Kerala Local News

കോഴിക്കോട് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം; പുതുപ്പാടി സ്വദേശി മരിച്ചു

  • 29th August 2025
  • 0 Comments

കോഴിക്കോട് : കോഴിക്കോട് അരയടത്തുപാലത്ത് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പുതുപ്പാടി സ്വദേശി മരിച്ചു. പുതുപ്പാടി വള്ളിക്കെട്ടുമ്മൽ ബാലൻ്റെ മകൻ ഷിബിൻ (26) ണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. ബൈക്ക് മറിഞ്ഞ് റോഡിൽ തെറിച്ചുവീണ ശേഷം ദേഹത്ത് ബസ്സ് കയറിയാണ് മരണം സംഭവിച്ചത്. ഇലക്ട്രിക്കൽ വയറിംഗ് തൊഴിലാളിയായിരുന്നു ഷിബിൻ . മൃതദേഹം ബേബി മെമ്മോറിയൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്, പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം രാവിലെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Kerala Local News

സ്വകാര്യ ബസ് ഡ്രൈവര്‍ കോഴിക്കോട് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

  • 29th August 2025
  • 0 Comments

കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവര്‍ ലോഡ്ജില്‍ മരിച്ച നിലയില്‍. ബാലുശ്ശേരി കോളനിമുക്ക് സ്വദേശി പ്രമോദ്(44) ആണ് മരിച്ചത്. കല്ലാനോട് ടൗണിലെ ലോഡ്ജ് മുറിയില്‍ നിന്നാണ് പ്രമോദിന്റെ മൃതദേഹം ലഭിച്ചത്. കോഴിക്കോട്-കൂരാച്ചുണ്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രമോദ്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പ്രമോദിനെ റൂമിന് പുറത്തേക്ക് കാണാഞ്ഞതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഭാര്യ: രാജി (പുവ്വത്തുംചോല സ്വദേശി).

Kerala kerala

മുന്‍ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു; വിരമിക്കല്‍ ദിനത്തില്‍ അപ്രതീക്ഷിത അന്ത്യം

തിരുവനന്തപുരം: കേരള കേഡര്‍ എഡിജിപിയും മുന്‍ എക്സൈസ് കമ്മീഷണറുമായിരുന്ന മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം രാജസ്ഥാനില്‍ വെച്ചായിരുന്നു. ബുധനാഴ്ച പോലീസ് ആസ്ഥാനത്ത് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത മരണം. ഈ മാസം 30-നാണ് അദ്ദേഹത്തിന് ഔദ്യോഗികമായി വിരമിക്കേണ്ടിയിരുന്നത്. കേരളത്തിലെ പ്രധാന ചുമതലകള്‍ കേരള പോലീസ് ക്രൈംസ് എഡിജിപി ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്ന മഹിപാല്‍ യാദവ്, അതിനുമുമ്പ് രണ്ടു വര്‍ഷം കേരള എക്സൈസ് കമ്മീഷണറായും പ്രവര്‍ത്തിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് അദ്ദേഹത്തെ […]

kerala Kerala

കുരിക്കത്തൂര്‍ തെഞ്ചേരി പറമ്പില്‍ ‘വിശ്വം’ വീട്ടില്‍ വിശ്വനാഥന്‍ (പൂഴിക്കോത്ത് ബാബു 73) നിര്യാതനായി

കോഴിക്കോട് തിരുത്തിയാട് പരേതരായ പൊന്മിളി കുഞ്ഞികൃഷ്ണന്‍ നായരുടേയും തിപ്പിലിക്കാട്ട് പൂഴിക്കോത്ത് കാര്‍ത്ത്യായനി അമ്മയുടെയും മകന്‍ താഴെ കുരിക്കത്തൂര്‍ തെഞ്ചേരി പറമ്പില്‍ ‘വിശ്വം’ വീട്ടില്‍ താമസിക്കുന്ന ടി.പി വിശ്വനാഥന്‍ (പൂഴിക്കോത്ത് ബാബു)(73) നിര്യാതനായി. ഭാര്യ: സുഭാഷിണി.മക്കള്‍: ശ്രുതി, സ്മൃതി. മരുമക്കള്‍: രാജേഷ്, പ്രമോദ്. സഹോദരങ്ങള്‍: വിശാലാക്ഷി, അരവിന്ദാക്ഷന്‍, ഗോപാലകൃഷ്ണന്‍, ജയപ്രകാശ്, അജിത കുമാരി, പരേതരായ അംബുജാക്ഷി, രാജലക്ഷ്മി,ആനന്ദവല്ലി, രാധാകൃഷ്ണന്‍ സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണി തിരുത്തിയാട് നായര്‍ തറവാട് ശ്മശാനത്തില്‍

kerala Kerala

ആനപ്പാറ എടവലത്ത് മാളു (69) നിര്യാതയായി

കുന്ദമംഗലം : ആനപ്പാറ എടവലത്ത് പരേതനായ കുട്ടിക്കീരന്റെ ഭാര്യ മാളു (69) നിര്യാതയായി. മക്കള്‍:മണി കെ കെ. മരുമകള്‍ : ബിന്ദു പി കെ. ചെറുമകള്‍: ചിത്ര ഇ. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക്.

Kerala kerala

കണ്ണൂരില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി പരിയാരം മെഡി. കോളേജില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. കുറ്റിയാട്ടൂര്‍ സ്വദേശി പ്രവീണയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ യുവതി താമസിക്കുന്ന വീട്ടിലേക്ക് എത്തിയ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് യുവതിയെ കൊലപ്പെടുത്തിയത്. ആക്രമണത്തിനിടെ ജിജേഷിന് 50 ശതമാനം പൊള്ളലേറ്റു. ഇയാള്‍ പരിയാരം മെഡി. കോളേജില്‍ ചികിത്സയിലാണ്. സംഭവം നടക്കുമ്പോള്‍ യുവതിയും പിതാവുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വെള്ളം ചോദിച്ചാണ് […]

National

ഛത്തിസ്ഗഢിലെ ബിജാപൂരില്‍ നക്‌സലൈറ്റുകള്‍ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ചു; ജവാന് വീരമൃത്യു; മൂന്നു പേര്‍ക്ക് പരിക്കേറ്റു

ബിലാസ്പുര്‍: ഛത്തിസ്ഗഢിലെ ബിജാപൂരില്‍ നക്‌സലൈറ്റുകള്‍ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു. മൂന്നു പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. ബിജാപൂര്‍ ജില്ലയിലെ നാഷനല്‍ പാര്‍ക്ക് ഏരിയയിലാണ് ഐ.ഇ.ഡി സ്‌ഫോടനം നടന്നത്. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ ജവാനായ ദിനേശ് നാഗ് ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ആഗസ്റ്റ് 14ന് സുരക്ഷാസേന നടത്തിയ ഓപറേഷനില്‍ രണ്ട് നക്‌സലൈറ്റുകളെ വധിച്ചിരുന്നു. നക്‌സല്‍വാദി കമാന്‍ഡര്‍മാരായ വിജയ് റെഡ്ഡി, ലോകേഷ് സലാമെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഛത്തിസ്ഗഢിലെ മാന്‍പൂര്‍- മോഹ് ല- അമ്പഗഢ് ചൗകി ജില്ലയിലാണ് […]

Kerala kerala

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലാം ക്ലാസ്സുകാരി മരിച്ച സംഭവം; താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലാം ക്ലാസ്സുകാരി മരിച്ച സംഭവത്തില്‍ താമരശ്ശേരി പഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ടാഴ്ച മുന്‍പ് നാലാം ക്ലാസുകാരി അനയ കുളത്തില്‍ കുളിക്കാനായി എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. കുട്ടികള്‍ നീന്തല്‍ പഠിക്കുന്നതിനും മറ്റുമായി ഇവിടെ എത്താറുണ്ട്. കുളത്തില്‍ കുളിച്ച കുട്ടികളുടെ വിവരം ആരോഗ്യ വകുപ്പ് ശേഖരിക്കുകയാണ്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് […]

Kerala kerala

കണ്ണൂര്‍ അരിയിലില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ അരിയിലില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. വള്ളേരി മോഹനന്‍ (60) ആണ് മരിച്ചത്. 2012 ഫെബ്രുവരി 21നാണ് മോഹനന് വെട്ടേറ്റത്. ഗുരുതരാവസ്ഥയില്‍ 13 വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്നു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെ കൊലപാതകത്തിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കേസ്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് കേസില്‍ പ്രതികള്‍.

Local

കുന്ദമംഗലം കളരിക്കണ്ടി ഒറ്റകണ്ടത്തില്‍ സൈഫുദ്ദീന്‍(49) നിര്യാതനായി

കുന്ദമംഗലം: കളരിക്കണ്ടി ഒറ്റ കണ്ടത്തില്‍ സൈഫുദ്ദീന്‍(49) (ബേക്കറി സ്വീകാര്‍ ഹോട്ടല്‍ സമീപം)നിര്യാതനായി.പിതാവ്:മുഹമ്മദ് ഹാജി. മാതാവ്:റുഖിയ്യ ഹജ്ജുമ്മ. ഭാര്യ:സൈഫുന്നീസമക്കള്‍:മുഹമ്മദ് സിനാന്‍(ബാംഗ്ലൂര്‍). മിന്‍ഹ ഫാത്തിമ (വിദ്യാര്‍ത്ഥിനി ആലപ്പുഴ), ഷെസാന്‍മാലിക്ക്(വിദ്യാര്‍ത്ഥിനി,മര്‍കസ് പബ്ലിക് സ്‌കൂള്‍ വെസ്റ്റ് പിലാശ്ശേരി), സഹോദരങ്ങള്‍:ഷറഫുദ്ദീന്‍,അബ്ദുല്‍മജീദ്,ഫൈസല്‍, ഷംസുദ്ദീന്‍,മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാത്രി 9.30 ന് കളരിക്കണ്ടി ജുമാ മസ്ജിദില്‍.

error: Protected Content !!