National News

അമര്‍നാഥില്‍ മേഘവിസ്‌ഫോടനം; 15 മരണം, 40ലേറെ പേരെ കാണാനില്ല, മരണ സംഖ്യ ഉയരുമെന്ന് ആശങ്ക

അമര്‍നാഥില്‍ വെള്ളിയാഴ്ചയുണ്ടായ മേഘവിസ്ഥോടന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇതില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. കാണാതായ 40ഓളം പേര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു.48 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അമര്‍നാത് ഗുഹയ്ക്ക് താഴെയുള്ള പ്രദേശത്താണ് ദുരന്തമുണ്ടായത്. കനത്ത മഴയില്‍ പ്രദേശമാകെ വെള്ളത്തിനടിയിലായി. പൊടുന്നനെയുള്ള വെള്ളപ്പൊക്കത്തില്‍ ടെന്റുകളും യാത്രികര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്ന സാമുദായിക കിച്ചന്‍ ആയി പ്രവര്‍ത്തിക്കുന്ന ടെന്റുകളും ഒലിച്ചുപോയി. താല്‍ക്കാലികമായി അമര്‍നാഥ് തീര്‍ത്ഥയാത്ര നിര്‍ത്തിവെച്ചിട്ടുണ്ട്. മേഘവിസ്‌ഫോടനത്തില്‍ മൂന്ന് ഭക്ഷണശാലകളും 25 ടെന്റുകളും പ്രളയത്തില്‍ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. […]

error: Protected Content !!