Kerala kerala

കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

  • 12th February 2025
  • 0 Comments

കോഴിക്കോട്: കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. എഴക്കാട് ആലങ്ങാട് രമേഷിന്റെ മകന്‍ അഭിജിത്ത് (20) ആണ് മരിച്ചത്. പാലക്കാട് – കോഴിക്കോട് ദേശീയ പാതയില്‍ മാച്ചാംതോട് ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. അഭിജിത്തും സുഹൃത്ത് ജിതിനും കൂടി സ്‌കൂട്ടറില്‍ വരുമ്പോള്‍ അതേ ദിശയില്‍ നിന്നും വന്ന ലോറി സ്‌കൂട്ടറെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. മലമ്പുഴ ഐ ടി ഐ വിദ്യാര്‍ത്ഥിയാണ് മരിച്ച അഭിജിത്ത്.

Kerala kerala

ആനപ്പാറ എടവലത്ത് എം.കെ ബാബു (73) നിര്യാതനായി

  • 12th February 2025
  • 0 Comments

ആനപ്പാറ എടവലത്ത് എം.കെ ബാബു (73) നിര്യാതനായി. ഭാര്യ ജീന. മക്കള്‍: ജരീന, രേഷ്മ, റോഷ്‌നി, റഫീഖ്,മരുമക്കള്‍: ബീരാന്‍ (പാലക്കാട്), ബാബു (മേപ്പാടി), ഷംസീര്‍ (കുന്ദമംഗലം), ബാനു. മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് കുന്ദമംഗലം ജുമാ മസ്ജിദില്‍.

kerala Kerala

വീണ്ടും കാട്ടാന ആക്രമണം; വയനാട്ടില്‍ യുവാവ് കൊല്ലപ്പെട്ടു

  • 11th February 2025
  • 0 Comments

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ യുവാവ് മരിച്ചു. നൂല്‍പ്പുവ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. കേരള തമിഴ്നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍ വെച്ചായിരുന്നു ആക്രമണം. കാട്ടാന തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയായിരുന്നു എന്നാണ് വിവരം. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

Kerala kerala

കോട്ടയത്ത് യുവാവ് പാറക്കുളത്തില്‍ മരിച്ച നിലയില്‍

  • 10th February 2025
  • 0 Comments

കോട്ടയം: കങ്ങഴയില്‍ യുവാവിനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാട് സ്വദേശി സച്ചിന്‍ സജി(22) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ യുവാവിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ സമീപത്തെ പുരയിടത്തില്‍ ജോലിക്കെത്തിയവരാണ് ഉപയോഗ്യശൂന്യമായ കുളത്തില്‍ മൃതദേഹം കണ്ടത്. യുവാവ് കുളത്തില്‍ ചാടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കറുകച്ചാല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അതിനിടെ, കൊടുങ്ങല്ലൂരിലെ അഴീക്കോട് മകന്‍ അമ്മയുടെ കഴുത്തറുത്തു. അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളജില്‍ […]

Kerala kerala

പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍ അന്തരിച്ചു

  • 10th February 2025
  • 0 Comments

പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍ (76) അന്തരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പാലക്കാട് ഒറ്റപ്പാലം പാതയില്‍ മാങ്കുറുശിയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെ കല്ലൂര്‍മുച്ചേരിയിലാണ് ബാലന്റെ സ്വദേശം. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലായി മാവ്, പ്ലാവ്, പുളി, ഉങ്ങ്, വേപ്പ്, നെല്ല്, ഞാവല്‍, പന, മുള തുടങ്ങി ഇതിനോടകം 25 ലക്ഷത്തോളം തൈകള്‍ ഇതുവരെ കല്ലൂര്‍ ബാലന്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 100 ഏക്കറിലധികമുള്ള തരിശുകിടന്ന കുന്നിന്‍ പ്രദേശം വര്‍ഷങ്ങള്‍ നീണ്ട പ്രയന്തം […]

kerala Kerala

കൊട്ടാരക്കരയിലെ ആംബുലന്‍സ് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. അടൂര്‍ ഏഴംകുളം സ്വദേശി ബിന്ദു (44) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. അപകട ദിവസം മരിച്ച തമ്പിയുടെയും ശ്യാമളയുടെയും മകളാണ് ബിന്ദു. ചൊവ്വാഴ്ച അര്‍ധരാത്രിക്കുശേഷമാണ് എംസി റോഡില്‍ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അപകടമുണ്ടായത്. രോഗിയുമായി ആശുപത്രിയിലേക്ക് പോകുവയായിരുന്ന ആംബുലന്‍സും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. തമ്പിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ആംബുലന്‍സ് ഡ്രൈവറടക്കം നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും […]

Kerala kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള മാലിന്യ കുഴിയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തുറന്ന് വെച്ച മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ റിദാന്‍ ജാജു ആണ് മരിച്ചത്. രക്ഷിതാക്കള്‍ക്ക് ഒപ്പം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയതായിരുന്നു. രക്ഷിതാക്കള്‍ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്ന കുട്ടി, മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡൊമസ്റ്റിക് ആഗമന ടെര്‍മിനലിനടുത്ത് വെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

Kerala kerala

കലൂര്‍ സ്റ്റേഡിയത്തിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഒരു മരണം

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേര്‍ക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. അടുക്കള ഭാഗത്തായിരുന്നു സ്‌ഫോടനം നടന്നത്. അതിഥി തൊഴിലാളികളാണ് അപകടം നടക്കുമ്പോള്‍ ഹോട്ടലിനുള്ളില്‍ ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായതെന്നാണ് വിവരം. പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.

National

കര്‍ണാടകയില്‍ കാതുകുത്താനായി അനസ്‌തേഷ്യ നല്‍കി; കുഞ്ഞ് മരിച്ചു; ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം

ബെംഗളൂരു; കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയില്‍ കാത് കുത്താനായി അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ആറ് മാസം പ്രായമുളള കുഞ്ഞ് മരിച്ചു. ഗുണ്ടല്‍പേട്ട് താലൂക്കിലെ ഹംഗല സ്വദേശികളായ ആനന്ദ്, ശുഭ എന്നിവരുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനസ്‌തേഷ്യ ഓവര്‍ഡോസ് നല്‍കിയതാണ് മരണ കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഗുണ്ടല്‍പേട്ടിലെ ബൊമ്മലപുര പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് കാതുകുത്താനായി കുഞ്ഞിന് അനസ്‌തേഷ്യ നല്‍കിയത്. അനസ്‌തേഷ്യ നല്‍കിയ ശേഷം കുഞ്ഞിന്റെ രണ്ട് കാതും കുത്തി. പെട്ടെന്ന് കുഞ്ഞിന് ബോധം പോയെന്നും മാതാപിതാക്കള്‍ പറഞ്ഞു. […]

Kerala kerala

തിരുവനന്തപുരത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാര്‍ഥിനി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മാരായമുട്ടത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാര്‍ഥിനി മരിച്ചു. ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകള്‍ ബിനിജ (8 )ആണ് മരിച്ചത്. മാരായമുട്ടം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് .ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്ന് പോകുമ്പോഴാണ് അപകടം.

error: Protected Content !!