1000 പ്രതിരോധ മാസ്കുകൾ നൽകി
കുന്ദമംഗലം: കോവിഡ് പ്രതിരോധത്തിൽ പങ്കാളികളായി ജുബൈൽ ഗ്രൂപ്പ് 1000 മാസ്‌ക്കുകൾ നൽകി. ജുബൈൽ ഫുട്‍വെയർ ഉടമ അഷറഫ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ സുനിതയ്ക്ക് മാസ്‌ക്കുകൾ കൈമാറി. കുന്ദമംഗല വരട്ട്യാക്കിൽ ജുബൈൽ ഹൗസിൽ വെച്ച് നടന്ന പരിപാടിയിൽ ജുബൈൽ മാനേജിങ് ഡയറക്ടർ ബഷീർ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീജ, സുബൈർ ചാത്തൻകാവ് എന്നിവർ പങ്കെടുത്തു