Kerala kerala

പി.വി അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാനാകില്ലെന്ന് ഡിഎംകെ

  • 6th October 2024
  • 0 Comments

കോഴിക്കോട്: സിപിഎമ്മുമായി മുന്നണി ബന്ധമുള്ളതിനാല്‍ പി.വി അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാനാകില്ലെന്ന് ഡിഎംകെ. സിപിഎം നടപടിയെടുത്തയാളാണ് അന്‍വറെന്നും മുന്നണിബന്ധത്തിനു കോട്ടം തട്ടുന്ന രീതിയിലുള്ള നടപടികള്‍ സാധ്യമല്ലെന്നും ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ എത്തി ഡിഎംകെ നേതാക്കളുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്‍വര്‍ നേതൃത്വത്തെ സമീപിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. അങ്ങനെ കൂടിക്കാഴ്ച നടന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ല. പാര്‍ട്ടിയില്‍ ചേരുന്നത് മറ്റൊരു വിഷയമാണ്. എന്നാല്‍, ഞങ്ങളുമായി സഖ്യമുള്ള സിപിഎം നടപടി സ്വീകരിച്ച ഒരാളെന്ന നിലയില്‍ അവരുടെ […]

National

പെട്രോള്‍ വില 75 രൂപയും ഡീസല്‍ വില 65 രൂപയായും കുറയ്ക്കും; ഗവര്‍ണര്‍ പദവി എടുത്തുകളയും; നീറ്റ് പരീക്ഷ ഒഴിവാക്കും; വന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടനപത്രിക

  • 20th March 2024
  • 0 Comments

ചെന്നൈ: വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട്ടിലെ ഡിഎംകെ പ്രകടനപത്രിക. ഗവര്‍ണര്‍ പദവി എടുത്തുകളയുമെന്നും, ക്രിമിനല്‍ നടപടികളില്‍ നിന്ന് ഗവര്‍ണര്‍ക്ക് പരിരക്ഷ നല്‍കുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും ഡിഎംകെ പ്രകടനപത്രികയില്‍ പറയുന്നു. ഇന്ത്യ മുന്നണി വിജയിച്ചാല്‍, പെട്രോള്‍ വില 75 രൂപയും ഡീസല്‍ വില 65ഉം രൂപയായി കുറയ്ക്കും. നീറ്റ് പരീക്ഷ ഒഴിവാക്കുമെന്നും, യുസിസി, സിഎഎ എന്നിവ നടപ്പാക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. അതേസമയം, 21 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും ഡിഎംകെ പ്രഖ്യാപിച്ചു.11 പുതുമുഖങ്ങളാണ് പട്ടികയിലുള്ളത്. കനിമൊഴി, ടി.ആര്‍.ബാലു, എ.രാജ, ദയാനിധി […]

National News

തന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദ രേഖ വ്യാജം; തമിഴ്നാട് ധനമന്ത്രി

  • 26th April 2023
  • 0 Comments

തന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദ രേഖ വ്യാജമാണെന്ന് ആവർത്തിച്ച് തമിഴ് നാട് ധന മന്ത്രി പളനിവേൽ ത്യാഗരാജൻ. .ഉദയനിധി സ്റ്റാലിനും സ്റ്റാലിന്‍റെ മരുമകൻ ശബരീശനും അഴിമതി നടത്തിയതായി പറയുന്ന ശബ്ദരേഖയുടെ രണ്ടാം ഭാഗം അണ്ണാമലൈ ഇന്നലെ പുറത്തുവിട്ടിരുന്നു.ഇതിന് പിന്നിൽ ഡിഎംകെയ്ക്ക് ഉള്ളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ബ്ലാക് മെയിൽ സംഘമാണെന്ന് പളനിവേൽ പറഞ്ഞു. ഇതിനിടെ ഡിഎംകെ നേതാക്കൾക്ക് ബിനാമി നിക്ഷേപമുണ്ടെന്ന് ബിജെപി ആരോപിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഓഫീസുകളിൽ മൂന്നാം ദിവസവും ആദായനികുതി വകുപ്പിന്‍റെ പരിശോധന തുടരുകയാണ്. സാങ്കേതിക […]

National News

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഡി എം കെ;നിയമം മതേതരത്വത്തിന് എതിര്, തമിഴ് വിരുദ്ധം

  • 30th November 2022
  • 0 Comments

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഡി എം കെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.ഡിഎംകെ ജനറല്‍ സെക്രട്ടറി ആര്‍ ഭാരതിയാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അധിക സത്യവാങ്മൂലം ഫയല്‍ ചെയ്തത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നിയമം മതേതരത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. നിയമത്തില്‍ തമിഴ് അഭയാര്‍ഥികളെ കൊണ്ട് വരാത്തത് കൊണ്ടുതന്നെ നിയമം തമിഴര്‍ക്ക് എതിരാണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഡിഎംകെ ആരോപിച്ചിട്ടുണ്ട്.തമിഴ്നാട്ടില്‍ കഴിയുന്ന ശ്രീലങ്കയില്‍ നിന്നെത്തിയ നിരവധി തമിഴ് അഭയാര്‍ത്ഥികള്‍ക്ക് […]

National News

‘ഇത് എടപ്പാടി പളനിസ്വാമിയുടെ ഭരണമല്ല’എത്രയൊക്കെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാലുംഞങ്ങളുടെ മറുപടി ‘ഹിന്ദി തെരിയാത് എന്നായിരിക്കും

  • 16th October 2022
  • 0 Comments

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ഡി.എം.കെ യൂത്ത് വിങ് സെക്രട്ടറിയും എം.എല്‍.എയുമായ ഉദയനിധി സ്റ്റാലിന്‍.തമിഴ്നാട് ഒരിക്കലും ഈ നീക്കത്തെ അംഗീകരിക്കില്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.സംസ്ഥാന വ്യാപകമായി തമിഴ്‌നാട്ടില്‍ ഡി.എം.കെ. സംഘടിപ്പിച്ച റാലിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.ഹിന്ദിയെ എതിര്‍ത്ത് തന്നെയാണ് ഡി.എം.കെ അധികാരത്തിലെത്തിയതെന്നും എത്രയൊക്കെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാലും ‘ഹിന്ദി തെരിയാത് (ഹിന്ദി അറിയില്ല)’ എന്ന് തന്നെയായിരിക്കും പാര്‍ട്ടിയുടെ നിലപാടെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.ഇപ്പോള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയല്ല മിസ്റ്റര്‍ ഷാ. പനീര്‍ശെല്‍വവുമല്ല. മറിച്ച് […]

National News

ചെന്നൈയ്ക്ക് ആദ്യ ദലിത് മേയര്‍;ആര്‍ പ്രിയയെ ചുമതയേല്‍പിച്ച് ഡിഎംകെ

  • 3rd March 2022
  • 0 Comments

ചെന്നൈയുടെ ആദ്യ ദലിത് മേയര്‍ ആയി ആര്‍ പ്രിയയെ തെരഞ്ഞെടുക്കും.ഇരുപത്തിയെട്ടുകാരിയായ ഡിഎംകെ നേതാവ് പ്രിയ ചെന്നൈ മേയര്‍ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ദളിത് വനിത കൂടിയാണ് ഇക്കഴിഞ്ഞ തമിഴ്‌നാട് നഗര- തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികജാതി വനിതയ്ക്ക് മേയര്‍ സ്ഥാനം സംവരണം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.വടക്കന്‍ ചെന്നൈയിലെ തിരു വിക നഗറില്‍നിന്നുള്ള പ്രിയ എഴുപത്തിനാലാം വാര്‍ഡില്‍നിന്നാണ് കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. താരാ ചെറിയാനും കാമാക്ഷി ജയരാമനും ശേഷം ചെന്നൈ കോര്‍പ്പറേഷന്റെ തലപ്പത്ത് എത്തുന്ന വനിതയാണ് പ്രിയ.ജോര്‍ജ് […]

National News

തമിഴ്നാട്ടിൽ പെട്രോൾ വില നികുതിയിനത്തിൽ മൂന്ന് രൂപ കുറച്ച് ഡിഎംകെ സർക്കാർ

  • 13th August 2021
  • 0 Comments

തമിഴ്‍നാട്ടില്‍ ഡിഎംകെ സർക്കാർ അധികാരമേറ്റ ശേഷം അവതരിപ്പിച്ച ആദ്യബജറ്റിൽ പെട്രോൾ വില മൂന്ന് രൂപ നികുതിയിനത്തിൽ കുറക്കുമെന്ന് പ്രഖ്യാപനം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ തീരുമാനമാണെന്നും നികുതി കുറച്ചതുകൊണ്ട് വർഷം 1160 കോടി രൂപ നഷ്ടമാണെന്നും ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു. സംസ്ഥാന ചരിത്രത്തിലാദ്യമായി കടലാസ് രഹിത ഇലക്ട്രോണിക് ബജറ്റാണ് അവതരിപ്പിച്ചത്. .സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി ധനമന്ത്രി ധവളപത്രമിറക്കി അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ബജറ്റ് അവതരണം. ബജറ്റിൽ 18933 കോടിരൂപ വകയിരുത്തിയിട്ടുള്ളത് ആരോഗ്യ കുടുംബക്ഷേമ […]

National News

എഐഎഡിഎംകെ ഭരണകാലത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും; പ്രഖ്യാപനവുമായി സ്റ്റാലിന്‍

  • 25th June 2021
  • 0 Comments

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ ഭരണകാലത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഹൈഡ്രോകാര്‍ബണ്‍ പദ്ധതികള്‍, കൂടംകുളം ന്യൂക്ലിയര്‍ പ്ലാന്റ്, സേലംചെന്നൈ എട്ട് വരി എക്‌സ്പ്രസ് വേ പദ്ധതി എന്നിവക്കെതിരെ സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും ഇതോടെ റദ്ദാക്കും. കേന്ദ്ര സര്‍ക്കാരിനോട് കൂടംകുളം ആണവ നിലയത്തിലെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് സ്റ്റാലിന്റെ ശ്രദ്ധേയമായ പ്രഖ്യാപനം. കോവിഡ് ചികിത്സക്കൊപ്പം കോവിഡാനന്തര […]

National News

തമിഴ്‌നാട്ടില്‍ ഡി.എം.കെ മുന്നണിക്ക് കേവല ഭൂരിപക്ഷം

തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡി.എം.കെ മുന്നണിക്ക് കേവല ഭൂരിപക്ഷം. 234 അംഗ നിയമസഭയില്‍ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോള്‍ ഡി.എം.കെ മുന്നണി142 സീറ്റിലും അണ്ണാ ഡി.എം.കെ മുന്നണി 91 സീറ്റിലും മുന്നേറുന്നു. കമലഹാസന്റെ എം.എന്‍.എം ഒരു സീറ്റില്‍ മുന്നിലാണ്. ടി.ടി.വി ദിനകരന്റെ എ.എം.എം.കെയ്ക്ക് ഒരു സീറ്റിലും മുന്നിലെത്താനായിട്ടില്ല. എക്‌സിറ്റ് പോളുകള്‍ പ്രവിച്ചത് ശരിവയ്ക്കുന്നതാണ് ഡി.എം.കെയുടെ മുന്നേറ്റം. പ്രവചനങ്ങളെ സത്യമാക്കുന്ന തരത്തില്‍ 10 വര്‍ഷത്തിന് ശേഷം ഡി.എം.കെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ഫലങ്ങള്‍ കാണിച്ചു തരുന്നത്.

error: Protected Content !!