സമരവേദി മാറ്റണമെന്ന അമിത് ഷായുടെ നിര്‍ദ്ദേശം തള്ളി; ചര്‍ച്ച നടത്തണമെങ്കില്‍ സമരവേദിയിലേക്ക് വരണമെന്നും കര്‍ഷകര്‍

  • 29th November 2020
  • 0 Comments

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ദില്ലി ചലോ മാര്‍ച്ച്?’ പ്രതിഷേധം കത്തുന്നു. നാലാം ദിവസത്തിലേക്ക് കടന്ന സമരം ഒത്തുതീര്‍പ്പിനുള്ള ശ്രമം പാളി. ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട് സമരം തീര്‍ക്കാന്‍ ഇടപെട്ടെങ്കിലും മുന്നോട്ടു വച്ച ഉപാധികള്‍ പ്രതിഷേധക്കാര്‍ തള്ളി. പ്രതിഷേധം അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെങ്കില്‍ കൂടുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. സര്‍ക്കാറിന്റെ നിര്‍ദേശം ബുറാഡിയിലെ സമരവേദിയിലേക്കു മാറാനായിരുന്നു. എന്നാല്‍, വേദി മാറില്ലെന്നും ഉപാധിവച്ചുള്ള ചര്‍ച്ചയ്ക്ക് […]

‘ദില്ലി ചലോ മാര്‍ച്ച്’ നാലാം ദിവസത്തിലേക്ക്; കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കെത്തും

  • 29th November 2020
  • 0 Comments

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ദില്ലി ചലോ മാര്‍ച്ച്’ പ്രതിഷേധ സമരം നാലാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനെ തുടര്‍ന്ന് കൂടുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ കര്‍ഷകരാണ് കൂടുതലായി ഡല്‍ഹിയിലേക്ക് എത്തുകയെന്നാണ് വിവരം. അതേസമയം തങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് കര്‍ഷകര്‍ പ്രതിഷേധിക്കണമെന്ന ഉപാധിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇത് അംഗീകരിക്കാന്‍ കര്‍ഷകര്‍ തയാറായില്ല. നേരത്തേ കര്‍ഷകര്‍ക്ക് സമാധാനപരമായി പ്രതിഷേധം […]

അന്നം തരുന്നവരെ കേള്‍ക്കാന്‍ സമയമില്ലേയെന്ന് ഹര്‍ഭജന്‍ സിങ്; കര്‍ഷകപ്രക്ഷോപങ്ങളെ ട്വിറ്ററില്‍ പിന്തുണച്ച് താരം

  • 28th November 2020
  • 0 Comments

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന ‘ദില്ലി ചലോ മാര്‍ച്ചി’ന് പിന്തുണയറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ട്വിറ്ററിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. https://twitter.com/ipsvijrk/status/1332300041722085379/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1332540243115851778%7Ctwgr%5E%7Ctwcon%5Es3_&ref_url=https%3A%2F%2Fwww.madhyamam.com%2Fsports%2Fcricket%2Fharbhajan-singh-supports-farmers-protest-607962 ”കൃഷിക്കാരാണ് നമ്മുടെ ദാതാവ്. അന്നം തരുന്നവര്‍ക്ക് നമ്മള്‍ സമയം നല്‍കണം. അത് ന്യായമല്ലേ?. പൊലീസ് നടപടികളില്ലാതെ അവരെ കേള്‍ക്കാനാകില്ലേ. കര്‍ഷകരെ ദയവായി കേള്‍ക്കൂ” -ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ കുറിച്ചു. किसान हमारा अन्नदाता है । हम को अन्नदाता को […]

ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസത്തിലേക്ക്; പിന്‍വാങ്ങാതെ കര്‍ഷകര്‍

  • 28th November 2020
  • 0 Comments

കാര്‍ഷിക നിയമത്തിനെതിരെ ഡെല്‍ഹി അതിര്‍ത്തിയിലും ഡെല്‍ഹിക്കുള്ളിലുമായി കര്‍ഷകര്‍ നടത്തുന്ന സമരം തുടരുന്നു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഡല്‍ഹിയിലെ വടക്കന്‍ പ്രദേശമായ ബുറാഡിയില്‍ സമരത്തിന് സ്ഥലം നല്‍കാമെന്ന പൊലീസ് നിര്‍ദ്ദേശം അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ഇന്നലെ ഡല്‍ഹിയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ ജന്തര്‍മന്ദിറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നല്‍കണമെന്ന നിലപാടില്‍ ഉറച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ തുടരുകയാണ്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമം കര്‍ഷകര്‍ക്കെതിരാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് […]

വിവാദ കാർഷിക നിയമങ്ങൾ: നവംബർ അഞ്ചിന്​ 500 ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക റോഡ്​ തടയൽ പ്രക്ഷോഭം

  • 28th October 2020
  • 0 Comments

കേന്ദ്ര സർക്കാരിൻറെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ  നവംബർ അഞ്ചിന്​ 500 ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക റോഡ്​ തടയൽ പ്രക്ഷോഭം. നവംബർ 26നും 27നും ഡൽഹിയിലേക്ക്​ മാർച്ച്​ നടത്താൻ തീരുമാനിച്ചതിന്​ മുന്നോടിയായാണ്  സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ​ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭാരതീയ കിസാൻ യൂനിയൻ, ഓൾ ഇന്ത്യ കിസാൻ സംഘർഷ്​ കോർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ്​  ‘ദില്ലി ചലോ മാർച്ച്’​. പഞ്ചാബിൽനിന്ന്​ മാത്രം 40,000ത്തിൽ അധികം കർഷകർ മാർച്ചിൽ പ​ങ്കെടുമെന്ന്​ കരുതുന്നതായി നേതാക്കൻമാർ […]

error: Protected Content !!