ക്രിമിനല്‍ കേസുകളില്‍പെട്ട അമ്മ കൊല്ലപ്പെട്ടു; പിന്നാലെ മക്കളെ കാപ്പ ചുമത്തി ജയിലിലടച്ചു
പത്തനംതിട്ട: ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാതാവിന്‍റെ മക്കളെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. മണ്ണ് മാഫിയയ്ക്കായി ഏറ്റെടുത്ത ക്വട്ടേഷനില്‍ മാതാവ് കൊല്ലപ്പെട്ടിരുന്നു. ഇപ്പോള്‍ രണ്ട് ആണ്‍മക്കളെയും കാപ്പ ചുമത്തി പോലീസ് പ്രത്യേക ജയിലില്‍ അടച്ചു. സഹോദരന്മാരില്‍ ഒരാളെ തുടര്‍ച്ചയായി രണ്ടാം തവണയാണ് കാപ്പ ചുമത്തപ്പെടുന്നത്. കൊല്ലപ്പെട്ട മാതാവിനെതിരെയും നിരവധി ക്രിമിനൽ കേസുകള്‍ ഉണ്ട്. അടൂര്‍ ഏനാദിമംഗലം മാരൂര്‍ ഒഴുകുപാറ വടക്കേചരുവില്‍ വീട്ടില്‍ ബാഹുലേയന്‍റെ മക്കളായ സൂര്യലാല്‍ (23), ചന്ദ്രലാല്‍ (20) എന്നിവരെയാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്. […]








