Kerala News

സഹോദരങ്ങൾ തമ്മിലുള്ള തർക്കം; യുവാവിനെ കൊന്ന് കുഴിച്ചുമൂടി

  • 6th September 2023
  • 0 Comments

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് സഹോദരന്മാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയിൽ ഒരാള്‍ കൊല്ലപ്പെട്ടു. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് (36)ആണ് മരിച്ചത്. ഇയാളെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് സൂചന. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിക്കാൻ കാരണമെന്നാണ് വിവരം. ഇയാളുടെ സഹോദരന്‍ ബിനു പോലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ 11 ദിവസമായി ഇയാളെ കാണാതായിട്ട് ഫോണ്‍ സ്വിച്ച് ആയതും സംശയങ്ങള്‍ക്ക് കാരണമായി. ബന്ധുക്കള്‍ പോലീസില്‍ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുഴിച്ചുമൂടിയതായി കണ്ടെത്തിയതെന്നാണ് സൂചന

Kerala News

കണ്ണിൽ മുളകുപൊടിയിട്ട് വായിൽ തുണിതിരുകി വൃക്ക രോഗിയായ പിതാവിനെ കൊലപ്പെടുത്താൻ 15 കാരന്റെ ശ്രമം

  • 28th August 2023
  • 0 Comments

പോത്തൻകോട് കൂട്ടുകാരന്റെ സഹായത്തോടെ അച്ഛന് 15 കാരന്റെ ക്രൂരമർദ്ദനം. കണ്ണിൽ മുളകുപൊടി തേച്ച് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചായിരുന്നു കൊലപാതക ശ്രമം. ഗുരുതരമായി പരിക്കേറ്റ പിതാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച മകനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.10ാം ക്ലാസ് വിദ്യാർത്ഥിയാണ് പതിനഞ്ചുകാരൻ. അച്ഛൻ അടിച്ചതിന്റെ പ്രതികാരം തീർക്കാൻ മുഖത്ത് മുളക് തേച്ച് വായിൽ തുണി തിരുകി തലക്കടിക്കുകയായിരുന്നു മകൻ. അച്ഛൻ അടിച്ചതിൻ്റെ പ്രതികാരം തീർക്കാനാണ് സുഹൃത്തിൻ്റെ സഹായത്തോടെ തിരിച്ച് മർദ്ദിച്ചതെന്ന് മകൻ പറഞ്ഞു.

Local Trending

അഞ്ച് വർഷം മുമ്പ് കാണാതായ മാധ്യമപ്രവർത്തകയുടെ മൃതദേഹം കണ്ടെത്തി

  • 23rd August 2023
  • 0 Comments

ഛത്തീസ്ഗഢിൽ നിന്ന് അഞ്ച് വർഷം മുമ്പ് കാണാതായ മാധ്യമപ്രവർത്തകയുടെ മൃതദേഹം കണ്ടെത്തി. ഛത്തീസ്ഗഢിലെ കോർബ-ദാരി റോഡിൽ പോളിത്തീൻ ഷീറ്റിൽ പൊതിഞ്ഞ നിലയിലറിയിരുന്നു മൃതദേഹം. വാർത്താ അവതാരക സൽമ സുൽത്താനയെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. മാധ്യമപ്രവർത്തകയെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം കണ്ടെത്തുന്നതിനായി കോർബ-ദാരി നാലുവരിപ്പാത കുഴിച്ച് പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. മൃതദേഹത്തോടൊപ്പം ഒരു ജോടി ചെരിപ്പും കണ്ടെടുത്തു. അതേസമയം മൃതദേഹം തിരിച്ചറിയാൻ […]

Kerala News

മകളെ വിവാഹം കഴിച്ചു നല്‍കിയില്ല;പിതാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു

  • 17th August 2023
  • 0 Comments

കണ്ണൂരിൽ മകളെ വിവാഹം കഴിച്ചു നല്‍കാത്തതിന് പെണ്‍കുട്ടിയുടെ പിതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ മാമനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജേഷ് പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.രാജേഷിന്റെ മകളും പ്രതിയും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. മകളെ വിവാഹം ചെയ്തു നൽകണമെന്ന് പ്രതി രാജേഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജേഷ് ഇതിന് തയ്യാറായിരുന്നില്ല. പകരം കാസർഗോഡ് സ്വദേശിക്ക് മകളെ വിവാഹം ചെയ്തു നൽകി. ഇതേ […]

Kerala

പേരാമ്പ്രയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി

  • 16th August 2023
  • 0 Comments

കോഴിക്കോട്: പേരാമ്പ്രയിൽ വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. പേരാമ്പ്ര വടക്കുമ്പാട് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സിനാനാണ് മർദനമേറ്റത്. ക്ലാസിൽ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് അധ്യാപകൻ മർദിച്ചെന്നാണ് പരാതി. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. ഓഗസ്റ്റ് 14-ന് ആണ് കുട്ടിക്ക് മർദനമേറ്റത്. പ്രണവ് എന്ന അധ്യാപകനാണ് മർദിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതരുടേയോ അധ്യാപകന്റേയോ പ്രതികരണം ലഭ്യമായിട്ടില്ല.

Local

തൃശ്ശൂർ ചേറ്റുപുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം; കൊലപാതകം

  • 15th August 2023
  • 0 Comments

തൃശ്ശൂർ: തൃശ്ശൂർ ചേറ്റുപുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാഞ്ഞാണി നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈൻ്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരൻ ഷെറിൻ സുഹൃത്ത് അരുൺ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് സ്വന്തം സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. ഹെൽമറ്റിന് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടു ദിവസം മുൻപാണ് കൊലപാതകം നടക്കുന്നത്. ട്രിച്ചിയിൽ നിന്ന് വരുന്ന ഷൈനെ വിളിക്കാൻ പോയതായിരുന്നു സഹേദരൻ ഷെറിനും സുഹൃത്തും. ഇവർ […]

Local

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു; നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു

  • 11th August 2023
  • 0 Comments

മൊറാദാബാദ്: ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. സംഭാല്‍ സ്വദേശിയായ അനുജ് ചൗധരി (34) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. അനുജ് ചൗധരി തന്റെ അപ്പാർട്ട്മെന്റിന് പുറത്തുള്ള വഴിയിലൂടെ നടക്കുമ്പോൾ ബൈക്കിലെത്തിയ മൂന്ന് പേർ പലതവണ വെടിയുതിർക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പരിക്കേറ്റ അനുജ് ചൗധരിയെ മൊറാദാബാദിലെ ബ്രൈറ്റ്സ്റ്റാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. രാഷ്ട്രീയ എതിരാളികളാണ് കൊലപാതകത്തിനു പിന്നിലെന്ന് ചൗധരിയുടെ കുടുംബം ആരോപിച്ചു. കൊലപാതകത്തിൽ അമിത് ചൗധരി, അനികേത് എന്നിവര്‍ക്ക് […]

Local

ഭാര്യയെ സംശയം; കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചുകൊന്ന് ഭർത്താവ്

  • 11th August 2023
  • 0 Comments

തൃശ്ശൂര്‍: ചേറൂരില്‍ ഭര്‍ത്താവ് ഭാര്യയെ കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ചുകൊന്നു. ചേറൂര്‍ സ്വദേശി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഉറങ്ങുമ്പോള്‍ കമ്പിപ്പാരക്കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ പോലീസ് കസ്റ്റഡിയിലായി. വിദേശത്തായിരുന്ന ഉണ്ണികൃഷ്ണന്‍ മൂന്നുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാള്‍ പോലീസിലെത്തി കീഴടങ്ങുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകനുണ്ട്. പുലര്‍ച്ചയോടെയായിരുന്നു കൊലപാതകം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Kerala Local News

അന്തർസംസ്ഥാന മോഷ്ടാവ് സാബു എന്ന സ്പൈഡർ സാബു പിടിയിൽ

  • 10th August 2023
  • 0 Comments

കോഴിക്കോട്: കൊലപാതക കേസുൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഭവനഭേദന കേസുകളിലെ പ്രതി വയനാട് സുൽത്താൻ ബത്തേരി കുപ്പാടി പ്ലാമൂട്ടിൽ വീട്ടിൽ സ്പൈഡർസാബു എന്ന സാബു (52 വയസ്) നെയാണ് സിറ്റിപോലീസ് കമ്മീഷണർ DIG രാജ്പാൽമീണഐപിഎസിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐപി എസിന്റെ കീഴിലുള്ള കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേർന്ന് പിടികൂടിയത്. 2001 ൽ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ […]

Kerala News

കോഴിക്കോട് വടകരയിൽ മൂന്ന് യുവാക്കൾക്ക് കുത്തേറ്റു

  • 9th August 2023
  • 0 Comments

വടകരയിൽ മൂന്ന് യുവാക്കൾക്ക് കുത്തേറ്റു. പരിക്കേറ്റ ശിഹാബ്, സിറാജ്, ഇജാസ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. സാന്റ് ബാങ്ക് പരിസരത്തെ ഷർഷാദിന്റെ വീട്ടിൽ വെച്ചാണ് കുത്തേറ്റത് . പെൺകുട്ടിക്ക് ഫോണിൽ സന്ദേശമയച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം. വീട്ടിൽ ചോദിക്കാനെത്തിയവർക്കാണ് കുത്തേറ്റത്. ഹർഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

error: Protected Content !!