Kerala News

‘കാവ്യയും മഞ്ജുവും സാക്ഷികള്‍’;അധിക കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

  • 22nd July 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യയും മുന്‍ ഭാര്യ മഞ്ജു വാര്യരും സാക്ഷികള്‍.ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമര്‍പ്പിച്ചെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചു. സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപടിക്രമങ്ങളിലൂടെ വിചാരണക്കോടതിയിലേക്ക് എത്തും. നടന്‍ ദിലീപിനെതിരെ തെളിവു നശിപ്പിച്ചു എന്ന വകുപ്പു കൂടി ചേര്‍ത്തു. കേസിലെ നിര്‍ണായക തെളിവായ, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യിലുണ്ടെന്ന് അന്വേഷണ സംഘം അധിക കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ അത് കണ്ടെത്താന്‍ കഴിയാത്ത വിധം ഒളിപ്പിച്ചെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നുണ്ട്.മതിയായ തെളിവുകള്‍ […]

Kerala News

ദീലീപിനെ അനുകൂലിച്ച് പരസ്യ പ്രസ്താവന; നടനും ശ്രീലേഖയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്

  • 12th July 2022
  • 0 Comments

മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുമായി നടന്‍ ദിലീപ് നടത്തിയത് എന്ന് സംശയിക്കുന്ന വാട്സ്ആപ്പ് ചാറ്റ് പുറത്ത്. ഒരു വര്‍ഷം മുന്‍പ് അയച്ച സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തരത്തിലുളള ചാറ്റാണ് ഇത്. ചാറ്റ് ഇങ്ങനെ; 23.05.2021 ദിലീപ്: mam.. gdftn. hope you are fine.. am dilieep..actorcald you..when free plz give me a ring. ശ്രീലേഖ: എന്റെ യുട്യൂബ് ചാനലാണ്. സമയം കിട്ടുമ്പോള്‍ കണ്ട് നോക്കു. it was […]

Entertainment News

അതിജീവിക്കാൻ പാട്പെടുന്നത് ദിലീപാണ്..നഷ്ടപെട്ടത് അയാൾക്കാണ് കാരണം അയാളുടെ വളർച്ച പിന്തുണച്ച് അഖിൽ മാരാർ

  • 11th July 2022
  • 0 Comments

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന് അനുകൂലമായ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ പരാമർശത്തിൽ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ.അതിജീവിക്കാൻ പാടുപെടുന്നത് നടൻ ദിലീപ് ആണെന്ന് അഖിൽ പറഞ്ഞു.നഷ്ടപെട്ടത് അയാൾക്ക് മാത്രമാണെന്നും ദിലീപ് തിരിച്ചുവരാതിരിക്കാനാണ് ഈ കേസ് നീട്ടിക്കൊണ്ടുപോകുന്നതെന്നും അഖിൽ പറയുന്നു. അഖിൽ പറഞ്ഞത് DGP റാങ്കിൽ ഇരുന്ന സത്യ സന്ധയായ ഒരു വനിത പോലീസുദ്യോഗസ്ഥപറയുന്നത് വിശ്വസിക്കാൻ പറ്റില്ല…സത്യസന്ധയായ വനിത ജഡ്ജി തനിക്ക് മുന്നിൽ വന്ന തെളിവുകൾ പരിശോധിച്ച ശേഷം ദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ അവരെ […]

Kerala News

‘ദിലീപ്-പള്‍സര്‍ സുനി ചിത്രം ഫോട്ടോഷോപ്പ്’;ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫര്‍,ഒരു എഡിറ്റും നടന്നിട്ടില്ല,ചിത്രം ഒറിജിനല്‍

  • 11th July 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതെന്ന ആര്‍ ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്ത ബിദില്‍. ചിത്രം യഥാര്‍ത്ഥമാണെന്നും അതില്‍ യാതൊരു കൃത്രിമത്വവും നടന്നിട്ടില്ലെന്നും ചിത്രം പകര്‍ത്തിയ ബിദില്‍ പറഞ്ഞു.ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് അന്ന് ദിലീപിനെ കണ്ട കൗതുകത്തില്‍ ഫോണില്‍ എടുത്ത സെല്‍ഫിയാണത്. എടുത്ത ഉടന്‍ തന്നെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു ഫോട്ടോയില്‍ എഡിറ്റ് വരുത്തിയിട്ടില്ലെന്നും ബിദില്‍ പറഞ്ഞു. ഫോട്ടോയും ഫോട്ടോ പകര്‍ത്തിയ ചിത്രവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിദില്‍ വിശദീകരിച്ചു.‘ജോര്‍ജേട്ടന്‍സ് […]

Kerala News

ശുദ്ധ അസംബന്ധം;സുനി പറഞ്ഞുകൊടുത്ത് എഴുതിച്ച കത്ത്, ഞാൻ സാക്ഷി,ശ്രീലേഖ പറയുന്നത് പച്ചക്കള്ളമെന്ന് സാക്ഷി ജിന്‍സന്‍

  • 11th July 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ ആര്‍.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതികരിച്ച് പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന കേസിലെ സാക്ഷി ജിൻസൺ.ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഐപിഎസ് ഇല്ലാത്ത കാര്യങ്ങൾ പറയുകയാണെന്ന് ജിൻസൺ പറഞ്ഞു.‘ജയിലില്‍ വച്ച് കത്തെഴുതിയത് വിപിന്‍ലാലാണ്. സുനി കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരൻ വിപിൻ ലാൽ എഴുതുന്നതും ജയിലിലെ സിസിടിവിയിൽ വ്യക്തമാണെന്നും അത് കോടതിയുടെ പരിഗണനയിലുണ്ടെന്നും ജിൻസൺ പറഞ്ഞു. സുനി ചെരുപ്പില്‍ ഫോണ്‍ കടത്തുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട് എന്നും ജിന്‍സണ്‍ പറഞ്ഞു.‘ആര്‍ ശ്രീലേഖ ശുദ്ധ അസംബന്ധമാണ് […]

Kerala News

ശ്രീലേഖയുടെ തുറന്നു പറച്ചിൽ ദിലീപിന്‍റെ താൽപര്യ പ്രകാരം;പൊലീസിന് തന്നെ അവഹേളനം,വെളിപ്പെടുത്തല്‍ ദിലീപിന് വിനയാകും

  • 11th July 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ പ്രതിഷേധം.ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ ദിലീപിന്‍റെ താൽപര്യ പ്രകാരമാണെന്ന് ആരോപിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടി.ബി.മിനി രംഗത്തെത്തി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ പൊലീസിന് തന്നെ അവഹേളനമാണ്. ഇക്കാര്യത്തിൽ തുടർ അന്വേഷണം വേണമെന്നും അഡ്വ.ടി.ബി.മിനി പ്രതികരിച്ചു.പ്രതിയായ ദിലീപിന് ജയിലില്‍ പ്രത്യേക സൗകര്യം ചെയ്തുകൊടുത്ത വ്യക്തിയാണിവര്‍. ഒരു ഉന്നത പോലീസുദ്യോഗസ്ഥയായിരുന്നു അവര്‍. ഞാന്‍ ഈ കേസിന് പിറകെ പോകാനുള്ള […]

Kerala News

ദിലീപിന് തിരിച്ചടി, വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ചിനു ഹൈക്കോടതിയുടെ അനുമതി

നടിയെ അക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാന്‍ ക്രൈംബ്രാഞ്ചിനു ഹൈക്കോടതിയുടെ അനുമതി. മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസാണ് വിധി പ്രസ്താവിച്ചത്. രണ്ട് ദിവസത്തിനകം കാര്‍ഡ് സംസ്ഥാന ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കണം. കാര്‍ഡ് അനധികൃതമായി തുറന്നോ എന്നതിനു തെളിവായി ഹാഷ് വാല്യു മാറിയോ എന്ന് അന്വേഷിക്കാം. അന്വേഷണം ആവശ്യമില്ലെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളുകയും ചെയ്തു. പരിശോധന ഏഴു ദിവസത്തിനകം പൂര്‍ത്തിയാക്കി […]

Kerala News

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല,നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് തിരിച്ചടി

  • 28th June 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യ൦ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്‍കിയ ഹ൪ജി കൊച്ചിയിലെ വിചാരണ കോടതി തള്ളി. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഉത്തരവ്. കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്നു നീക്കമുണ്ടായി എന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവുകൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാൽ, സംവിധായകൻ ബാലചന്ദ്രകുമാറിന്റേത് ഉൾപ്പടെയുളള വെളിപ്പെടുത്തലിന് പിന്നിൽ അന്വേഷണ […]

Kerala News

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി, തുടന്വേഷണത്തിന് സമയം നീട്ടി നല്‍കി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൂടുതല്‍ സമയം നീട്ടി നല്‍കി ഹൈക്കോടതി. ഒന്നരമാസം കൂടിയാണ് സമയം നീട്ടി നല്‍കിയത്. ഒരുദിവസം പോലും സമയം അനുവദിക്കരുത് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഈ വാദം ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപഗത്താണ് തള്ളി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതി അറിയിച്ചിരുന്നു. തുടര്‍ അന്വേഷണത്തില്‍ ദിലീപിനും കൂട്ടു പ്രതികള്‍ക്കുമെതിരെ നിരവധിയായ കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളില്‍ നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് […]

Kerala News

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടിനല്‍കരുതെന്ന് ദിലീപ്, അതിജീവിതയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടിനല്‍കരുതെന്ന് ദിലീപ് ഹൈക്കോടതിയില്‍ അറിയിച്ചു. ഫോണുകള്‍ പിടിച്ചെടുക്കാനുള്ള നീക്കം തടയണമെന്നും നടന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം ദിലീപ് നിഷേധിച്ചു. മൂന്നുമാസം മുമ്പ് കേസുമായി ബന്ധപ്പെട്ട ഫൊറന്‍സിക് പരിശോധനഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഫൊറന്‍സിക് പരിശോധനയുടെ പേരില്‍ ഇനി സമയം നീട്ടിനല്‍കരുതെന്നും ഇത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും ആ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുതവണ […]

error: Protected Content !!