ഐ.പി.എൽ വാതുവയ്പ് സംഘങ്ങൾക്കായി വ്യാപക റെയ്ഡ്; ആറ് സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേർ പിടിയിൽ
ഇന്ത്യൻ പ്രീമിയർ ലീഗ് വാതുവയ്പ് സംഘങ്ങൾക്കായി രാജ്യ വ്യാപക റെയ്ഡ്. ആറ് സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡിൽ നിരവധി പേർ പിടിയിലായി. പ്രധാന നഗരങ്ങളിൽ റെയ്ഡ് പുരേഗമിക്കുകയാണ്. വിവിധ കേന്ദ്ര ഏജൻസികൾ സംസ്ഥാനങ്ങൾക്ക് നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്. രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ഡിഐജിയാണ് ഇക്കാര്യം ആദ്യം സ്ഥിരീകരിക്കുന്നത്. മധ്യപ്രദേശിൽ നടന്ന റെയ്ഡിൽ എട്ട് പേരാണ് അറസ്റ്റിലായത്. ഹൈദരാബാദിൽ നിന്ന് ഏഴ് പേരെയും പൊലീസ് പിടികൂടി. ഹൈദരാബാദിന് പുറമേ ഡൽഹി, ജയ്പൂർ, നാഗ്പൂർ എന്നിവിടങ്ങളിലും […]







