രാഹുല്‍ മാങ്കൂട്ടത്തലിന്റെ വീഡിയോ സിപിഎം എഫ്ബി പേജില്‍ വന്ന സംഭവം; ഔദ്യോഗിക പേജ് തന്നെ; ഹാക്കിങ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്; കെ പി ഉദയഭാനു
പത്തനംതിട്ട : പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തലിന്റെ വീഡിയോ എഫ്ബി പേജില്‍ വന്ന സംഭവത്തില്‍ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജില്‍ തന്നെയാണെന്ന് ജില്ലാ സെക്രട്ടറി സ്ഥിരീകരിച്ചു. അക്കൗണ്ട് ഹാക്ക് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് വിശദീകരണം. എസ്പിക്ക് പരാതി നല്‍കുമെന്നും ഉദയഭാനു വിശദീകരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ ആണ് സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. ‘പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ […]








