Kerala kerala

തിരുവനന്തപുരത്തും വയനാട്ടിലും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു

കൊച്ചി: തിരുവനന്തപുരത്തും വയനാട്ടിലും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു. അഞ്ച് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചത്. എംഎല്‍എമാരായ സി കെ ഹരീന്ദ്രന്‍, ഐബി സതീഷ് എന്നിവര്‍ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെട്ടു. സി ലെനിന്‍, ബി സത്യന്‍, പി എസ് ഹരികുമാര്‍ എന്നിവരാണ് പുതുമുഖങ്ങള്‍. ജയന്‍ ബാബു സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാകുകയും ചെയ്തു. ഞായറാഴ്ച ജില്ലാ കമ്മിറ്റി ചേര്‍ന്നാണ് പുതിയ സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുത്തത്. 12 പേരാണ് സെക്രട്ടേറിയറ്റിലുള്ളത്. ജില്ലാ സെക്രട്ടറി അഡ്വ. വി ജോയ്, സി അജയകുമാര്‍, […]

kerala Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കണ്ണൂര്‍: കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാവിലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കെ കെ രാഗേഷിനെ നിയോഗിക്കാനുള്ള തീരുമാനം ഉണ്ടായത്. നിലവിലെ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് കെ കെ രാഗേഷിനെ പുതിയ ജില്ലാ സെക്രട്ടറിയായി സിപിഐഎം നിയോഗിച്ചിരിക്കുന്നത്. നിലവില്‍ […]

kerala Kerala

കണ്ണൂര്‍ സി.പി.എം പുതിയ ജില്ലാ സെക്രട്ടറിയെ ഇന്നറിയാം; കെ.കെ രാഗേഷിനും എം. പ്രകാശനും സാധ്യത

കണ്ണൂര്‍: എം.വി ജയരാജന് പകരം പുതിയ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. രാവിലെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സമ്മേളനത്തിന് ശേഷം ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചിരുന്നില്ല. ഇതും ഇന്നത്തെ യോഗത്തില്‍ രൂപികരിക്കും. നിലവിലുണ്ടായിരുന്ന ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടം പിടിച്ചതിനെ തുടര്‍ന്നാണ് കണ്ണൂരില്‍ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. […]

Kerala kerala

സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്; മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു

മധുര: സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ പതാക ഉയര്‍ന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തി. പൊളിറ്റ് ബ്യൂറോ കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിക് സര്‍ക്കാര്‍ അധ്യക്ഷനാകും. സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം സമ്മേളന നഗരിയില്‍ എത്തി. പി ബി അംഗം ബി വി രാഘവലു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെ വിവിധ ഇടതുപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. […]

kerala Kerala

സിപിഎം 24 ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് മധുരയില്‍ തുടക്കം

മധുര: സിപിഎം 24 ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് മധുരയില്‍ തുടക്കമാകും. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തും. പോളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പിബി അംഗം മണിക് സര്‍ക്കാറാണ് പ്രസിഡിയം നിയന്ത്രിക്കുന്നത്. കേരളത്തില്‍നിന്ന് പുത്തലത്ത് ദിനേശനാണ് പ്രസീഡിയത്തില്‍ അംഗമായിട്ടുള്ളത്.സംഘടനാ റിപ്പോര്‍ട്ട് ബി.വി രാഘവുലു അവതരിപ്പിക്കും.കരട് രാഷ്ട്രീയ പ്രമേയം പി ബി കോഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് അവതരിപ്പിക്കുന്നത്.ദീപശിഖയും പതാകയും ഇന്നലെ സന്ധ്യയോടെ സമ്മേളന നഗരിയില്‍ എത്തി. ഉച്ചയ്ക്കുശേഷമാണ് പ്രതിനിധി സമ്മേളനം […]

National

കെ കെ ശൈലജ സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ എത്തിയേക്കും?

മധുര: സിപിഐഎം നേതാവ് കെ കെ ശൈലജ സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ എത്തിയേക്കും. കേരളത്തില്‍ നിന്ന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ പ്രഥമ പരിഗണന കെ കെ ശൈലജയ്ക്കാണ് എന്നാണ് പുറത്തുവരുന്ന സൂചന. പിബിയിലെ വനിതാ അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയും ഒഴിയുന്നതാണ് ശൈലജയ്ക്ക് അനുകൂലമായ ഘടകം എന്നാണ് കരുതുന്നത്. കെ രാധാക്യഷ്ണന്‍ എം പി, തോമസ് ഐസക്, ഇ പി ജയരാജന്‍ എന്നിവരുടെ പേരുകളും പരിഗണന പട്ടികയിലുണ്ട്.

Kerala kerala kerala politics

മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ ഇസ്മയിലിന് സസ്‌പെന്‍ഷന്‍; നടപടി പി രാജുവിന്‍റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയിൽ

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ ഇസ്മയിലിന് സസ്‌പെന്‍ഷന്‍. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനം. പി രാജുവിന്റെ മരണത്തിനു പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് നടപടി. പി. രാജുവിനെതിരെ സാമ്പത്തികക്രമക്കേട് പരാതി ഉയരുകയും ഇത് അന്വേഷിക്കാന്‍ പാര്‍ട്ടി ഒരു കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. 75 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി. പിന്നീട്, 2.30 കോടിയുടെ ക്രമക്കേട് നടന്നതായി കമ്മീഷന്‍ കണ്ടെത്തി. വിഷയം പരിശോധിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജുവിനെ സസ്പെന്‍ഡ് […]

kerala Kerala

കേന്ദ്രതലത്തിലും പ്രായ പരിധി കര്‍ശനമായി പാലിക്കാന്‍ സിപിഎം; ഇളവ് പിണറായിക്ക് മാത്രം

ന്യൂഡല്‍ഹി: കേന്ദ്രതലത്തിലും പ്രായ പരിധി കര്‍ശനമായി പാലിക്കാനുള്ള തീരുമാനവുമായി സിപിഎം. പ്രായപരിധിയില്‍ ഇളവ് പിണറായിക്ക് മാത്രം നല്‍കാനാണ് തീരുമാനം. മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം പിബിയില്‍ നിലനിര്‍ത്തും. പ്രായപരിധിയില്‍ ഇളവിനുള്ള നിര്‍ദ്ദേശം സംഘടന റിപ്പോര്‍ട്ടിലില്ല. അതേസമയം, പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ പിബിയില്‍ നിന്ന് ഒഴിവാകും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ തുടങ്ങിയില്ലെന്ന് നേതാക്കള്‍ പറയുന്നു. അടുത്ത കേന്ദ്ര കമ്മിറ്റി കഴിഞ്ഞേ ആലോചനകള്‍ തുടങ്ങൂ. എംഎ ബേബി, ബിവി രാഘവലു, അശോക് ദാവ്‌ലേ എന്നിവരുടെ പേരുകള്‍ ചര്‍ച്ചയിലുണ്ട്. വിജയരാഘവന്‍, നിലോത്പല്‍ ബസു […]

kerala Kerala kerala politics

സിപിഎം സംസ്ഥാന സമ്മേളനം: മന്ത്രിമാരുടെ പ്രവര്‍ത്തനം പോരെന്ന് വിമര്‍ശനം

കൊല്ലം: മന്ത്രിമാരുടെ പ്രവര്‍ത്തനം പോരെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. മന്ത്രിമാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നില്ല. മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. മുഖ്യമന്ത്രിയെ പ്രതിപക്ഷം കൂട്ടമായി ആക്രമിച്ചിട്ടും പ്രതിരോധിക്കുന്നില്ല. വ്യാവസായിക വളര്‍ച്ചക്ക് പിന്നാലെ പോകുമ്പോള്‍ പരമ്പരാഗത മേഖലക്ക് അവഗണനയെന്നും വിമര്‍ശനം ഉയര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന് നേരെയും ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സ്ഥാനമാനങ്ങള്‍ എല്ലാം കണ്ണൂരുകാര്‍ക്ക് നല്‍കുന്നു എന്നാണ് വിമര്‍ശനം. മെറിറ്റും മൂല്യവും എപ്പോഴും പാര്‍ട്ടി സെക്രട്ടറി പറയും. പക്ഷേ സ്ഥാനങ്ങള്‍ […]

Kerala kerala

എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.എം നേതാക്കള്‍ കൊലവാള്‍ താഴെവെക്കുകയെന്ന് കെ.കെ.രമ

തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ പങ്ക് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതെന്ന് പെരിയ ഇരട്ടക്കൊലക്കേസിന്റെ വിധിയില്‍ പ്രതികരിച്ച് കെ.കെ.രമ എം.എല്‍.എ. എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.എം നേതാക്കള്‍ കൊലവാള്‍ താഴെ വെക്കാന്‍ തയ്യാറാവുക എന്നും അവര്‍ ചോദിച്ചു. ടി.പി വിധത്തിനുശേഷം പാര്‍ട്ടി നേതാക്കള്‍ വീണ്ടും കൊലപാതകത്തിനിറങ്ങിയെന്നും രമ ചൂണ്ടിക്കാട്ടി. സി.ബി.ഐ കോടതി വിധി സി.പി.എമ്മിന്റെ മസ്തിഷ്‌കത്തിന് ഏറ്റ അടിയാണ്. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട വലിയ ഗൂഢാലോചനയാണ് നടന്നത്. അതിനാലാണ് സി.ബി.ഐ അന്വേഷണത്തെ പാര്‍ട്ടി എതിര്‍ത്തതെന്നും കെ.കെ. രമ പ്രസ്താവിച്ചിരുന്നു.

error: Protected Content !!