ആം ആദ്മിയുടെ മിന്നും ജയം;മുൻസിപ്പൽ കോർപ്പറേഷന് ആദ്യ ട്രാൻസ്ജെൻഡർ കൗൺസിലർ
ദില്ലി മുനിസിപ്പൽ കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ചരിത്ര വിജയത്തിലേക്ക്. കോർപ്പറേഷൻ തെരഞ്ഞടുപ്പിലെ ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയും ആംആദ്മി പാർട്ടി നേതാവുമായ ബോബി കിന്നാറിന് തിളക്കമാർന്ന വിജയം.കോൺഗ്രസ് സ്ഥാനാർത്ഥി വരുൺ ധാക്കയെ 6714 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബോബി സുൽത്താൻപുരി എ വാർഡിൽ നിന്ന് തിളക്കമാർന്ന വിജയം നേടിയത്. ഇത് ആദ്യമായാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥി മത്സരിക്കുന്നത്.ജയം ഉറപ്പിച്ചതോടെ കൗൺസിലിൽ എത്തുന്ന ആദ്യ ട്രാൻസ്ജൻഡർ ആയും ബോബി മാറി.കഴിഞ്ഞ തവണയും ആംആദ്മി […]

