കനത്ത മഴയില്‍ പാകിസ്താനില്‍ പ്രളയം. ആയിരത്തിധികം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. 1,456 പേര്‍ക്ക് പരിക്കേറ്റു, ഏഴ് ലക്ഷത്തിലധികം വീടുകള്‍ തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. മൂവായിരത്തിലധികം കിലോമീറ്റര്‍ റോഡുകളും 150 പാലങ്ങളും തകര്‍ന്നു. ദശലക്ഷം കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൂന്നര കോടിയോളം മനുഷ്യര്‍ മഹാപ്രളയത്തിന്റെ കെടുതി നേരിട്ട് അനുഭവിക്കുകയാണെന്നാണ് പാക്കിസ്ഥാനില്‍ നിന്നുള്ള വിവരം. 57 ലക്ഷം ജനങ്ങള്‍ പ്രളയത്തില്‍ അഭയകേന്ദ്രങ്ങളില്ലാതെ നില്‍ക്കുകയാണെന്നും പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡാേണ്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനിലെ ഖൈബര്‍ […]