സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കണം,ഇല്ലെങ്കിൽ പണി പോകും പഞ്ചായത്തംഗത്തിന്റെ ശബ്ദസന്ദേശം
എം വി ഗോവിന്ദൻ നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ തൊഴിലുറപ്പ് തൊഴിലാളികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദ്ദേശം.കണ്ണൂർ ജില്ല മയ്യിൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സി. സുചിത്രയാണ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് പഞ്ചായത്തംഗത്തിന്റെ വാട്സാപ്പ് സന്ദേശം പുറത്തുവിട്ടത്. തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കായിരുന്നു സുചിത്രയുടെ ഭീഷണി സന്ദേശം. സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ഇന്നും കോഴിക്കോട് ജില്ലയിൽ പര്യടനം തുടരും. രാവിലെ കല്ലാച്ചിയിലാണ് ആദ്യ […]