ഞെട്ടിക്രിക്കറ്റ് ലോകം; ഹെന്റിച്ച് ക്ലാസന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍. ടെസ്റ്റില്‍ നിന്നാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019 നും 2023 നും ഇടയില്‍ നാല് ടെസ്റ്റ് മത്സരങ്ങളുടെ മാത്രം ഭാഗമായിരുന്നു ക്ലാസന്‍. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ഹെന്റിച്ച് ക്ലാസന്‍ അവസാന 4 വര്‍ഷത്തിനിടെ 4 ടെസ്റ്റുകള്‍ മാത്രമാണ് കളിച്ചത്. ടെസ്റ്റില്‍ 104 റണ്‍സാണ് 32 കാരനായ താരത്തിന്റെ സമ്പാദ്യം. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അദ്ദേഹം […]