Kerala News

സ്‌കൂൾ കുട്ടികൾക്ക് പാഠപുസ്തക, യൂണിഫോം വിതരണത്തിന് തുടക്കമായി

കോവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകും- മന്ത്രി വി. ശിവൻകുട്ടി കോവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2021-22 അധ്യയന വർഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെയും ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2021-22 അധ്യയനവർഷത്തിൽ വിതരണം ചെയ്യേണ്ട ആദ്യ വാല്യം പാഠപുസ്തകങ്ങൾ 288 ടൈറ്റിലുകളിലായി 2.62 കോടി എണ്ണമാണ്. 13,064 സൊസൈറ്റികൾ […]

Local

കുന്ദമംഗലത്തെ ലൈറ്റ് ആൻഡ് സൗണ്ടസ് പ്രവർത്തകർക്ക് കിറ്റ് വിതരണം നടത്തി എൽ എസ് ഡബ്ല്യ കെ

കുന്ദമംഗലം : ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുന്ദമംഗലം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം പരിപാടി സംഘടിപ്പിച്ചു . നേരത്തെ ഒരു ഘട്ടം പ്രവർത്തകർക്ക് സഹായം എത്തിച്ചു നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ടാം ഘട്ട പലവ്യഞ്ജന കിറ്റ് വിതരണമാണ് സംഘടിപ്പിച്ചത്. ലോക്ക് ഡൗൺ കാലത്ത് ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന വിഭാഗത്തിൽ ഒന്നാണ് ലൈറ്റ് ആൻഡ് സൗണ്ടസ് ഓപ്പറേറ്റർ. നിലവിൽ ഫെബ്രുവരി മുതൽ മെയ് വരെയാണ് […]

Local

കുന്ദമംഗലം നാലാം വാർഡിൽ സി പി എം പച്ചക്കറി കിറ്റ് വിതരണം നടത്തി

കുന്ദമംഗലം: കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ മൂലം വീടുകളിൽ കഴിയുന്ന കുന്ദമംഗലാം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ പ്രദേശവാസികൾക്ക് സഹായ ഹസ്തവുമായി സി പി എം. പാർട്ടിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. അഞ്ഞൂറോളം കുടുബങ്ങൾക്കാണ് ഈ സഹായം ലഭ്യമാകുക കളരിക്കണ്ടി ലോക്കൽ സെക്രട്ടറി എ. പി. ദേവദാസൻ, വാർഡ് മെമ്പർ ദീപ വിനോദ്, പി. ബാലൻ നായർ, എം. ചന്ദ്രൻ ഇ. പ്രമോദ്. പി. ദിനേശൻ, ഇ സുനി എം. പി.രത്നാകരൻ എന്നിവർ നേതൃത്വം […]

Kerala Local

റേഷൻ കാർഡില്ലാത്തവർക്ക് അപേക്ഷ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ കാർഡ്

തിരുവനന്തപുരം : റേഷൻ കാർഡില്ലാത്ത കാരണം ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി സർക്കാർ. അർഹതയുള്ളവർക്ക് ഇതു വരെ റേഷൻ കാർഡുകൾ ലഭിച്ചിട്ടില്ലയെങ്കിൽ നിലവിൽ അക്ഷയ സെന്റർ വഴി അപേക്ഷ നൽകാവുന്നതാണ്. കുടുംബങ്ങളുടെ ‌ അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം കാർഡ് ലഭ്യമാകും . സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ റേഷൻ കാർഡില്ലാത്തതിനാൽ പലർക്കും വാങ്ങാൻ കഴിയാത്തതിനാലാണ്‌ നടപടി. സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവർ ആധാർ കാർഡുമായി അപേക്ഷ നൽകണം. രേഖകളുടെ ആധികാരികത ഉറപ്പാക്കാനായില്ലെങ്കിൽ സത്യവാങ്മൂലം എഴുതിവാങ്ങി താൽക്കാലിക കാർഡ്‌ നൽകും. ഈ രീതിയിൽ […]

Local

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ കിറ്റ് വിതരണം സംഘടിപ്പിച്ചു

കുന്ദമംഗലം : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി മുസ്ലിം ലീഗ്. കാരന്തൂർ ഇരുപതാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് 200 ഓളം കുടുംബങ്ങൾക്ക് പല വ്യഞ്ജന കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകിയത്. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന:സിക്രട്ടറി ഖാലിദ് കിളിമുണ്ട നിർവഹിച്ചു. മഹാമാരിയുടെ മുമ്പിൽ ലോകം പകച്ചു നിൽക്കുമ്പോൾ, പകരം വെക്കാനില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളിലൂടെ മുസ്ലീം ലീഗും കെ.എം.സി.സി.ഉൾപ്പെടെയുള്ള പോഷക സംഘടനകൾ […]

error: Protected Content !!