കുന്ദമംഗലം കോടതി നൂറാം വാര്‍ഷികത്തിന്റെ നിറവില്‍
ചരിത്രമുറങ്ങുന്ന കുന്ദമംഗലത്തിന്റെ മണ്ണില്‍ ചരിത്രത്തിന്റെ അടയാളമായി നില്‍ക്കുന്ന കുന്ദമംഗലം കോടതി നൂറാം വാര്‍ഷികത്തിന്റെ നിറവില്‍. 1919 ല്‍ പണിതീര്‍ത്ത കെട്ടിടം 2019 ല്‍ 100 വര്‍ഷം തികയ്ക്കും. ബ്രിട്ടീഷ്‌കാലത്തിന്റെ ചരിത്രം നിലനില്‍ക്കുന്ന കോഴിക്കോടിന്റെ മണ്ണില്‍ ഇത്രയും കാലം പഴക്കമുള്ള കെട്ടിടങ്ങള്‍ ഏറെ വിരളമാണ്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പല കെട്ടിടങ്ങളും വിസ്മൃതിയിലാണ്ടപ്പോള്‍ പുതു തലമുറയ്ക്ക് പഠിക്കാനും ഓര്‍ക്കാനുമുള്ള ഏക അവശേഷിപ്പാണ് 100 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടം. 1919 ല്‍ നിര്‍മിച്ച ഈ കെട്ടിടം അന്ന് ബ്രിട്ടീഷുകാരുടെ ഭക്ഷ്യസംഭരണ […]
