Kerala News

തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

തൃശൂരില്‍ മെഡിക്കല്‍ കോളജില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി(47)യാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞമാസം 17 മുതല്‍ രോഗലക്ഷണമുണ്ടായിരുന്നു. പനിയും ശരീരവേദനയും തളര്‍ച്ചയുമായിരുന്നു രോഗലക്ഷണങ്ങള്‍. ഏപ്രില്‍ 19 മുതല്‍ പല ആശുപത്രികളിലായി ചികിത്സ തേടി. ഗുരുതരാവസ്ഥയിലായ ജോബിയെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ജോബിയുമായി ബന്ധപ്പെട്ടുള്ള മറ്റ് ആളുകള്‍ക്കൊന്നും രോഗലക്ഷണങ്ങളില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ക്യൂലക്സ് […]

National News

തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു

  • 21st March 2022
  • 0 Comments

ഡോളി ഡിക്രൂസ് എന്ന പേരിലറിയപ്പെട്ടിരുന്ന തെലുങ്ക് നടി ഗായത്രി ഹൈദരാബാദിലെ ഗച്ചിബൗളിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു . ഹോളി ആഘോഷത്തിന് ശേഷം സുഹൃത്തുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. സംഭവ സ്ഥലത്ത് വച്ച് തന്നെ ഗായത്രിക്ക് മരണം സംഭവിച്ചു. സുഹൃത്ത് റാഥോടിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. കാർ നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത് കാൽ നടക്കാരിയായ സ്ത്രീയുടെ ദേഹത്തേക്കാണ്. 38 കാരിയായ സ്ത്രീയും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.

National News

ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങി; ആറ് കുട്ടികൾ മുങ്ങി മരിച്ചു

  • 20th March 2022
  • 0 Comments

ഒഡീഷയില്‍ ഹോളി ആഘോഷം കഴിഞ്ഞ് ജജ്പൂരിലെ ഖരാസ്രോത നദിയിൽ കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ മുങ്ങിമരിച്ചു. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.ശനിയാഴ്ച ഹോളി ആഘോഷം കഴിഞ്ഞ് കുട്ടികള്‍ നദിയില്‍ കുളിക്കാന്‍ എത്തിയതായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുട്ടികളില്‍ ഒരാളാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് കുട്ടികളും ഒഴുക്കില്‍പ്പെടുകയായിരുന്നു. വെളിച്ചം കുറവായതിനാല്‍ ഇന്നലെ രാത്രി തെരച്ചില്‍ നടത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്.

News Sports

ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്ട്രേലിയയിലെത്തി; എത്തിയത് ആറുദിവസത്തിനു ശേഷം

  • 11th March 2022
  • 0 Comments

ലോക ക്രിക്കറ്റിലെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്ട്രേലിയയിലെത്തി. തായ്ലന്‍ഡിലെ ആഡംബര റിസോര്‍ട്ട് വില്ലയില്‍ മാര്‍ച്ച് നാലിനായിരുന്നു വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വോണ്‍ മരിച്ച് ആറുദിവസത്തിനുശേഷം ഇന്നലെയാണ് മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ മെല്‍ബണിലെത്തിയത്. പ്രത്യേക വിമാനത്തിലാണ് വോണിന്റെ മൃതദേഹം ബാങ്കോക്കില്‍ നിന്ന് മെല്‍ബണിലെത്തിച്ചത്. ഓസ്ട്രേലിയന്‍ ഇതിഹാസത്തിന്റെ സംസ്‌കാരചടങ്ങ് സ്വകാര്യമായി നടത്താനാണ് തീരുമാനമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് വോണ്‍ ലോകത്തോട് വിടപറഞ്ഞത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 52 വയസ്സ് മാത്രമായിരുന്നു പ്രായം.

Kerala News

വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിനിരയായ യുവതി മരിച്ചു;മകള്‍ ഗുരുതരാവസ്ഥയില്‍

  • 22nd January 2022
  • 0 Comments

വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു.കണ്ണൂർ ഇരിട്ടി സ്വദേശി ലിജിത (32) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 15-നാണ് ലിജിതയ്ക്കും മകൾക്കും നേരെ ഭർത്താവ് സനിൽ കുമാർ (38) ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിന്‌ ശേഷം ബൈക്കിൽ രക്ഷപ്പെട്ട സനൽ പിന്നീട് തീവണ്ടിയുടെ മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. സാരമായി പരിക്കേറ്റ ഇവരുടെ മകൾ അളകനന്ദ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.കണ്ണൂർ കൊട്ടിയൂരിൽ നിന്ന് ഒരു മാസം […]

Kerala News

മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ പരിക്ക്; ജനവാസ മേഖലയിൽ നിന്നും ഇന്നലെ പരിക്കുകളോടെ പിടികൂടിയ പുലി ചത്തു

  • 30th December 2021
  • 0 Comments

പത്തനംതിട്ട ആങ്ങമൂഴിയില്‍ ജനവാസ മേഖലയിൽ നിന്നും പരിക്കുകളോടെ പിടികൂടിയ പുലി ചത്തു. പിടികൂടുമ്പോള്‍ പുലിയുടെ ഇടത് കാലിൽ മുള്ളൻപന്നിയുടെ മുള്ള് തറച്ചിരുന്നു. ഇത് കഴിഞ്ഞദിവസം തന്നെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ദീർഘകാലമായി ശരീരത്തിലുണ്ടായിരുന്ന മുള്ള് തറച്ചുള്ള മുറിവ് പഴുത്ത് ആരോഗ്യനില മോശമായിരുന്നു.കഴിഞ്ഞദിവസം വനമേഖലയോട് ചേർന്ന പ്രദേശത്ത്, ആങ്ങാമൂഴിയിലെ സുരേഷ് എന്നയാളുടെ വീടിന്റെ പരിസരത്ത് നിന്നാണ് പുലർച്ചെ പുലിയെ കണ്ടെത്തിയത്. ആട്ടിൻകൂടിനോട് ചേർന്ന ഭാഗത്തായിട്ടായിരുന്നു പുലിവനപാലകരെത്തി വലവിരിച്ച് പിടിച്ച ശേഷം പുലിയെ കൂട്ടിലേക്ക് മാറ്റി.റാന്നി ഫോറസ്റ്റ് ഓഫീസിലേക്ക് […]

Kerala News

തിക്കോടിയിൽ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

  • 17th December 2021
  • 0 Comments

തിക്കോടിയില്‍ പഞ്ചായത്ത് ഓഫിസിന് സമീപത്ത് നിന്നും യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു.ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. തിക്കോടി ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി കൃഷ്ണപ്രിയ (22) ആണ് മരിച്ചത്. കത്തി കൊണ്ട് കുത്തിയ ശേഷമാണ് യുവാവ് തന്നെ പെട്രോളൊഴിച്ച് തീ കൊളുത്തിയതെന്ന് യുവതി നേരത്തെ മൊഴി നൽകിയിരുന്നു. യുവതിയെ ആക്രമിച്ചയാളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇന്ന് രാവിലെ 9.50നായിരുന്നു സംഭവം. യുവതി ഓഫീസിലേക്ക് കയറുന്നതിന് മുമ്പ് ഗെയിറ്റിൽ […]

Kerala News

വൈക്കത്ത് അയൽവാസി വെടിവെച്ചു വീഴ്ത്തിയ പൂച്ച ചത്തു;കരളിന് മുറിവ്, കുടലിന് ക്ഷതം

  • 15th December 2021
  • 0 Comments

വൈക്കം തലയാഴത്ത് അയൽവാസി വെടിവെച്ചു വീഴ്ത്തിയ പൂച്ച ചത്തു.പ്രാവിനെ ആക്രമിച്ചെന്ന് ആരോപിചാണ് അയൽവാസിയുടെ വളർത്തു പൂച്ചയെ വെടിവെച്ചത്. ഞായറാഴ്ചയാണ് പൂച്ചയ്ക്ക് വെടിയേറ്റത്. വെടിയേറ്റ് പൂച്ചയുടെ കരളിൽ മുറിവും കുടലിനു ക്ഷതവുമേറ്റിരുന്നു. ഇന്നലെ രാത്രിയാണ് പൂച്ച ചത്തത്. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. തലയാഴം പി കെ രാജന്‍ എന്നയാളുടെ പൂച്ചയാണ് ചത്തത്. അയൽവാസിയായ രാഹുല്‍ നിവാസില്‍ രമേശനാണ് എയർ​ഗൺ ഉപയോ​ഗിച്ച് പൂച്ചയെ വെടിവെച്ചത്. പൂച്ചയെ കോടിമതയിലെ മൃഗാശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയെങ്കിലും ചത്തു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. […]

Kerala News

കൊവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

മലപ്പുറത്ത് കൊവിഡ്രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. വെട്ടം ആലിശ്ശേരി മണിയന്‍ പള്ളിയില്‍ അനി ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയോടെയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. മൃതദേഹം ഇന്ന് ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഇയാൾ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ മുമ്പ് കൊച്ചിയില്‍ കൊവിഡ് ബാധിച്ച് യുവാവ് തൂങ്ങി മരിച്ചിരുന്നു. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുഴയ്ക്ക് സമീപം എത്തിയവരാണ് […]

വി വി പ്രകാശ് അന്തരിച്ചു

  • 29th April 2021
  • 0 Comments

വി വി പ്രകാശ് അന്തരിച്ചു നിലമ്പൂർ: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വിവി പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ നാലരയോടെ മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണന്‍ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിലാണ് വിവി പ്രകാശ് ജനിച്ചത്. എടക്കര സര്‍ക്കാര്‍ ഹൈസ്‌കൂൾ ചുങ്കത്തറ എം.പി.എം ഹൈസ്‌കൂൾ മമ്പാട് എം.ഇ.എസ് കോളജ് മഞ്ചേരി എന്‍എസ്എസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടി. […]

error: Protected Content !!