National News

ഭര്‍തൃമാതാവ് മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നതിൽ തർക്കം; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

  • 31st January 2024
  • 0 Comments

ആഗ്രയിലെ മാൽപുരയിൽ ഭർത്യമാതാവ് മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ വിവാഹമോചനം തേടി യുവതി. അമ്മായിയമ്മ മേക്കപ്പ് സാധനങ്ങള്‍ അനുവാദം ഇല്ലാതെ ഉപയോഗിക്കുന്നത് കണ്ടുപിടിക്കുന്നതുവരെ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് യുവതി ആഗ്ര പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍തൃമാതാവ് കാര്യം മകനോടും പറയുകയും ഇതിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. അമ്മ പറയുന്നത് മാത്രം കേള്‍ക്കുന്ന മകന്‍ തന്നെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുന്നു. അതിനാല്‍ വിവാഹമോചനം കൂടിയേ തീരു എന്ന നിലപാടിലാണ് […]

Kerala

മുസ്ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ തന്നെ വിവാഹമോചനം നേടാൻ അവകാശമുണ്ട്; ഹൈക്കോടതി

  • 2nd November 2022
  • 0 Comments

ഭർത്താവിന്റെ സമ്മതമില്ലാതെ തന്നെ മുസ്ലിം സ്ത്രീക്ക് വിവാഹമോചനം നേടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് നേരത്തെയുള്ള കോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. ഖുല ഉൾപ്പെടെ കോടതിക്കു പുറത്തുള്ള വിവാഹമോചനത്തിന് മുസ്ലിം സ്ത്രീകൾക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. മുസ്ലിം സ്ത്രീക്ക് വിവാഹ ബന്ധം അവസാനിപ്പിക്കാൻ സമ്പൂർണ അവകാശമുണ്ട്. ഇക്കാര്യത്തിൽ ഭർത്താവിന്റെ സമ്മതം വേണ്ട. സ്ത്രീക്ക് […]

Entertainment News

18 വര്‍ഷത്തെ ദാമ്പത്യ ജീവിതം;ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞു

  • 18th January 2022
  • 0 Comments

നടന്‍ ധനുഷും സംവിധായിക ഐശ്വര്യയും വേര്‍പിരിഞ്ഞു.ഇന്നലെ രാത്രി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പ്രസ്താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. 18 വർഷത്തോളം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് വേർപിരിയൽ. കുറിപ്പ് സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്കും സ്വയം മനസിലാക്കുന്നതിനും സമയം കണ്ടെത്താനും ഐശ്വര്യയും […]

Kerala News

മോഫിയയെ സുഹൈൽ തലാഖ് ചെല്ലിയതിനെതിരെ കുടുംബം നിയമ നടപടിക്ക്; ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു

  • 5th December 2021
  • 0 Comments

ആലുവയിൽ ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥിനി മോഫിയയെ ഭർത്താവ് സുഹൈൽ തലാഖ് ചൊല്ലിയതിനെതിരെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു . വിഷയത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. ഇതിനായി മോഫിയയുടെ പിതാവ് സുപ്രിംകോടതി അഭിഭാഷകന്റെ നിയമോപദേശം തേടി ഇതേ സമയം തലാഖ് മായി ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പള്ളിക്കമ്മിറ്റിയോട് വിവരങ്ങൾ ആരാഞ്ഞു. എന്നാൽ തലാഖ് വിഷയത്തിൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് പള്ളിക്കമ്മിറ്റി പറയുന്നു. കേസെടുക്കുന്ന കാര്യത്തിൽ പൊലീസിനും അവ്യക്തത നിലനിൽക്കുന്നുണ്ട്. ഡോക്ടറിൽ കുറഞ്ഞയാളെ […]

Entertainment News

ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരായി

നടന്‍ ആമിര്‍ ഖാനും കിരണ്‍ റാവുവും പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ വിവാഹമോചിതരായി. ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താങ്കളുടെ ജീവിതം പുതിയൊരു അധ്യായത്തിലേക്ക് കടക്കുന്നുവെന്നും മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ഭര്‍ത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങള്‍ ഇനി ഇല്ല.വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം കുറെ നാളായി ഉണ്ടായിരുന്നു ഇപ്പോഴാണ് അതിന് ഉചിതമായ സമയം ആയത്. ഒരുമിച്ച് നിന്ന് മകന്‍ ആസാദിനെ വളര്‍ത്തുമെന്നും ആമിറും കിരണും പറയുന്നു. നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ […]

Kerala

വിവാഹമോചനം തേടി വഫ ഫിറോസിന്റെ ഭർത്താവ്

മാധ്യമ പ്രവർത്തകൻ ബഷീറിന്റെ മരണ ദിവസം ശ്രീറാം വെങ്കിട്ടരാമനൊപ്പം അപകടമുണ്ടാക്കിയ കാറില്‍ സഞ്ചരിച്ച വഫ ഫിറോസിന്റെ ഭര്‍ത്താവ് ഫിറോസ് വിവാഹമോചനം തേടി. വക്കീല്‍ നോട്ടീസയച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അപകട ശേഷം ഭർത്താവും കുടുംബവും തനിക്കൊപ്പം ഉണ്ടെന്നും വിവാദങ്ങളെ ഭയക്കുന്നില്ലെന്നും മുൻപ് പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വഫ പറഞ്ഞെങ്കിലും ഇപ്പോൾ വഫയ്ക്ക് തന്നെ ആ വാക്കുകൾ തിരിച്ചടിയാവുകയാണ്. വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല് കമ്മിറ്റിയായ വെള്ളൂര്‍കോണം മുസ്ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കള്‍ക്കും വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. വക്കീല്‍ […]

error: Protected Content !!