അഹമ്മദാബാദ്: അനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്കിടെ ഗുജറാത്തി നാടോടി നൃത്തമായ ദണ്ഡിയ കളിച്ച് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ മഹേന്ദ്ര സിങ് ധോനി. ഒപ്പം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയും.
മറ്റൊരു വീഡിയോയില്‍ ആനന്ദിന്റെ സഹോദരന്‍ ആകാശ് അംബാനി ധോനിക്ക് നൃത്തത്തിന്റെ രീതി പഠിപ്പിച്ചു കൊടുക്കുന്നതു കാണാം. ഈ വീഡിയോയും ശ്രദ്ധേയമായി.
ധോനിയും ബ്രാവോയും മനോഹരമായി ദണ്ഡിയ നൃത്തം ചെയ്യുന്നുണ്ട്. തൊട്ടടുത്തു നിന്നു സാക്ഷി സ്വയം ഡാന്‍സ് കളിച്ചാണ് ഇരുവര്‍ക്കുമൊപ്പം ആഘോഷിക്കുന്നത്.