‘എന്ത് പരിഗണനയാണ് ഇത്തരം ആളുകള്‍ക്ക് ഉള്ളത്?’; ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി
കൊച്ചി: നടന്‍ ദിലീപിന്റെ ശബരിമലയിലെ വിഐപി ദര്‍ശനത്തില്‍ വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി വിഷയം ഗൗരവതരമാണെന്നും ദേവസ്വം എന്ത് നടപടി സ്വീകരിച്ചു എന്നും ചോദിച്ചു. ശബരിമലയില്‍ സോപാനത്തില്‍ ദിലീപ് വിഐപി ദര്‍ശനം നടത്തിയതില്‍ ഇന്നും രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ദിലീപ് 7 മിനിറ്റോളം സോപാനത്തില്‍ ചെലവഴിച്ചുവെന്ന് വ്യക്തമായി. ദിലീപിന്റെ ദര്‍ശനസമയത്ത് മറ്റ് തീര്‍ഥാടകാരുടെ ദര്‍ശനം തടസപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. ഭക്തരെ തടയാന്‍ ആരാണ് അധികാരം […]