ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ കവർച്ച; ഡ്രൈവറും ജോലിക്കാരിയും അറസ്റ്റിൽ
രജനികാന്തിന്റെ ഇളയ മകൾ ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഡ്രൈവറും വീട്ട് ജോലിക്കാരിയും അറസ്റ്റിൽ. ചെന്നൈ പോയസ് ഗാർഡനിലുള്ള ഐശ്വര്യയുടെ വസതിയില്‍ നിന്നാണ് ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്. വീട്ടുജോലിക്കാരി ഈശ്വരി, ഡ്രൈവർ വെങ്കിടേശൻ എന്നിവരാണ് അറസ്റ്റിലായത്. അവരുടെ പക്കൽ നിന്ന് 100 പവൻ സ്വർണാഭരണങ്ങൾ, 30 ഗ്രാം വജ്രാഭരണങ്ങൾ, 4 കിലോ വെള്ളി, വസ്തു രേഖ എന്നിവ കണ്ടെടുക്കുകയും ചെയ്തു.18 വർഷമായി ഐശ്വര്യയുടെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്ന ഈശ്വരി […]

