എസ് സുദേവന്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി
കൊല്ലം: എസ്. സുദേവനെ വീണ്ടും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കരുനാഗപ്പള്ളിയില്‍നിന്നുള്ള അംഗങ്ങളെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. പി.ആര്‍ വസന്തന്‍ ഉള്‍പ്പടെ മൂന്ന് നേതാക്കളെയാണ് ഒഴിവാക്കിയത്. സംസ്ഥാന സമ്മേളനത്തിലേക്ക് 36 പ്രതിനിധികളെയാണ് കൊല്ലത്തുനിന്ന് തിരഞ്ഞെടുത്തത്. മാര്‍ച്ചില്‍ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ ജില്ലാ സമ്മേളനം തീരുമാനിച്ചു. പാര്‍ട്ടി അംഗങ്ങളില്‍നിന്ന് ശേഖരിക്കുന്ന സംഭാവനകൊണ്ടാണ് സമ്മേളനം നടത്തുക. പാര്‍ട്ടിയെയും ഇടത് സര്‍ക്കാരിനെയും ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും ജില്ലാ സെക്രട്ടറി സുദേവന്‍ പറഞ്ഞു.