Kerala

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

  • 10th March 2026
  • 0 Comments

എറണാകുളം പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. ഇന്ന് പെരുമ്പാവൂരിലാണ് സംസ്കാരം നടക്കുക. 2016 ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ഥിനിയായ ജിഷ കൊല്ലപ്പെടുന്നത്. രണ്ട് മാസത്തിന് ശേഷം മുഖ്യ പ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാം അറസ്റ്റിലായി. സെപ്‌തംബർ 16ന്‌ കുറ്റപത്രം സമർപ്പിച്ച കേസിൽ 2017 ഡിസംബർ 14ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട് സുപ്രീംകോടതി വിധി സ്റ്റേ […]

International

ഇറാനിലെ മിനാബ് സ്കൂളിന് നേരെ ഇസ്രയേൽ ആക്രമണം; 180 പേർ മരിച്ചു, ആശുപത്രിക്ക് നേരെയും ആക്രമണം

  • 2nd March 2026
  • 0 Comments

ടെഹ്റാൻ: ഇറാനിലെ മിനാബ് സ്കൂളിനു നേരെയുണ്ടായ ഇസ്രയേലി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 180 ആയി. പെൺകുട്ടികളുടെ സ്കൂളിന് നേരെയാണ് ശനിയാഴ്ച മിസൈൽ ആക്രമണം ഉണ്ടായത്. ടെഹ്‌റാനിലെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായതായി ഇറാൻ വ്യക്തമാക്കി.

Local

പതിനൊന്നാം ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിജയകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു

  • 25th February 2026
  • 0 Comments

കുന്ദമംഗലം: പതിനൊന്നാം ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് തടത്തിൽ വിജയകുമാറിന്റെ നിര്യാണത്തിൽ ചൂലാം വയൽ യൂനിറ്റ് കോൺഗ്രസ് കമ്മറ്റി അനുശോചിച്ചു. ബാബു കൊടമ്പാട്ടിൽ അധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ കോണിക്കൽ,എ.റിനേഷ്ബാൽ, എ.പി. ബാലൻ, എ.പി. ഗോപാലൻ, സി.ശിവദാസൻ, എ.പി.അബ്ദുറഹിമാർ, എ.പി.മാധവൻ, എന്നിവർ സംസാരിച്ചു.

Kerala

മോഷണകുറ്റം ആരോപിച്ച് അപമാനിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

  • 22nd February 2026
  • 0 Comments

മോഷണകുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് കാസർഗോഡ് യുവതി ജീവനൊടുക്കിയെന്ന് പരാതി. നാലത്തടുക്ക സ്വദേശി ജസീലയുടെ മരണത്തിലാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. അയൽവാസിയായ കുടുംബത്തിനെതിരെയും പൊലീസിനെതിരെയും ആരോപണം. കുറ്റം അടിച്ചേൽപ്പിക്കാൻ പൊലീസ് ശ്രമിച്ചെന്നും വനിതാ പൊലീസില്ലാതെ ചോദ്യം ചെയ്തെന്നുമാണ് പരാതി. വ്യാജ മോഷണകുറ്റം ആരോപിച്ച് ജസീലയെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും വനിതാ പൊലീസില്ലാതെ ചോദ്യം ചെയ്തെന്നും പരാതിയിൽ പറയുന്നു. മരണത്തിന് മുമ്പ് നേരിട്ട മാനസിക പീഡനത്തെ കുറിച്ച് ജസീല വിവരിക്കുന്ന വീഡിയോ പുറത്തു വന്നു. ഭർതൃ വീടിന് സമീപത്തെ അയൽവാസിയുടെ […]

National

കഴുത്തു ഞെരിച്ച് കൊന്നു, യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ടു; കാമുകൻ ഒളിവിൽ

  • 14th February 2026
  • 0 Comments

ഭോപ്പാൽ∙ നിഷാത്പുരയിലെ ആളൊഴിഞ്ഞ വസ്തുവിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ല സ്വദേശിയായ അഷ്റഫി എന്ന സിയയാണ് (33) കൊല്ലപ്പെട്ടത്. കാമുകനായ സമീർ കുടുംബാംഗങ്ങളുടെ സഹായത്തോടെ സിയയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിന് സമീപമുള്ള സെപ്റ്റിക് ടാങ്കിൽ തള്ളി. ഏകദേശം ഒരു വർഷം മുൻപാണ് സിയയും സമീറും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. സമീറിനോടൊപ്പം ജീവിക്കാനായി സിയ […]

National

പുല്‍വാമ ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഏഴുവയസ്

  • 14th February 2026
  • 0 Comments

2019 ഫെബ്രുവരി 14ന് വൈകുന്നേരം 3.30നാണ് രാജ്യത്തെ നടുക്കിയ ആക്രമണം നടന്നത്. 2,547 ജവാന്‍മാരുമായി സിആര്‍പിഎഫിന്റെ സൈനികവാഹനവ്യൂഹം ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയില്‍. വാഹനവ്യൂഹം പുല്‍വാമ ജില്ലയിലെ അവന്തിപ്പോരയ്ക്ക് സമീപത്തെത്തി. സ്ഫോടകവസ്തുക്കള്‍ നിറച്ച വാന്‍ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ ഈ വാഹനങ്ങളുടെ ഇടയിലേക്ക് ഇടിച്ചുകയറ്റി. ഉഗ്ര സ്ഫോടനമാണ് നടന്നത്. 76-ാം നമ്പര്‍ ബറ്റാലിയന്റെ ബസില്‍ ഉണ്ടായിരുന്ന 40 സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചു. പിന്നാലെ വന്ന ബസുകളില്‍ ഉണ്ടായിരുന്ന സൈനികരില്‍ പലര്‍ക്കും ഗുരുതര പരുക്കേറ്റു. പാകിസ്താന്‍ കേന്ദ്രമാക്കിയ ഭീകരസംഘടന […]

Kerala Local

നാടക പ്രേമികളുടെ പ്രിയപ്പെട്ടവൻ, വിജേഷ് കെ വി അന്തരിച്ചു

  • 24th January 2026
  • 0 Comments

കോഴിക്കോട്: പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയിൽ വിജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാടകപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട കലാകാരനായിരുന്നു വിജേഷ്. ഒപ്പം കുട്ടികളുടെ പ്രിയ അധ്യാപകനും. നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെട്ട വിജേഷിന്‍റെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധേയമാണ്. ‘ഈ ഭൂമിയുടെ പേരാണ് നാടകം’ എന്നതടക്കം ഒരുപാട് പ്രശസ്തമായ പാട്ടുകള്‍ വിജേഷ് പാടിയിട്ടുണ്ട്. ‘കുഞ്ഞു […]

International

മുലയൂട്ടുന്ന സ്ത്രീകളെ അടക്കം കഴുത്തറുത്ത് കൊന്നു; കോംഗോയിൽ ആശുപത്രിയിൽ ADFന്റെ ഭീകരാക്രമണം,17പേർ കൊല്ലപ്പെട്ടു

  • 16th November 2025
  • 0 Comments

കോമ: കോംഗോയിലെ ആശുപത്രിയില്‍ ഭീകരാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കിവു പ്രവിശ്യയില്‍ ലുബെറോയിലെ ബ്യാംബ്‌വേ ആശുപത്രിയിലാണ് ഐഎസ് പിന്തുണയുള്ള എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ്) ഭീകരാക്രമണം നടത്തിയത്. മുലയൂട്ടുന്ന സ്ത്രീകളെ പോലും ക്രൂരമായി കൊലപ്പെടുത്തിയെന്നും ഇവരെ ആശുപത്രി കിടക്കയില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയെന്നും പ്രാദേശിക ഭരണാധികാരിയായ കേണല്‍ അലൈന്‍ കിവേവ പ്രതികരിച്ചു. ആശുപത്രി ആക്രമണത്തില്‍ 11 സ്ത്രീകള്‍ കൊല്ലപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡിഎഫ് മറ്റ് ഗ്രാമങ്ങളിലും ആക്രമണം നടത്തിയിട്ടുണ്ടെന്ന് മന്‍സ്യ പ്രദേശത്തെ സിവില്‍ സൊസൈറ്റി […]

Kerala

അരൂർ-തുറവൂർ ഉയരപ്പാതയിലെ ഗർഡർ അപകടം; റിപ്പോർട്ട് തേടി മന്ത്രി പി.എ മുഹമ്മദ് റിയാസ്

  • 13th November 2025
  • 0 Comments

അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് . പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആണ് റിപ്പോർട്ട് തേടിയത്. സുരക്ഷാ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് അരൂർ എംഎൽഎ ദലീമയും പറഞ്ഞു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. ചന്തിരൂരിൽ നിർമാണത്തിനിടെ രണ്ട് ഗർഡറുകൾ താഴേക്ക് വീഴുകയായിരുന്നു. ക്രെയിൻ എത്തിച്ച് ഗർഡർ ഉയർത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മുട്ട കയറ്റി വന്ന പിക്കപ്പ് […]

National

ശ്രീകാകുളം വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ തിരക്കിൽ 9 പേർ മരിച്ചത് പ്രവേശന കവാടം അടച്ചതിനാൽ

  • 2nd November 2025
  • 0 Comments

ശ്രീകാകുളം∙ കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ തിരക്കിൽ 9പേർ മരിച്ചത് പ്രവേശന കവാടം അടച്ചതിനാലാണെന്ന് മന്ത്രി നാരാ ലോകേഷ്. പ്രവേശന കവാടം അടച്ചതോടെ പുറത്തിറങ്ങാനുള്ള ഗേറ്റിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തി. ഇതുവഴി അകത്തേക്ക് കയറാനായിരുന്നു ശ്രമം. ഇതോടെ വലിയ തിരക്കായി. പ്രവേശന കവാടത്തിൽ പടികൾ ഉണ്ട്. മുകളിലുള്ള ഒരാൾ കൈവരി ഒടിഞ്ഞ് ജനക്കൂട്ടത്തിലേക്ക് വീണത് പരിഭ്രാന്തി പരത്തി. ആളുകൾ ചിതറിയോടിയതോടെ അപകടമുണ്ടായി ഇത്രയും വലിയ തിരക്ക് ഉണ്ടാകുമെന്ന് സംഘാടകർ കരുതിയില്ലെന്നും മന്ത്രി പറഞ്ഞു. മരിച്ചവരിൽ അധികവും സ്ത്രീകളാണ്. […]

error: Protected Content !!