വെള്ളക്കെട്ടിൽ വീണ് മുന്നുപേർക്ക് ദാരുണാന്ത്യം; ഡൽഹിയിൽ യെല്ലോ അലേർട്ട്
ഡൽഹിയിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രിയിൽ ദ്വാരക സെക്ടർ 23ൽ ഗോൾഫ് കോഴ്സിൽ ആയിരുന്നു സംഭവം. അരുൺ, അനുജ്, അഭിഷേക് എന്നിവരാണ് മരിച്ചത്. വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി നിർമ്മാണം നടക്കുന്ന ഗോൾഫ് കോഴ്സിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാനിറങ്ങിയതായിരുന്നു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുകുന്ദ്പുരിലും മൂന്ന് പേർ വെള്ളക്കെട്ടിൽ വീണ് മരിച്ചിരുന്നു. മെട്രോ നിർമ്മാണ പ്രദേശത്തുള്ള വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. പിയുഷ് (13), നിഖിൽ (10), ആശിഷ് (13) എന്നിവരാണ് മരിച്ചത്. ഇതോടെ […]









