Kerala News

സൈറയുമായി ആര്യ നാട്ടിലെത്തി;യുദ്ധ ഭീതിയിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസം,

  • 3rd March 2022
  • 0 Comments

യുദ്ധമുഖത്തും തന്റെ പ്രിയപ്പെട്ട സഹജീവിയെ ചേര്‍ത്ത് പിടിച്ച ആര്യ നാട്ടിലെത്തി.ഇടുക്കി സ്വദേശിയായ ഇരുപതുകാരി ആര്യ ആൽഡ്രിൻ വളർത്തുനായയായ സൈറയ്ക്കൊപ്പമാണ്, യുക്രൈനിലെ യുദ്ധഭൂമിയിൽനിന്നു മടങ്ങിയെത്തിയത്. ബുക്കാറസ്റ്റിൽനിന്നു ഇന്നലെ രാത്രി വിമാനം കയറിയ ആര്യ പുലർച്ചെ ഡൽഹിയിലെത്തിയിരുന്നു. ദേവികുളം ലാക്കാട് സ്വദേശികളായ ആൽഡ്രിൻ-കൊച്ചുറാണി ദമ്പതിമാരുടെ മകൾ ആര്യ, കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. ഉപേക്ഷിച്ച് പോരാന്‍ കഴിയാത്തത് കൊണ്ട് ജീവന് തുല്യം സ്‌നേഹിക്കുന്ന സൈറയെ നാട്ടിലേക്ക് കൊണ്ട് വരാനുള്ള ശ്രമത്തിലായിരുന്നു ആര്യ. അതിര്‍ത്തികളിലെ പ്രതിസന്ധികളും മറികടന്നാണ് […]

Local

കുന്ദമംഗലത്ത് ഭ്രാന്തന്‍ നായ; നാട്ടുകാര്‍ തല്ലിക്കൊന്നു

  • 20th February 2020
  • 0 Comments

കുന്ദമംഗലത്ത് ഭീതി പടര്‍ത്തി മൂന്നുപേരെ കടിച്ച ഭ്രാന്തന്‍ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കോടതി പോലീസ് സ്റ്റഷന്റെ അടുത്തേക്ക് കയറിയ നായ പോലീസുകാരെ കടിക്കാന്‍ ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പുറത്തേക്കാടിയ നായ കുന്ദമംഗലത്തെ ലോട്ടറി വില്‍പ്പനക്കാരനെ കടിച്ചു, തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെയും മറ്റൊരാളെയും കടിച്ചു. ശേഷം നായയെ പിന്‍തുടര്‍ന്ന ഗുഡ്‌സ് ഓട്ടോ തൊഴിലാളികളും നാട്ടുകാരും മുക്കം റോഡില്‍വെച്ച് തല്ലിക്കൊല്ലുകയായിരുന്നു. കടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

News

വേണ്ടത് അല്‍പ്പം കരുണമാത്രം; തുണയായി ദമ്പതികള്‍,വന്ധ്യങ്കരണത്തിന് കൊണ്ടുപോയ അരക്ക് താഴെ തളര്‍ന്ന പട്ടിയെ തിരികെ നല്‍കി

കുടുംബാസൂത്രണത്തിനായി കൊണ്ടുപോയ അരയ്ക്ക് താഴെ തളര്‍ന്ന തെരുവ്പട്ടിയെ ഒടുവില്‍ തിരികെ നല്‍കി. കഴിഞ്ഞ ദിവസമാണ് ഒരു കരുണയും ദയയും ഇല്ലാതെ വന്ധ്യങ്കരണത്തിനായി കൊണ്ടുപോയ വികലാംഗനായ തെരുവ്പട്ടിയെ ഇതിന് ദിവസവും ഭക്ഷണം നല്‍കി ലാളിക്കുന്ന കുടുംബത്തിന്റെ ആവശ്യപ്രകാരം തിരികെ നല്‍കിയത്. വീട്ടില്‍ വളര്‍ത്തിയ നായ ചത്ത ശേഷം അലഞ്ഞുനടക്കുന്ന നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ശീലമാക്കിയ ദമ്പതികള്‍ ദിവസവും അവശനായ ഈ നായക്ക് ഭക്ഷണം നല്‍കാറുണ്ടായിരുന്നു. മായനാട് ഭാഗത്ത് ദിവസവും ഇവരുടെ വരവും നോക്കി ഈ മിണ്ടാപ്രാണി കാത്തിരിക്കും.രാവിലെ 9 […]

Local

ലോക റാബിസ് ദിനം- പേവിഷബാധയെക്കുറിച്ച് ബോധവത്കരണം നടത്തും

  • 28th September 2019
  • 0 Comments

സപ്തംബര്‍ 28 ലോക റാബിസ് ദിനാചരണത്തോടനുബന്ധിച്ച്  ജില്ലയില്‍ പേവിഷ ബാധയെക്കുറിച്ച് ബോധവത്കരണം നടത്തും. ദിനാചരണത്തോടനുബന്ധിച്ച്  നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുളള യോഗത്തിലാണ് തീരുമാനം. ”പേവിഷ ബാധ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നിര്‍ബന്ധമായും വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കൂ” എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.  ഇതിനോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ്, ത്രിതല പഞ്ചായത്തുകള്‍, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തും. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭിച്ചു എന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുവരുത്തണമെന്നും […]

Kerala News

തെരുവ് നായ്ക്കളുടെ ആക്രമണം; ആലപ്പുഴയിൽ ഒറ്റ ദിവസം പരിക്കേറ്റത് 38 പേർക്ക്

  • 19th September 2019
  • 0 Comments

ആലപ്പുഴ നഗരത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒറ്റ ദിവസം 38 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചമുതലായിരുന്നു നായകളുടെ ആക്രമണമുണ്ടായത്. നഗരത്തിലെ ആലപ്പുഴ കെഎസ്ആർടിസി പരിസരം, ബോട്ട് ജെട്ടി, കല്ലുപാലം, തത്തംപള്ളി, ജില്ലാക്കോടതിപ്പാലം, മുല്ലയ്ക്കൽ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. തുടർന്ന് വിദഗ്ധ ചികിത്സ ആവശ്യമുള്ള 14 പേരെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. നഗരത്തിൽ സ്കൂൾ, ഓഫിസ് പ്രവർത്തിസമയം അവസാനിച്ച് പാതയോരങ്ങളിൽ തിരക്ക് ആരംഭിച്ചതോടെ നായയുടെ […]

Kerala

വ​യോ​ധി​ക​യെ തെ​രു​വു​നാ​യ കടിച്ചുകീറി

ക​ണ്ണൂ​ര്‍: പു​തി​യ​തെ​രു​വി​ല്‍ ക​ട​വ​രാ​ന്ത​യി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ തെ​രു​വു​നാ​യ കടിച്ചുകീറി. ഇ​ന്നു​ പുലര്‍ച്ചെയായിരുന്നു സം​ഭ​വം. ചെ​ന്നൈ സ്വ​ദേ​ശി​നി​യാ​യ സ​ര​സ്വ​തി (80)ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ഇവരെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു​കി​ട​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ്കൂ​ളി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ര്‍​ന്നാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

error: Protected Content !!