Kerala News

‘ജനയുഗത്തിന്റേത് ഗുരുനിന്ദ’; രൂക്ഷ വിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി

  • 23rd August 2021
  • 0 Comments

പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ ജനയുഗം പത്രം ഒന്നാം പേജില്‍ ഗുരുവിന്റെ ചെറിയ ചിത്രം മാത്രം കൊടുത്തത് ഗുരുനിന്ദയാണെന്നും ശ്രീനാരായണ ഗുരുവിനെ അറിയാത്ത എഡിറ്റോറിയല്‍ ബോര്‍ഡും മാനേജ്മെന്റും ജനയുഗത്തിന് ഭൂഷണമല്ലെന്നും കെ കെ ശിവരാമന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ‘ഇന്ന് ശ്രീ നാരായണഗുരു ജയന്തി. രണ്ടു പത്രങ്ങളൊഴികെ മറ്റെല്ലാ മലയാള ദിനപത്രങ്ങളും അവരുടെതായ കാഴ്ച്ചപ്പാടില്‍ ഗുരു ദര്‍ശനങ്ങളെ അവതരിപ്പിച്ചു ലേഖനങ്ങള്‍ എഴുതി […]

Kerala News

വഞ്ചിയൂർ കോടതിയിൽ ഇന്നലെ നടന്നത് നിയമത്തോടുള്ള വെല്ലുവിളിയും കോടതിയലക്ഷ്യവും; സിപി ഐ മുഖപത്രം

  • 10th August 2021
  • 0 Comments

വഞ്ചിയൂർ കോടതിയിൽ ഇന്നലെ നടന്നത് നിയമത്തോടുള്ള വെല്ലുവിളിയും കോടതിയലക്ഷ്യവുമാണെന്ന് സിപിഐ മുഖപത്രം. സിറാജ് ദിനപത്രത്തിലെ ക്യാമറമാൻ അടക്കമുള്ളവരെ കയ്യേറ്റം ചെയ്ത അഭിഭാഷകർക്കെതിരെ രൂക്ഷ വിമർശനവും പത്രം ഉന്നയിക്കുന്നുണ്ട്. കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ഇന്നലെ കോടതിയിൽ ഹാജരായിരുന്നു. ഇവരുടെ ചിത്രം പകർത്താൻ ശ്രമിച്ചതിനാണ് ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തത്. മൊബൈൽഫോണും അക്രെഡിറ്റേഷൻ കാർഡും പിടിച്ചുവാങ്ങിയിരുന്നു. ക്രിമിനൽ സ്വഭാവമുള്ള അഭിഭാഷകരെ പേടിച്ച് സഹജീവികൾ കഴിയുന്ന അവസ്ഥയാണുള്ളത്. മജിസ്‌ട്രേറ്റുമാരെ ഉൾപ്പെടെ ക്രിമിനൽ മാഫിയ […]

Kerala News

ജയശങ്കറിനെ പുറത്താക്കിയത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്തതിനാല്‍; സിപിഐ ജില്ലാ സെക്രട്ടറി പി രാജു

  • 21st July 2021
  • 0 Comments

സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അഡ്വ.എ ജയശങ്കറിനെ പുറത്താക്കിയത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്തതുകൊണ്ടാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. രാജു. ജയശങ്കറുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളും പാര്‍ട്ടി നടപടിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും പി രാജു പ്രതികരിച്ചു. അതേസമയം ഇടതുപക്ഷ വിരുദ്ധ നിലപാടുകളാണ് ജയശങ്കര്‍ സ്വീകരിക്കുന്നതെന്ന് പാര്‍ട്ടി കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നതുകൊണ്ടാണ് അംഗത്വം പുതുക്കേണ്ടതെന്ന് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഡ്വക്കേറ്റ് എ.ജയശങ്കറിനെ സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയെന്ന റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും തന്റെ അസാന്നിധ്യത്തില്‍ […]

Kerala News

അഡ്വ. എ ജയശങ്കറെ ഒഴിവാക്കി സിപിഐ

  • 20th July 2021
  • 0 Comments

അഡ്വ.എ ജയശങ്കറെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി സിപിഐ. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറെ ഒഴിവാക്കിയത്. സോഷ്യല്‍മീഡിയയിലും ചാനലുകളിലും സിപിഐയെയും എല്‍ഡിഎഫിനേയും മോശമാക്കുന്ന രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയതിനെ തുടര്‍ന്ന് ഇത്തവണ അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ജനുവരിയിലാണ് അംഗത്വം പുതുക്കേണ്ടിയിരുന്ന ക്യാമ്പയിന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പായതിനാല്‍ ജൂണിലേക്ക് മാറ്റുകയായിരുന്നു. 2020 ജൂലൈയില്‍ അച്ചടക്ക നടപടി സ്വീകരിച്ച് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പിന്നീടും വിമര്‍ശനം തുടര്‍ന്നതോടെയാണ് നടപടിയെന്നാണ് സൂചന.

Kerala News

സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐയെ വിമര്‍ശിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് ജോസ് കെ. മാണി

  • 18th April 2021
  • 0 Comments

കേരളാ കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐക്കെതിരായി വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്ത വ്യാജമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി. ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഈ വാര്‍ത്തയ്ക്ക് പിന്നിൽ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചെന്നാണ് സ്റ്റിയറിംഗ് കമ്മറ്റി വിലയിരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ്-എം മത്സരിച്ച എല്ലാ സീറ്റുകളിലും സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ഉണ്ടായി. സിപിഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികളുടെ പ്രവര്‍ത്തനത്തില്‍ […]

Kerala News

നാലു സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ

  • 13th March 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശേഷിക്കുന്ന നാലു സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ .നാട്ടികയില്‍ സിസി മുകുന്ദനാണ് സിപിഐ സ്ഥാനാര്‍ഥി. ചടയമംഗലത്ത് ജെ ചിഞ്ചുറാണി മത്സരിക്കും. പറവൂരില്‍ എംടി നിക്‌സണും ഹരിപ്പാട് ആര്‍ സജിലാലും സ്ഥാനാര്‍ഥികളാവും.ചടയമംഗലത്ത് ചിഞ്ചുറാണിയെ മത്സരിപ്പിക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സംസ്ഥാന നേതൃത്വം നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

Kerala News

നിയമ സഭ തിരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാർത്ഥി പട്ടികയായി

  • 9th March 2021
  • 0 Comments

നിയമസഭാ തെരഞ്ഞടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥി പട്ടികയായി. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മത്സരിക്കും. ചാത്തന്നൂരില്‍ സി കെ ജയലാല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകും. അടൂരില്‍ ചിറ്റയം ഗോപകുമാര്‍, ഒല്ലൂരില്‍ കെ രാജന്‍, ചിറയിന്‍ കീഴില്‍ വി ശശി എന്നിവരും വീണ്ടും മല്‍സരിക്കും.ചടയമം​ഗലം ഉൾപ്പടെ നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇതുവരെയുള്ള വിവരമനുസരിച്ച് ഒരു വനിതാ സ്ഥാനാർത്ഥി മാത്രമാണ് സിപിഐ പട്ടികയിലുള്ളത്. കാഞ്ഞങ്ങാട്- ഇ ചന്ദ്രശേഖരന്‍, നാദാപുരം – ഇ കെ വിജയന്‍, പട്ടാമ്പി – […]

Kerala News

ജയിച്ചത് ബിജെപി പിന്തുണയില്‍; ഇടതുമുന്നണി പ്രസിഡന്റ് രാജിവെക്കാത്തതില്‍ സിപിഐയുടെ രൂക്ഷവിമര്‍ശനം, തുറന്ന പോരില്‍ വലഞ്ഞ് ഇടതുമുന്നണി

  • 7th January 2021
  • 0 Comments

ബി.ജെ.പി പിന്തുണയോടെ റാന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രസിഡന്റായത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സി.പി.ഐ ജില്ലാ ഘടകം. റാന്നി പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍ ആണ് രംഗത്തുവന്നത്. മുന്നണി സംവിധാനത്തില്‍ ഇത്തരത്തില്‍ മുന്നോട്ട് പോവാന്‍ ആവില്ലെന്ന് എ.പി ജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി പിന്തുണയോടെ ഇടതു മുന്നണി പ്രസിഡന്റായതില്‍ സി.പി.ഐ.എമ്മിനെതിരെ സി.പി.ഐ ലോക്കല്‍ കമ്മിറ്റി നേരത്തേ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിയും വിമര്‍ശനവുമായെത്തിയിരിക്കുന്നത്. റാന്നിയില്‍ ജോസ് വിഭാഗത്തിലെ ശോഭാ ചാര്‍ളി […]

കോട്ടയത്ത് സിപിഐയുടെ വാശിക്ക് വഴങ്ങി സിപിഎം; ജില്ലാ പഞ്ചായത്തിലേക്ക് വിട്ടുകൊടുത്തത് നാലുസീറ്റ്

  • 16th November 2020
  • 0 Comments

ഒടുവില്‍ കേരളാ കോണ്‍ഗ്രസ് തട്ടകത്തില്‍ സിപിഐയ്ക്ക് വഴങ്ങി സിപിഎം. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റു വിഭജനമാണ് കൂടുതല്‍ നഷ്ടം സഹിച്ച് സിപിഎം പൂര്‍ത്തിയാക്കിയത്. നിലവില്‍ സിപിഎം- 9, കേരള കോണ്‍ഗ്രസ് ജോസ് പക്ഷം- 9, സിപിഐ-4 എന്നിങ്ങനെയാണ് ഇടതുമുന്നണിയിലെ സീറ്റ്. സീറ്റുകള്‍ സിപിഎം, ജോസ് പക്ഷം, സിപിഐ എന്നീ പാര്‍ട്ടികള്‍ വീതിച്ചെടുത്തതോടെ ജനതാദള്‍, എന്‍സിപി തുടങ്ങിയ ഘടക കക്ഷികള്‍ക്ക് സീറ്റ് ഇല്ലാതായി. 2015ല്‍ സിപിഎം 13 സീറ്റിലും സിപിഐ അഞ്ചു സീറ്റിലുമാണ് മത്സരിച്ചത്. […]

‘പാര്‍ട്ടിയെ എ.കെ.ജി സെന്ററിന്റെ അടിമയാക്കി’; കാനത്തിനെതിരെ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം

  • 6th November 2020
  • 0 Comments

സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയെ എ.കെ.ജി സെന്ററില്‍ കൊണ്ടുപോയി കെട്ടിയെന്നായിരുന്നു വിമര്‍ശനം. ജോസ് കെ. മാണിയുടെ കാര്യത്തില്‍ പ്രഖ്യാപിച്ച നിലപാടില്‍ നിന്ന് പിന്നോട്ട് പോയതും, ബിനീഷ് കോടിയേരിയെ പിന്തുണച്ചതും, കൊല്ലത്ത് ഏകപക്ഷീയമായി എടുത്ത സംഘടന നടപടിയുമാണ് കാനത്തെ പ്രതിരോധത്തിലാക്കിയത്. കൊല്ലം നിര്‍വാഹക സമിതിയില്‍ പരസ്പരം പോര്‍വിളി നടത്തിയ പി.എസ്.സുപാനിനെ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും, ആര്‍.രാജേന്ദ്രനെ താക്കീത് ചെയ്യാനുമാണ് സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചത്. ഒരാള്‍ക്ക് മാത്രം സസ്‌പെന്‍ഷന്‍ എന്നത് […]

error: Protected Content !!