ഒറ്റക്കെട്ടായി അംഗീകരിച്ചു;സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും
സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും.വിജയവാഡയിൽ നടക്കുന്ന 24–ാം പാർട്ടി കോൺഗ്രസ് രാജയുടെ പേര് ഒറ്റക്കെട്ടായി അംഗീകരിച്ചു.ഇതാദ്യമായാണ് ഡി രാജ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുപ്പിലൂടെ ചുമതലയേല്‍ക്കുന്നത്.തമിഴ്നാട്ടിൽനിന്നുള്ള ദലിത് നേതാവാണ് ഡി.രാജ. 2019 ൽ ജൂലൈയിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എസ്.സുധാകർ റെഡ്ഡി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് രാജ ജനറൽ സെക്രട്ടറിയായത്.വലിയ ഉത്തരവാദിത്വമാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. പ്രതീക്ഷക്കൊത്ത് താനും നേതൃത്വവും പ്രവർത്തിക്കുമെന്നും പാർട്ടിക്ക് നന്ദിയെന്നും രാജ പ്രതികരിച്ചു.സി പി ഐ ദേശീയ കൗൺസിലേക്ക് കേരളത്തിൽ നിന്ന് കാനം രാജേന്ദ്രൻ ഉള്‍പ്പെടെ […]