മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ യുവതിയുടെ മൃതദേഹം; കണ്ടെത്തിയത് ആമകളെ വളർത്തുന്ന വാട്ടർ ടാങ്കിൽ
വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമ കുടുംബസമേതം വിദേശത്താണ്. രാവിലെ ശുചീകരണ ജോലിക്കെത്തിയ തൊഴിലാളിയാണ് വാട്ടര്‍ടാങ്കില്‍ മൃതദേഹം കണ്ടത്.ആമകളെ വളര്‍ത്തുന്ന വാട്ടര്‍ടാങ്കിലായിരുന്നു യുവതിയുടെ മൃതദേഹം. രാവിലെ ആമകള്‍ക്ക് തീറ്റ കൊടുക്കാനും ടാങ്ക് വൃത്തിയാക്കാനുമാണ് തൊഴിലാളി എത്തിയത്. തുടര്‍ന്ന് ടാങ്കിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂന്നുദിവസം മുന്‍പാണ് അവസാനമായി […]





