‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ,ഡോക്യുമെന്‍ററിയുടെ 2ാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും
ബി.ബി.സി. തയ്യാറാക്കിയ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ.കേന്ദ്ര സർക്കാർ വിലക്കിയ ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വസീഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ വിലക്കിയ ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചിരുന്നു.ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് നഗരത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ കോഴിക്കോട് ടൗണ്‍ ബ്ലോക്ക് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ വി.വസീഫാണ് സ്വിച്ച് ഓണ്‍ ചെയ്യുകയെന്നാണ് അറിയിച്ചിരിക്കുന്നത്.ഡോക്യുമെന്ററി […]
