സീബ്രാ ലൈനില്‍ നൃത്തം ചെയ്ത് ഭാര്യ; വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ഭര്‍ത്താവ്; ഒടുവില്‍ സസ്‌പെന്‍ഷന്‍
ചണ്ഡീഗഡ്: റോഡിലെ സീബ്രാ ലൈനില്‍ നൃത്തം ചെയ്യുന്ന ഭാര്യയുടെ റീല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ചണ്ഡീഗഡ് പൊലീസ് സേനയിലെ കോണ്‍സ്റ്റബിളായ അജയിയെയാണ് സസ്പെന്‍ഡ് ചെയ്തത്. മാര്‍ച്ച് 20-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അജയ്യുടെ ഭാര്യയായ ജ്യോതിയും സഹോദരന്റെ ഭാര്യയും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റോഡിലെ സീബ്രാ ലൈനില്‍ നിന്ന് ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത്. തിരക്കുള്ള റോഡില്‍ ഡാന്‍സ് ചെയ്യുന്നതിന്റെയും ഇത് ചിത്രീകരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനാണ് […]









