ചതായി എഴുത്തുകാരി വെളിപ്പെടുത്തിയത്. എന്നാൽ ആരോപണങ്ങൾ ട്രംപ് നിഷേധിച്ചു. “ട്രംപ് […]

International

യുഎസ് പ്രസിഡൻറ് സ്ഥാനത്തേക്ക് വീണ്ടും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

  • 16th November 2022
  • 0 Comments

വാഷിംഗ്ടൺ: യുഎസിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് വീണ്ടും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ മാരാലാഗോ എസ്റ്റേറ്റിൽ വച്ചാണ് ട്രംപിൻറെ പ്രഖ്യാപനം. അമേരിക്കയുടെ മടങ്ങിവരവ് തുടങ്ങിയെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, മുൻ പ്രസിഡൻറ് ആയ ട്രംപിന് കാര്യങ്ങൾ അത്ര എളുപ്പമല്ല, മുന്നിൽ കടമ്പകൾ ഏറെയാണുള്ളത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ എതിർപ്പ് ശക്തമാണ്. ഇടക്കാല തെരഞ്ഞെടുപ്പിലെ മോശം പ്രകടനവും തിരിച്ചടിയാണ്. വിശ്വസ്തർ പലരും ഇടക്കാല തെരഞ്ഞെടുപ്പിൽ സാഹചര്യമാണുള്ളത്. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റീസുമായി ഭിന്നത രൂക്ഷമായി തുടരുകയും ചെയ്യുകയാണ്. ഇടക്കാല തെരഞ്ഞെടുപ്പിൽ […]

National News

അഹമ്മദാബാദ് കോര്‍പ്പറേഷന്‍ ട്രംപിന് നമസ്‌തേ പറയാന്‍ ചെലവിട്ടത് ഒമ്പത് കോടി രൂപ

  • 23rd January 2021
  • 0 Comments

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയിരിക്കെ നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന് ചെലവായത് ഒമ്പത് കോടി. നമസ്തേ ട്രംപ് എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24, 25 ദിവസങ്ങളില്‍ നടത്തിയ പരിപാടിക്കും ഒരുക്കങ്ങള്‍ക്കുമായാണ് ഇത്രയും തുക ചെലവിട്ടതെന്നാണ് വിവരാവകാശ രേഖയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 17 റോഡുകളാണ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അറ്റകുറ്റപണി നടത്തിയത്. ഇതിനായി 7.86 കോടിയാണ് ചെലവിട്ടത്. പരിപാടിക്ക് ആളുകളെയെത്തിക്കാനുള്ള വാഹനം ഏര്‍പ്പാടാക്കിയത് 72 ലക്ഷം രൂപയ്ക്കാണ്. […]

International News

ട്രംപിന്റെ നയങ്ങളെ തിരുത്തി ബൈഡന്‍; ഒപ്പിട്ടത് ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളില്‍

  • 21st January 2021
  • 0 Comments

മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ തിരുത്തി അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്‍. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ വൈറ്റ്ഹൗസില്‍ എത്തിയ ബൈഡന്‍, ട്രംപിന്റെ നയങ്ങളെ തിരുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പിട്ടു. ആദ്യം ഒപ്പിട്ടത് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരവുകളാണ്. ആദ്യദിനം തന്നെ ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളില്‍ ബൈഡന്‍ ഒപ്പിട്ടു. വീസ നിയമങ്ങളിലും അഭയാര്‍ത്ഥി പ്രശ്‌നത്തിലും കൂടുതല്‍ ഉദാരമായ നടപടികള്‍ […]

International News

സര്‍വ്വേ ഫലങ്ങളില്‍ ട്രംപിനെ തള്ളി അമേരിക്കന്‍ ജനത; ഇനിയൊരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യം

  • 16th January 2021
  • 0 Comments

ക്യാപിറ്റോള്‍ ആക്രമണത്തേ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കുന്നതിനുള്ള നടപടികള്‍ക്ക് ആക്കം കൂടവേ പ്രസിഡന്റിനെ കൈവിട്ട് അമേരിക്കന്‍ ജനതയും. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്കയിലെ ഭൂരിഭാഗം പേരും. ഏറ്റവും പുതിയതായി പുറത്തുവന്ന മൂന്ന് അഭിപ്രായ സര്‍വേ ഫലങ്ങളിലാണ് ട്രംപിനെ പുറത്താക്കുന്നതിനെ അനുകൂലിച്ച് ജനങ്ങള്‍ രംഗത്തെത്തിയത്. ഇതിലെ ആദ്യ സര്‍വേയില്‍ മഹാഭൂരിപക്ഷം പേരും ക്യാപിറ്റോള്‍ ആക്രമണത്തെ അതിശക്തമായി വിമര്‍ശിച്ചു. മറ്റു രണ്ട് സര്‍വേകളിലും ട്രംപിനെ ഇനിയൊരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അനുവദിക്കരുതെന്നാണ് […]

International News

ട്രംപിനെതിരെ വീണ്ടും ഇംപീച്ച്‌മെന്റ്; രണ്ടുതവണ ഇംപീച്ച് ചെയ്യുന്ന ആദ്യ പ്രസിഡന്റ്

  • 14th January 2021
  • 0 Comments

ഡോണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ഇംപീച്ച്‌മെന്റിന് തീരുമാനമായി. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായത്. ട്രംപ് ഇത് രണ്ടാം തവണയാണ് ഇംപീച്ച് ചെയ്യപ്പെടുന്നത്. ഇതോടെ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ്. യുഎസ് ക്യാപ്പിറ്റോളില്‍ അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസായത്. 222 ഡെമോക്രാറ്റിക് അംഗങ്ങളും 10 റിപബ്ലിക്കന്‍ അംഗങ്ങളുമാണ് ട്രപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തത്. […]

error: Protected Content !!