ലൈംഗികാരോപണം; സിആര്‍പിഎഫ് ഡിഐജിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: ലൈംഗിക ആരോപണ വിധേയനായ സിആര്‍പിഎഫ് ഡിഐജി ഖജന്‍ സിങിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഡെപ്യൂട്ടി ഇന്‍സപ്കെടര്‍ ജനറലും സിആര്‍പിഎഫിന്റെ മുന്‍ സ്പോര്‍ട്സ് ഓഫീസറുമായ ഖജന്‍സിങിനെ സര്‍വിസില്‍ നിന്നും പിരിച്ചുവിട്ടതായി രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ ഖജന്‍ സിങിന് ആഭ്യന്തരമന്ത്രാലയവും യുപിഎസ് സിയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് പിരിച്ചുവിടല്‍ നടപടി. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം തികച്ചും തെറ്റാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനായാണ് ഇത്തരമൊരു ആരോപണം മെന്നുമായിരുന്നു ഖജന്‍സിങിന്റെ അവകാശവാദം. […]


