Sports

ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയക്ക് ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്ക്

  • 20th September 2019
  • 0 Comments

കൊളംബോ: ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയക്ക് ക്രിക്കറ്റില്‍ നിന്ന് ഐസിസിയുടെ ഒരു വര്‍ഷത്തെ വിലക്ക്. സംശയാസ്പദമായ ബൗളിങ് ആക്ഷന്റെ പേരിലാണ് വിലക്ക്. ആഗസ്റ്റില്‍ ന്യൂസിലന്റിനെതിരെ നവടന്ന മത്സരത്തില്‍ ധനഞ്ജയ പന്തെറിഞ്ഞതില്‍ പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ അന്വേഷണം നടത്തിയ ശേഷമാണ് ഐസിസി നടപടി എടുത്തത്. ചെന്നൈയിലെ സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സയന്‍സില്‍ ധനഞ്ജയയുടെ ബൗളിങ് ആക്ഷന്‍ വിലയിരുത്തിയിരുന്നു. ഐസിസി മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല താരത്തിന്റെ ആക്ഷനെന്ന് ഇതില്‍ കണ്ടെത്തി. ഈ വര്‍ഷം രണ്ടാം തവണയാണ് സംശയകരമായ ബൗളിങ് ആക്ഷന്റെ പേരില്‍ […]

Sports

കൂവലുകള്‍ക്കും കളിയാക്കലുകള്‍ക്കും ബാറ്റുകൊണ്ട് മറുപടി ; മറ്റൊരു റെക്കോര്‍ഡുകൂടെ സ്വന്തമാക്കി സ്മിത്ത്

  • 6th September 2019
  • 0 Comments

കൂവലുകള്‍ക്കും കളിയാക്കലുകള്‍ക്കും ബാറ്റുകൊണ്ട് മറുപടി നല്‍കുന്നത് ശീലമാക്കി ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത്. ആഷസിലെ നാലാം ടെസ്റ്റിലും സെഞ്ചുറി നേടി മറ്റൊരു റെക്കോര്‍ഡുകൂടെ സ്വന്തമാക്കിയിരിക്കുകയാണ് സ്മിത്ത്. കരിയറിലെ 26-ാം സെഞ്ചുറിയായിരുന്നു ഇന്നലെ സ്മിത്ത് നേടിയത്. ഏറ്റവും വേഗം ടെസ്റ്റില്‍ 26 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ സ്മിത്ത് ഇതോടെ രണ്ടാം സ്ഥാനത്തെത്തി. രണ്ടാമതുണ്ടായിരുന്ന സച്ചിനെ പിന്തള്ളിയാണ് സ്മിത്ത് രണ്ടാമതെത്തിയിരിക്കുന്നത്. ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്‍ മാത്രമാണ് ഇനി സ്മിത്തിനുമുന്നിലുള്ളത്. 121 ഇന്നിങ്സുകളിലാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്. […]

Sports

ടെസ്റ്റ് ക്രിക്കറ്റിലെ പ്രായം കുറഞ്ഞ ക്യാപ്റ്റനായി റാഷിദ് ഘാന്‍

  • 5th September 2019
  • 0 Comments

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായി അഫ്ഗാന്‍ താരം റാഷിദ് ഘാന്‍. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇറങ്ങിയതോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്. വെറും എട്ട് ദിവസത്തെ മാറ്റത്തിലാണ് റാഷിദ് ഖാന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 20 വര്‍ഷവും 350 ദിവസവുമാണ് ടെസ്റ്റില്‍ നായക പദവി ഏറ്റെടുക്കുമ്പോള്‍ റാഷിദ് ഖാന് പ്രായം. 15 വര്‍ഷം മുന്‍പ് സിംബാവെ താരം തതേന്ദ തയ്ബുവാണ് ഈ നേട്ടം കൈവരിച്ചത്. വെറും എട്ട് ദിവസത്തെ വ്യത്യാസത്തില്‍ 15 വര്‍ഷങ്ങള്‍ക്കിപ്പുറം ആ നേട്ടം […]

Kerala News

67-ാമത് നെഹ്രു ട്രോഫി വളളം കളി ഇന്ന് അരങ്ങേറും

ആലപ്പുഴ : 67-ാമത് നെഹ്രു ട്രോഫി വളളം കളി ഇന്ന് പുന്നമടക്കായലില്‍ അരങ്ങേറും. വള്ളം കളിയുടെ ഉദ്ഘാടന ചടങ്ങില്‍ സച്ചിനാണ് മുഖ്യാതിഥിയായെത്തുന്നത്. കാലവര്‍ഷ കെടുതി മൂലം മാറ്റി വെച്ച നെഹ്രു ട്രോഫി വളളം കളി ഇത്തവണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിനും ഇന്ന് തുടക്കമാകും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് ഓടെ മത്സരങ്ങള്‍ ആരംഭിക്കും. 81 വള്ളങ്ങളാണ് ഇത്തവണ നെഹ്രു […]

Entertainment

ഏറെ കാത്തിരുന്ന ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം സോയ ഫാക്ടര്‍ ട്രെയിലറെത്തി

ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം ‘സോയ ഫാക്റ്ററി’ന്റെ ട്രെയിലര്‍ എത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ ‘ദ സോയ ഫാക്റ്ററി’ല്‍ അഭിനയിക്കുന്നത്. സോനം കപൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാവുന്നത്. സെപ്റ്റംബര്‍ 20 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ്. അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യക്ക് […]

Sports

ഇന്ത്യൻ ടീം പരിശീലകരാവാൻ 2000 അപേക്ഷകൾ

പ്രമുഖരുടെ എണ്ണത്തിൽ വളരെ കുറഞ്ഞ പേര് മാത്രമേ അപേക്ഷ സമർപ്പിച്ചിട്ടുള്ളുവെങ്കിലും 2000 പേരുടെ അപേക്ഷയാണ് ഇന്ത്യൻ ടീമിന്റെ കോച്ചാവാൻ സമർപ്പിക്കപ്പെട്ടത്. പ്രമുഖരാരും അപേക്ഷിച്ചിട്ടില്ല എന്നത് നിലവിലെ പരിശീലകൻ രവി ശാസ്ത്രിയ്ക്ക് അനുഗ്രഹമാകും. നേരത്തെ രവിശാസ്ത്രി തന്നെ തല്‍സ്ഥാനത്ത് തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യൻ നായകൻ കോഹ്ലി വ്യക്തമാക്കിയിരുന്നു. വിന്‍ഡീസ് പരമ്പരക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോഹ്ലിയെ പിന്തുണച്ച് ഗാംഗുലിയും രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ മുന്‍ താരം ടോം മൂഡി, മുന്‍ ന്യൂസിലാന്‍ഡ് താരവും നിലവില്‍ […]

International Sports

വിരമിക്കാൻ ഒരുങ്ങി മലിംഗ

കൊളംബോ : ജൂലൈ 26-ന് ശ്രീലങ്കയില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ശേഷം രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാൻ ഒരുങ്ങി ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ. ബംഗ്ലാദേശിനെതിരെ മൂന്നു മത്സരങ്ങളാണ് ഇനി ലോകം കണ്ട മികച്ച ഫാസ്റ്റ് ബൗളർ മലിംഗയ്ക്കു ഏക ദിന മത്സരങ്ങളിൽ ബാക്കിയുള്ളത്. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ ഇക്കാര്യം സ്ഥിരീകരിച്ചത്. 2004-ല്‍ യു.എ.ഇയ്‌ക്കെതിരായ മത്സരത്തിലാണ് ഏകദിനത്തില്‍ മലിംഗ അരങ്ങേറുന്നത്. 225 ഏകദിനങ്ങളില്‍ നിന്നായി താരം 335 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ശ്രീലങ്കയ്ക്കു […]

error: Protected Content !!