Sports

പങ്കാളി ജോര്‍ജിനയുമായി ക്രിസ്റ്റിയാനോ വേർപിരിയുന്നു?

  • 23rd April 2023
  • 0 Comments

ലോക ഫുട്‌ബോളിലെ മിന്നും താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ( Cristiano Ronaldo ) പങ്കാളി ജോര്‍ജിന റോഡ്രിഗസും ( Georgina Rodriguez ) തമ്മിലുള്ള ബന്ധം ഉലയുന്നതായി സൂചന. ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന കളിക്കാരില്‍ മുന്‍ പന്തിലിയാണ് 38 കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അര്‍ജന്റീനയുടെ തലസ്ഥാനമായ ബുവാനോസ് ആരീസില്‍ ജനിച്ച മോഡലായ ജോര്‍ജിന റോഡ്രിഗസുമായി 2016 മുതല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുപ്പത്തിലാണ്. ജോര്‍ജിന റോഡ്രിഗസും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള വിവാഹം നടക്കില്ലെന്നും ഇരുവരും […]

Sports

“റൊണാൾഡോയെ പോലെ ചെറിയ രാജ്യങ്ങൾ കിട്ടിയാൽ മെസി കൂടുതൽ ഗോൾ അടിക്കും, ഹാട്രിക്ക് നേട്ടത്തിന് പിന്നാലെ സൂപ്പർ താരത്തിന് ട്രോൾ

  • 29th March 2023
  • 0 Comments

ഈ അന്താരാഷ്‌ട്ര ഇടവേളയിൽ അർജന്റീനയുടെ അവസാന സൗഹൃദ മത്സരത്തിൽ കുറക്കാവോയെ 7-0 ന് തകർത്തപ്പോൾ ലയണൽ മെസി തകർപ്പൻ ഹാട്രിക്ക് സ്വന്തമാക്കി. കളം നിറഞ്ഞുകളിച്ച മെസിയെ കണ്ടപ്പോൾ തന്നെ ആരാധകർ ആവേശത്തിലായി. പനാമയ്‌ക്കെതിരെ 2-0 ന് വിജയിച്ചതിന്റെ പിൻബലത്തിലാണ് അര്ജന്റീന മത്സരത്തിനിറങ്ങിയത്, അന്ന് മെസി ഫ്രീകിക്കിലൂടെ ഗോൾ നേടിയിരുന്നു, തന്റെ ഗോൾ നേട്ടം 99 ആക്കിയിരുന്നു. തന്റെ രാജ്യത്തിന് വേണ്ടി ചരിത്രപരമായ 100 ഗോൾ എന്ന നേട്ടത്തിന് ഒരു ഗോൾ അകലെ നിന്ന മെസി എന്തായാലും മൂന്ന് […]

Sports

കലിപ്പടങ്ങാതെ ക്രിസ്റ്റ്യാനോ

  • 10th March 2023
  • 0 Comments

സൗദി പ്രൊ ലീഗിൽ അൽ ഇത്തിഹാദിനോട്തോറ്റ് അൽ നസ്ർ. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മികവ് കാട്ടാനാകാതെ പോയ മത്സരത്തിൽ 1-0നായിരുന്നു അൽ നസ്റിന്‍റെ തോൽവി. മത്സരത്തിന് ശേഷം നിരാശയോടെ മടങ്ങുമ്പോൾ വെള്ളക്കുപ്പി ചവിട്ടിത്തെറിപ്പിക്കുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കളിയിൽ തോറ്റതോടെ ഏറെ നിരാശനായിരുന്നു ക്രിസ്റ്റ്യാനോ. കുപിതനായി ഗ്രൗണ്ടിന് പുറത്തേക്ക് നടക്കുന്ന താരത്തെ തണുപ്പിക്കാൻ സഹതാരങ്ങൾ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇതിലൊന്നും തണുക്കാതെ ക്രിസ്റ്റ്യാനോ ഗ്രൗണ്ടിന് പുറത്ത് വെച്ചിരുന്ന വെള്ളക്കുപ്പികൾ ചവിട്ടിത്തെറിച്ച് നിരാശ പ്രകടമാക്കി.

News Sports

മാസം 4,500 പൗണ്ട് എന്നിട്ടും റൊണാള്‍ഡോയ്ക്ക് ഷെഫിനെ കിട്ടാനില്ല

  • 29th January 2023
  • 0 Comments

സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയതിന് പിന്നാലെ താരത്തിന്റെ പോർച്ചുഗലിലെ വീട്ടിലേക്ക് പാചകക്കാരനെ തെരയുന്നതായുള്ള വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സജീവമായിരുന്നു. റൊണാള്‍ഡോയും പങ്കാളിയും മോഡലുമായ ജോര്‍ജിനിയ റോഡ്രിഗസും മുന്നോട്ടുവച്ച ഡിമാന്റുകള്‍ അനുസരിച്ച് ഷെഫിനെ കിട്ടാന്‍ ഇരുവരും ബുദ്ധിമുട്ട് നേരിടുകയാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.ഷെഫിന് ഒരു മാസത്തെ ശമ്പളം 4,500 പൗണ്ട് (ഏകദേശം 4,54,159 ഇന്ത്യന്‍ രൂപ) ആണ് റൊണാള്‍ഡോ വാഗ്ദാനം ചെയ്യുന്നത്. ആകര്‍ഷകമായ ശമ്പളമുണ്ടായിട്ടും മികച്ച ഷെഫിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.പോർച്ചുഗീസ്, അന്താരാഷ്ട്ര വിഭവങ്ങൾ പാചകം ചെയ്യാനറിയുന്ന […]

Sports

ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും സൗദിയിലെത്തി; ഇന്ന് വൈകീട്ട് റിയാദിൽ സ്വീകരണം നൽകും

  • 3rd January 2023
  • 0 Comments

അൽ നസർ ക്ലബുമായി കരാറിലേർപ്പെട്ട പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും സൗദിയിലെത്തി. രാത്രി 11 മണിയോടെ റിയാദ് എയർ പോർട്ടിലെത്തിയ റൊണാൾഡോയ്ക്ക് മർസൂൽ പാർക്കിൽ വൻസ്വീകരണമാണ് സൗദി സ്‌പോർട്‌സ്, അൽ നസർ ക്ലബ് അധികൃതർ ഒരുക്കിയിരിക്കുന്നത്. മാധ്യമങ്ങൾക്കോ ആരാധകർക്കോ വിമാനത്താവള പരിസരത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഭാര്യ, മക്കൾ, നിയമോപദേശകർ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം പ്രത്യേക വിമാനത്തിലാണ് ക്രിസ്റ്റ്യാനോ റിയാദിലെത്തിൽ ഇറങ്ങിയത്. സ്ഥിരതാമസത്തിന് കൊട്ടാരം സജ്ജമാകും വരെ റിയാദിലെ പ്രശസ്തമായ ഹോട്ടലിലായിരിക്കും ക്രിസ്റ്റ്യാനോ താമസിക്കുക. അവസാന മെഡിക്കൽ ടെസ്റ്റിന് […]

Sports

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറില്‍, പ്രതിവര്‍ഷ വരുമാനം 75 ദശലക്ഷം ഡോളർ

  • 31st December 2022
  • 0 Comments

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പോര്‍ച്ചുഗീസ് സുപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറില്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചരിത്രനീക്കം പങ്കുവച്ച അല്‍ നാസര്‍ , റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും വരും തലമുറയ്ക്കും പ്രചോദനമാകുമെന്ന് കൂട്ടിചേര്‍ത്തു. ക്ലബിന്റെ ഏഴാം നമ്പർ ജേഴ്സിയും കയ്യിലേന്തിയുള്ള റൊണാള്‍ഡോയുടെചിത്രവും പങ്കുവച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ ലോകകപ്പ് മത്സരങ്ങൾക്കിടെ നവംബറിലാണ് റൊണാള്‍ഡോ അവസാനിപ്പിച്ചത്. 37 കാരനായ റൊണാള്‍ഡോയ്ക്ക് പ്രതിവര്‍ഷം 75 ദശലക്ഷം ഡോളറാണ് വരുമാനം. റൊണാള്‍ഡോ സൗദി ക്ലബില്‍ […]

International

‘ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ വിലകുറച്ചുകാണുന്നു’; പോർച്ചുഗൽ പരിശീലകനെതിരെ ക്രിസ്റ്റ്യാനോയുടെ ജീവിതപങ്കാളി

  • 11th December 2022
  • 0 Comments

മൊറോക്കോയ്ക്കെതിരായ ക്വാർട്ടർ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ പരിഗണിക്കാതിരുന്ന പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻ്റോസിനെതിരെ താരത്തിൻ്റെ ജീവിതപങ്കാളി ജോർജിന റോഡ്രിഗസ്. ലോകത്തിലെ ഏറ്റവും മികച്ച താരത്തെ വിലകുറച്ചുകാണുകയാണെന്ന് ജോർജിന തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു. ‘നിങ്ങൾക്ക് ആദരവും ബഹുമാനവും ഉള്ള ഒരുപാട് വാക്കുകൾ ഉള്ള ആ സുഹൃത്ത്. നിങ്ങൾ കളിയിൽ പ്രവേശിച്ചപ്പോൾ എല്ലാം എങ്ങനെ മാറിയെന്ന് അദ്ദേഹം കണ്ടു. പക്ഷേ അത് വളരെ വൈകിപ്പോയി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ, അവന്റെ ഏറ്റവും […]

Sports

അടുത്ത മത്സരത്തിൽ ക്രിസ്റ്റ്യാനോയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കും; പോർച്ചുഗൽ പരിശീലകൻ

  • 6th December 2022
  • 0 Comments

ഖത്തർ ലോകകപ്പിലെ അടുത്ത മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻ്റോസ്. ദക്ഷിണ കൊറിയക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ ആംഗ്യം വിവാദമായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പരിശീലകൻ്റെ പ്രതികരണം. ഇന്ന് നടക്കുന്ന പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെയാണ് പോർച്ചുഗലിൻ്റെ അടുത്ത മത്സരം. “എനിക്കത് ഇഷ്ടപ്പെട്ടില്ല. പക്ഷേ, അത് പരിഹരിച്ചു. സ്റ്റേഡിയത്തിൽ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ. ലൈനപ്പ് എങ്ങനെയാവുമെന്ന് പോലും അറിയില്ല. അങ്ങനെയാണ് ഞാൻ ഏപ്പോഴും ചെയ്യാറുള്ളത്. എപ്പോഴും […]

News Sports

ആ പെനാല്‍റ്റി ചരിത്രത്തിലേക്ക്…റൊണാൾഡോ അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ പുരുഷ താരം

  • 25th November 2022
  • 0 Comments

ഗ്രൂപ്പ് എച്ചിലെ പോര്‍ച്ചുഗലും ഘാനയും തമ്മില്‍ നടന്ന മിന്നും പോരാട്ടത്തിനിടെ ലോകകപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കി പോര്‍ച്ചുഗലിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.ഘാനയ്‌ക്കെതിരായ മത്സരത്തില്‍ 65-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്.2006, 2010, 2014, 2018 വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പുകളില്‍ റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. 2022 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഗോള്‍ നേടി പുതുചരിത്രമാണ് താരം കുറിച്ചിരിക്കുന്നത്. 18 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് എട്ട് […]

News Sports

റൊണാള്‍ഡോയും നെയ്മറും ഇന്നിറങ്ങും;ദക്ഷിണകൊറിയ ഉറുഗ്വെയ്ക്കെതിരെ

  • 24th November 2022
  • 0 Comments

ഫിഫ ലോകകപ്പില്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും നെയ്മറിന്‍റെ ബ്രസീലും ഇന്ന് പോരാട്ടത്തിന്.പോര്‍ച്ചുഗല്‍ ഘാനയേയും ബ്രസീല്‍ സെര്‍ബിയയേയും നേരിടും. മറ്റ് രണ്ട് മത്സരങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് കാമറൂണിന്റെ എതിരാളികള്‍. യുറുഗ്വേയെ ദക്ഷിണ കൊറിയ നേരിടും. നാളെ പുലര്‍ച്ചെ 12.30ന് നടക്കുന്ന ബ്രസീല്‍-സെര്‍ബിയ പോരാട്ടത്തിനായാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.ആറാം ലോക കിരീടത്തിനിറങ്ങുന്ന ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ 25-ാം സ്ഥാനക്കാരായ സെര്‍ബിയ ആണ് എതിരാളികള്‍. റാങ്കിംഗില്‍ കാര്യമില്ല ഗ്രൗണ്ടിലാണ് കളി എന്ന് സൗദി അറേബ്യയും ജപ്പാനും അട്ടിമറി വിജയങ്ങളോടെ […]

error: Protected Content !!