Kerala News

പണക്കിഴി വിവാദം; നഗരസഭാധ്യക്ഷയ്ക്ക് എതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തല്‍

  • 31st August 2021
  • 0 Comments

പണക്കിഴി വിവാദത്തില്‍ തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന് എതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. കൗണ്‍സിലര്‍മാരുടെ മൊഴിയും സിസി ടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് എസ് പിക്ക് കൈമാറി. ചെയര്‍പേഴ്‌സണ് എതിരെ കേസെടുക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം വിജിലന്‍സ് ഡയറക്ടറാവും എടുക്കുക തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ഓണസമ്മാനമായി കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപ വീതം നല്‍കിയെന്നായിരുന്നു പരാതി. വിജിലന്‍സ് […]

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഇടപാടുകള്‍ ഇനി സിബിഐ പരിശോധിക്കും

  • 16th November 2020
  • 0 Comments

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഇടപാടുകള്‍ ഇനി സിബിഐ പരിശോധിക്കും. എന്‍ഫോഴ്‌സ്‌മെന്റും ആദായനികുതി വകുപ്പും നല്‍കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും അന്വേഷണം. ബിലിവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രാഥമിക വിവര ശേഖരണം സിബിഐ നടത്തിക്കഴിഞ്ഞു. സിബിഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമകും അന്വേഷണം നടത്തുക. മതത്തിനെ മറയാക്കി നടന്ന കള്ളപ്പണ വെളുപ്പിക്കലാണ് ബിലിവേഴ്‌സ് ചര്‍ച്ച് നടത്തിയത് എന്നാണ് പ്രാഥമിക നിരീക്ഷണം. അതേസമയം, കണ്ടെടുത്ത പണത്തിനും നിക്ഷേപിച്ച പണത്തിനും നിയമപ്രകാരമായ സ്രോതസ്സ് കാണിക്കാന്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് ഇതുവരെ സാധിച്ചില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡ്; ഇതുവരെ പിടികൂടിയത് 14 കോടി, ചാരിറ്റിയുടെ മറവില്‍ നടക്കുന്നത് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്ന് ആദായ നികുതി വകുപ്പ്

  • 7th November 2020
  • 0 Comments

രണ്ടു ദിവസമായി കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് സ്ഥാപനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ആദായ നികുതി വകുപ്പ് റെയ്ഡില്‍ ഇതുവരെ പതിനാലര കോടി രൂപ പിടിച്ചെടുത്തതായി വിവരം. വെള്ളിയാഴ്ച്ച നടന്ന പരിശോധനയ്ക്കിടയില്‍ ഏഴ് കോടി രൂപയാണ് പിടികൂടിയത്. തിരുവല്ലയിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നായിരുന്നു ഇത്രയും തുക കണ്ടെടുത്തത്. മെഡിക്കല്‍ കോളേജ് അകൗണ്ടന്റിന്റേതാണ് കാര്‍. തിരുവല്ലയില്‍ തന്നെയുള്ള ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് നിന്നും രണ്ടു കോടി രൂപയുടെ നിരോധിച്ച […]

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് അവസാനിപ്പിക്കുന്നു; ഒത്തുതീര്‍പ്പ് 28 ലക്ഷം രൂപയും മടക്കി നല്‍കിയതിനാല്‍

  • 2nd November 2020
  • 0 Comments

ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളര്‍ക്കെതിരെ പരാതിക്കാരനായ പി ആര്‍ ഹരികൃഷ്ണന്‍ നല്‍കിയ പരാതി പിന്‍വലിച്ചു. പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുമ്മനം രാജശേഖരനെ അഞ്ചാം പ്രതിയാക്കിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പരാതിയില്‍ ആരോപിച്ച തുക പൂര്‍ണമായും തിരികെ ലഭിച്ച സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്. തുകയുടെ ഭാഗമായ […]

റെക്കോര്‍ഡിടാന്‍ എം സി കമറുദ്ധീന്‍; രണ്ടുപേര്‍ കൂടി പരാതി നല്‍കി, നിലവില്‍ കേസുകള്‍ 89…

  • 28th October 2020
  • 0 Comments

കേസുകളില്‍ റെക്കോര്‍ഡിടാന്‍ എം സി കമറുദ്ധീന്‍; മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ കൂടി പുതിയതായി രജിസ്റ്റര്‍ ചെയ്തു. മാട്ടൂല്‍ സ്വദേശികളായ മൊയ്തു , അബ്ദുള്‍ കരീം എന്നിവരാണ് പരാതി നല്‍കിയത്. മൊയ്തുവില്‍ നിന്ന് 17 ലക്ഷം രൂപയും അബ്ദുള്‍ കരീമില്‍ നിന്ന് 30 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങിയെന്നാണ് പരാതി. ഇതോടെ നിലവില്‍ കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 89 ആയി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ […]

error: Protected Content !!